ആലംകോട് ഗവ എൽ പി എസിലെ പ്രഥമാധ്യാപികയ്ക്കു  ആദരവ് നൽകി

ആലംകോട് ഗവ എൽ പി എസിലെ പ്രഥമാധ്യാപികയ്ക്കു ആദരവ് നൽകി

ആലംകോട് ഗവ എൽ പി എസിലെ പ്രഥമാധ്യാപിക റീജ സത്യനു ആദരവ് നൽകി.
32 വർഷത്തെ ഔദ്യോഗിക ജീവിതം. മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ ഔദ്യോഗിക അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചു. തുടർന്ന് കാര്യവട്ടം യുപി സ്കൂളിൽ ഒരു വർഷവും ശേഷം സ്വന്തം നാടായ ആലംകോട് ഗവ.വി എച്ച് എസ് എസ് ൽ 25 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷമാണ് ആലംകോട് ഗവ എൽ പി എസിൽ പ്രഥമാധ്യാപികയായി നിയമിതയാവുന്നത്.

നാലര വർഷക്കാലം ഈ ചുമതല ഭംഗിയായും കൃത്യമായും റീജ സത്യൻ നിർവഹിച്ചു. ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത, വിദ്യാർത്ഥികളുടെ എണ്ണ കുറവ് തുടങ്ങി വിവിധ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരുന്ന ഒരു പ്രൈമറി സ്കൂളിനെ മാറ്റത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ടീച്ചറിൻറെ നേതൃത്വത്തിൽ സാധിച്ചു.

ആലംകോട് ഗവ. എൽപിഎസിന്റെ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി നടന്നു

ആലംകോട് ഗവ. എൽപിഎസിന്റെ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി നടന്നു

ആലംകോട്: ആലംകോട് ഗവ എൽപിഎസിന്റെ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി നടന്നു. എസ് എം സി ചെയർമാൻ നാസിമിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം വാർഡ് കൗൺസിലർ ലാലി ഉദ്ഘാടനം ചെയ്തു.

നവാഗതരായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ കൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. നവാഗതർ അക്ഷരദീപം തെളിയിച്ചു. ആശംസകൾ നൽകിക്കൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ്, വാർഡ് കൗൺസിലർ ബൈജു, സ്കൂൾ വികസന സമിതി കൺവീനർ നസീർ, അംഗങ്ങളായ വഹാബ് മാളിയേക്കൽ, നഹാസ് പള്ളിമുക്ക്, ഷാഹുൽ ഹമീദ് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ഷംന സ്വാഗതവും വിനു നന്ദിയും പറഞ്ഞു.

കൂന്തള്ളൂർ ഗവ. എൽപിഎസിലെ പൂർവ്വവിദ്യാർത്ഥികൾ  പഠനോപകരണങ്ങൾ നൽകി

കൂന്തള്ളൂർ ഗവ. എൽപിഎസിലെ പൂർവ്വവിദ്യാർത്ഥികൾ പഠനോപകരണങ്ങൾ നൽകി

കൂന്തള്ളൂർ ഗവ. എൽപിഎസിലെ പ്രവേശനോത്സവത്തിൽ, 1982 ബാച്ച് കുട്ടികൾക്ക് ബാഗുകളും കുടകളും നൽകി. ബാച്ചിലെ ഗൾഫ് സുഹൃത്തുക്കളായ രാജീവ്, അഷറഫ്, സുഭാഷ്, ജോയ് തുടങ്ങി നാട്ടിലുള്ളവരുടെയും നേതൃത്വത്തിലാണ് സംഭാവന നൽകിയത്.

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ കുട്ടികൾക്ക് ചെയറുകൾ നൽകി പൂർവവിദ്യാർഥി സംഘടന

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ കുട്ടികൾക്ക് ചെയറുകൾ നൽകി പൂർവവിദ്യാർഥി സംഘടന

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ 1982 പൂർവവിദ്യാർഥി സംഘടന,
ബി ടി എസ് കിഡ്‌സ് ഗ്രൂപ്പ്‌ സ്കൂളിലെ ഒന്നാം ക്ലാസ്സിലെ 100 കുഞ്ഞുങ്ങൾക്കും കസേരകൾ സ്പോൺസർ ചെയ്തു. ജൂൺ 2 രാവിലെ നടന്ന അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പൽ കസേരകൾ സ്വീകരിച്ചു.

അയിലം ഗവ.ഹൈസ്കൂളിന്റെ 121- മത് പ്രവേശനോത്സവം നടന്നു

അയിലം ഗവ.ഹൈസ്കൂളിന്റെ 121- മത് പ്രവേശനോത്സവം നടന്നു

അയിലം ഗവ.ഹൈസ്കൂളിന്റെ 121- മത് പ്രവേശനോത്സവം പി.റ്റി.എ. പ്രസിഡന്റ് സജിൻ ഷാജഹാന്റെ അധ്യക്ഷതയിൽ കവിയും അഭിനേതാവും ഗാനരചയിതാവുമായ കുന്നത്തൂർ ജെ പ്രകാശ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

പി റ്റി എ, എസ്.എം. സി. അംഗങ്ങളുടെ നേതൃത്വത്തിൽ കുരുന്നുകൾ അക്ഷരം ദീപം തെളിയിച്ചു കൊണ്ടും അക്ഷരമാല അണിയിച്ചും അക്ഷര വൃക്ഷത്തിൽ അക്ഷരങ്ങൾ ചാർത്തിയും പ്രവേശനോത്സവം ഗംഭീരമാക്കി.

രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യം മാറ്റുകൂട്ടി. കുരുന്നുകൾക്ക് ബികോൺസ് പ്രസിഡന്റ് ജയചന്ദ്രൻ എഞ്ചിനീയർ, രാജീവ് ആനന്ദാലയം, മൈവള്ളിഎലാ, അയിലം. എസ്.എസ് ക്ലിനിക്, അയിലം എന്നിവർ ഒരുക്കിയ പഠനോപകരണങ്ങൾ എൽ.കെ.ജി. ഒന്നാം ക്ലാസ് കുട്ടികൾക്ക് വിതരണം ചെയ്തു.