സ്വര്‍ണവില; 1,15,000ല്‍ താഴെ തന്നെ

സ്വര്‍ണവില; 1,15,000ല്‍ താഴെ തന്നെ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,14,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 14,320 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി കണക്കാക്കുമ്പോള്‍ വില ഇനിയും കൂടും.

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും പശ്ചിമേഷ്യയിലെ എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയില്‍ എണ്ണവില വര്‍ധിച്ചിട്ടുണ്ട്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ എണ്ണവില കുത്തനെയാണ് ഉയര്‍ന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 94 ഡോളറിന് മുകളിലാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഐ ഡി എ സംസ്ഥാനതല പരിപാടികൾ സംഘടിപ്പിച്ചു

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഐ ഡി എ സംസ്ഥാനതല പരിപാടികൾ സംഘടിപ്പിച്ചു

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ(ഐ ഡി എ) സംസ്ഥാനത്തല പരിപാടികൾ ഐ ഡി എ ആറ്റിങ്ങൽ ഘടകത്തിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ലയൺസ് ക്ലബ്ബിൽ ഒ എസ് അംബിക എം എൽ എ ഉത്ഘാടനം നിർവഹിച്ചു.

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ പൊതുജനങ്ങൾക്കുള്ള ബോധവത്കരണ വീഡിയോ, പോസ്റ്റർ എന്നിവ പ്രകാശനം ചെയ്തു. അതോടൊപ്പം പുകയില വിമുക്ത പ്രതിജ്ഞയും എടുത്തു. ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ പ്രേത്യേക പ്രൊജക്റ്റ്‌ ആയ IDA SHWAS ന്റെ ഉദ്ഘാടനവും നിർവഹിച്ചു.

തുടർന്ന് ഡോ ജയകൃഷ്ണൻ, അഡിഷണൽ പ്രൊഫസർ,ആർ സി സി, Tvm ന്റെയും, ഡോ മനു പൾമോണോളോജിസ്റ്, സ്റ്റേറ്റ് കോൺസൾറ്റൻറ്, Ntcp യുടെയും ക്ലാസുകൾ നടന്നു.

പ്രസ്തുത പരിപാടി IDA സംസ്ഥാന തല അധികൃതരുടെ സാനിധ്യത്തിൽ IDA ആറ്റിങ്ങൽ പ്രസിഡന്റ്‌ ഡോ രാഖീ രാകേഷ്, സെക്രട്ടറി ഡോ വിനയ്, ട്രെഷറർ ഡോ ധനുഷ് ഷാജി, സി ഡി എച്ച് കൺവീനർ ഡോ. തൗഫിന എച്ച് എന്നിവരുടെ നേതൃത്വത്തിൽ നടന്നു.

അതോടൊപ്പം കെ എസ് ആർ ടി സി ബസിൽ പൊതുജന ബോധവത്കരണത്തിനായി പരസ്യ പരിപാടിയും, പുകയില വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി, ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും, കെ എസ് ആർ ടി സി സ്റാൻഡിലുമായി ശ്രീശങ്കര ഡെന്റൽ കോളേജിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും തെരുവ് നാടകവും അവതരിപ്പിച്ചു.

പെരിങ്ങമ്മല പഞ്ചായത്ത് തല പ്രവേശനോത്സവം ഗംഭീരമാക്കി

പെരിങ്ങമ്മല പഞ്ചായത്ത് തല പ്രവേശനോത്സവം ഗംഭീരമാക്കി

പാലോട്: പെരിങ്ങമ്മല പഞ്ചായത്ത് തല പ്രവേശനോത്സവം ചല്ലിമുക്ക് താന്നിമൂട് ഗവ. ട്രൈബൽ എൽ.പി. എസ്സിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് അരുൺ കുമാർ പി എൻ ഉദ്ഘാടനം നിർവഹിച്ചു.

പ്രതിഭകൾക്കുള്ള അവാർഡ് വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സോഫി തോമസ് നിർവഹിച്ചു. പുതിയ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം വാർഡ് മെമ്പർ സഫിയാ ബീവി നടത്തി. പുതിയ കുട്ടികൾക്ക് ഉന്മേഷം പകരുന്ന മിഠായി മരം, അക്ഷര വൃക്ഷം, നിറക്കൂട്ട്, സെൽഫി പോയിൻ്റ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു. സൈബർ സേഫ്റ്റി പ്രതിജ്ഞ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ചൊല്ലി കൊടുത്തു.

എസ്. എം .സി ചെയർമാൻ നാസ് മുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമഅധ്യാപിക ജെമനിസാ ബീഗം, രാഗേഷ് തമ്പി, ജാരിയാ മോൾ, അൻസാറുദ്ദീൻ, സീനത്ത് അസിം, ആൻസി.പി.സി എന്നിവർ സംസാരിച്ചു.

ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമം; ഫുട്ബോൾ ലോകകപ്പ്‌ തത്സമയം ഇന്ത്യയിൽ കാണാം

ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമം; ഫുട്ബോൾ ലോകകപ്പ്‌ തത്സമയം ഇന്ത്യയിൽ കാണാം

ഡൽഹി: കിക്കോഫിന് വെറും പത്ത് ദിവസങ്ങൾ മാത്രം അവശേഷിക്കെ ലോകകപ്പ് ഫുട്ബോൾ എവിടെ തത്സമയം കാണുമെന്ന ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ ആശങ്കയ്‌ക്ക്‌ അവസാനമായി. ലോകകപ്പിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന്റർടെയ്‌ൻമെന്റ് ഫിഫയിൽ നിന്നും സ്വന്തമാക്കി. ‘യുണൈറ്റഡ്‌ 8 സ്‌പോർട്‌സ്‌’ എന്ന ചാനലിൽ മത്സരങ്ങൾ തത്സമയം കാണാം.

ഇന്ത്യയിൽ 16 സമയങ്ങളിലാണ്‌ കളികൾ. രാത്രി 9.30നും രാവിലെ 9.30നും ഇടയിലാണ്‌ എല്ലാ മത്സരങ്ങളും. രാത്രിയിൽ 9.30 നും 10.30നും. പിന്നീട്‌ അർധരാത്രി 12.30 മുതൽ രാവിലെ 9.30 വരെ നീളും. ആതിഥേയരായ മെക്‌സിക്കോ ഉദ്‌ഘാടനമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്‌ ജൂൺ 11ന്‌ രാത്രി 12.30ന്‌. ജൂലൈ 19ന്‌ രാത്രി 12.30നാണ് ഫൈനൽ.

ഇന്ത്യയിൽ സംപ്രേഷണാവകാശം നേടാൻ പ്രധാന സ്ഥാപനങ്ങളൊന്നും തുടക്കത്തിൽ തയ്യാറായിരുന്നില്ല. 956 കോടി രൂപയാണ്‌ ഫിഫ ആവശ്യപ്പെട്ടത്‌. ഇ‍ൗ തുകയ്‌ക്ക്‌ അവകാശം ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. പ്രതീക്ഷിച്ച വരുമാനം കിട്ടില്ലെന്നതാണ്‌ പിന്നോട്ടടിക്ക്‌ കാരണം. ലോകകപ്പ്‌ മത്സരസമയം പ്രധാന തടസ്സമായി. 104 കളിയിൽ 90 ശതമാനവും അർധരാത്രിക്കും പുലർച്ചെ ആറിനും ഇടയിലാണ്‌.

ആറ്റിങ്ങൽ ആലംകോട് ഗവ എൽപിഎസിന്റെ പ്രവേശനോത്സവം വർണാഭമായി

ആറ്റിങ്ങൽ ആലംകോട് ഗവ എൽപിഎസിന്റെ പ്രവേശനോത്സവം വർണാഭമായി

ആറ്റിങ്ങൽ ആലംകോട് ഗവ എൽപിഎസിന്റെ പ്രവേശനോത്സവ പരിപാടികൾ ഗംഭീരമായി നടന്നു. എസ് എം സി ചെയർമാൻ നാസിമിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം, വാർഡ് കൗൺസിലർ ലാലി ഉദ്ഘാടനം ചെയ്തു. നവാഗതരായ വിദ്യാർഥികളെ സമ്മാനങ്ങൾ കൊടുത്തും മധുരം നൽകിയും സ്വീകരിച്ചു. നവാഗതർ അക്ഷരദീപം തെളിയിച്ചു. ആശംസകൾ നൽകിക്കൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ്, വാർഡ് കൗൺസിലർ ബൈജു, സ്കൂൾ വികസന സമിതി കൺവീനർ നസീർ, അംഗങ്ങളായ വഹാബ് മാളിയേക്കൽ, നഹാസ് പള്ളിമുക്ക്, ഷാഹുൽ ഹമീദ് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ഷംന ടീച്ചർ സ്വാഗതവും വിനു മാഷ് നന്ദിയും പറഞ്ഞു.