by Midhun HP News | May 26, 2026 | Latest News, കേരളം
ആലപ്പുഴ: കായംകുളത്ത് കായലില്‍ നിന്ന് കയ്യും കാലും കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനകക്കുന്ന് നിന്നും കാണാതായ 80 വയസ്സുകാരി തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വയോധികയെ രണ്ടു ദിവസം മുമ്പാണ് കാണാതായത്. കല്ലുപയോഗിച്ച് മൃതദേഹം കെട്ടിതാഴ്ത്തിയ നിലയിലായിരുന്നു.
കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മകന്‍ കുടുംബവുമൊത്ത് വേറൊരു വീട്ടിലാണ് താമസിക്കുന്നത്. വിവാഹം കഴിച്ചയച്ച മകള്‍ ഭര്‍തൃവീട്ടുലും താമസിക്കുന്നു. തങ്കമ്മയെ കാണാതായതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നാട്ടുകാര്‍ മകളെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തി പരിശോധിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
തുടര്‍ന്ന് മകള്‍ കനകക്കുന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്, ഇന്ന് മീന്‍പിടിക്കാന്‍ പോയവര്‍ കായലിന് നടുവില്‍ നിന്നും മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ പരിശോധനയിലാണ് മൃതദേഹം കയ്യും കാലും കെട്ടിയിട്ട്, മറ്റൊരു കല്ലു കൊണ്ട് കെട്ടി കായലില്‍ താഴ്ത്തിയതാണെന്ന് വ്യക്തമായത്. മൃതദേഹത്തില്‍ ആഭരണങ്ങള്‍ ഒന്നും തന്നെയില്ല. കൊലപാതകത്തിന്റെ കാരണവും, ആരാണ് കൃത്യം നടത്തിയത് എന്നതും വ്യക്തമല്ല.

by Midhun HP News | May 26, 2026 | Latest News, കേരളം
തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പിആർഡി ചേംബറിൽ നടക്കുന്ന വാർത്ത സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുന്നത്.
ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.
ഹയർ സെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,826 വിദ്യാർഥികളുമാണ് ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറിയിൽ 77.81 ശതമാനവും വിഎച്എസ്ഇയിൽ 70.06 ശതമാനവുമാണ് വിജയം.

by Midhun HP News | May 26, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയത്തിലും വിതരണത്തിലും സംഭവിച്ച ഗുരുതരമായ പാളിച്ചകൾ ഒടുവിൽ ഔദ്യോഗികമായി സമ്മതിച്ച് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ ബോർഡ് (CBSE). പുനർമൂല്യനിർണ്ണയ പ്രക്രിയയ്ക്കിടെ തന്റെ ഫിസിക്സ് പരീക്ഷാ പേപ്പർ മാറിപ്പോയതായി കാണിച്ച് വേദാന്ത് എന്ന വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലായതിന് പിന്നാലെയാണ് ബോർഡിന്റെ ഈ അടിയന്തിര നടപടി. ബാധിക്കപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെയും ഉത്തരക്കടലാസുകൾ വീണ്ടും പരിശോധിച്ച് അവരുടെ മാർക്കുകൾ ഉടൻ തന്നെ പുതുക്കി നിശ്ചയിക്കുമെന്ന് സിബിഎസ്ഇ ഔദ്യോഗികമായി അറിയിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഉന്നത പഠനത്തെയും കോളേജ് പ്രവേശനത്തെയും ബാധിക്കുന്ന വിഷയമായതിനാൽ ബോർഡ് വലിയ മുൻഗണനയോടെയാണ് ഈ പരാതി കൈകാര്യം ചെയ്തത്.
സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ ഓൺലൈൻ സ്ക്രിപ്റ്റ് മോണിറ്ററിംഗ് സിസ്റ്റം വഴി അപ്‌ലോഡ് ചെയ്ത ഫിസിക്സ് ഉത്തരക്കടലാസ് തന്റേതല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വേദാന്ത് എന്ന വിദ്യാർത്ഥി രംഗത്തെത്തിയത്. പരീക്ഷയ്ക്ക് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്നാണ് വേദാന്തും കുടുംബവും ഫോട്ടോസ്റ്റാറ്റ് കോപ്പിക്കായി അപേക്ഷിച്ചത്. എന്നാൽ മെയ് 23-ന് ലഭിച്ച ഉത്തരക്കടലാസിന്റെ കോപ്പി കണ്ട് താൻ പൂർണ്ണമായും തകർന്നുപോയെന്നും അത് തന്റേതായിരുന്നില്ലെന്നും വ്യക്തമാക്കി വിദ്യാർത്ഥി എക്സ് (X) പ്ലാറ്റ്‌ഫോമിൽ തെളിവുകൾ സഹിതം പോസ്റ്റുകൾ പങ്കുവെക്കുകയായിരുന്നു. ഈ പോസ്റ്റ് വലിയ രീതിയിൽ ചർച്ചയായതോടെ സി.ബി.എസ്.ഇ. ജോയിന്റ് സെക്രട്ടറി നേരിട്ട് വിദ്യാർത്ഥിക്ക് ഇമെയിൽ അയക്കുകയും ശരിയായ ഫിസിക്സ് ഉത്തരക്കടലാസ് അറ്റാച്ച് ചെയ്ത് നൽകുകയും ചെയ്തു. പുതിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം ഉടൻ പുതുക്കുമെന്നും ബോർഡ് ഉറപ്പുനൽകിയിട്ടുണ്ട്.
സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ ഓൺലൈൻ സ്ക്രിപ്റ്റ് മോണിറ്ററിംഗ് സിസ്റ്റം വഴി അപ്‌ലോഡ് ചെയ്ത ഫിസിക്സ് ഉത്തരക്കടലാസ് തന്റേതല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വേദാന്ത് എന്ന വിദ്യാർത്ഥി രംഗത്തെത്തിയത്. പരീക്ഷയ്ക്ക് പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്നാണ് വേദാന്തും കുടുംബവും ഫോട്ടോസ്റ്റാറ്റ് കോപ്പിക്കായി അപേക്ഷിച്ചത്. എന്നാൽ മെയ് 23-ന് ലഭിച്ച ഉത്തരക്കടലാസിന്റെ കോപ്പി കണ്ട് താൻ പൂർണ്ണമായും തകർന്നുപോയെന്നും അത് തന്റേതായിരുന്നില്ലെന്നും വ്യക്തമാക്കി വിദ്യാർത്ഥി എക്സ് (X) പ്ലാറ്റ്‌ഫോമിൽ തെളിവുകൾ സഹിതം പോസ്റ്റുകൾ പങ്കുവെക്കുകയായിരുന്നു. ഈ പോസ്റ്റ് വലിയ രീതിയിൽ ചർച്ചയായതോടെ സി.ബി.എസ്.ഇ. ജോയിന്റ് സെക്രട്ടറി നേരിട്ട് വിദ്യാർത്ഥിക്ക് ഇമെയിൽ അയക്കുകയും ശരിയായ ഫിസിക്സ് ഉത്തരക്കടലാസ് അറ്റാച്ച് ചെയ്ത് നൽകുകയും ചെയ്തു. പുതിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം ഉടൻ പുതുക്കുമെന്നും ബോർഡ് ഉറപ്പുനൽകിയിട്ടുണ്ട്.
വേദാന്തിന്റെ പരാതിക്ക് പിന്നാലെ കെമിസ്ട്രി പരീക്ഷയിലും സമാനമായ രീതിയിൽ ഉത്തരക്കടലാസ് മാറിപ്പോയതായി മറ്റൊരു വിദ്യാർത്ഥിയും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ഈ പരാതിയും കൃത്യമാണെന്ന് സി.ബി.എസ്.ഇ. ഇമെയിൽ വഴി വിദ്യാർത്ഥിയെ അറിയിച്ചിട്ടുണ്ട്. പുതിയ ഡിജിറ്റൽ മൂല്യനിർണ്ണയ സംവിധാനത്തിന്റെയും വെരിഫിക്കേഷൻ പ്രക്രിയയുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഈ രണ്ട് സംഭവങ്ങളും. നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉയരുന്ന പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നിരീക്ഷിക്കാൻ സിബിഎസ്ഇ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പുനർമൂല്യനിർണ്ണയം, വെരിഫിക്കേഷൻ, ഫോട്ടോസ്റ്റാറ്റ് ലഭ്യമാക്കൽ തുടങ്ങിയ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്.

by Midhun HP News | May 26, 2026 | Latest News, കേരളം
പുരോഗമന കലാസാഹിത്യ സംഘം ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ കലാസാംസ്കാരിക പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് വേണ്ടി പ്രാദേശികമായി കമ്മറ്റികൾ രൂപീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ആറ്റിങ്ങൽ ടൗൺ ഉൾപ്പെടുന്ന പ്രദേശത്തെ കലാസാഹിത്യ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിച്ചു.
ആറ്റിങ്ങൽ മേഖലയിൽ രൂപീകരിക്കപ്പെടുന്ന പുരോഗമന കലാസാഹിത്യ സംഘത്തിന്റെ അഞ്ചാമത് കൂട്ടായ്മയാണ് ആറ്റിങ്ങൽ വെസ്റ്റ് കമ്മിറ്റി. ഈ കൂട്ടായ്മയുടെ ഉദ്ഘാടനം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.സി ജെ രാജേഷ് കുമാർ നിർവഹിച്ചു. പ്രദേശത്തെ കവികൾ, സാമൂഹ്യ പ്രവർത്തകർ, കലാകാരന്മാർ എന്നിവരുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. കവയത്രി ഷിബി നിലാമുറ്റം, ഗായകരായ പ്രസാദ്, ബിന്ദു ഗണേഷ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
യൂണിറ്റ് പ്രസിഡണ്ടായി സജിത്ത് ലാൽ സെക്രട്ടറിയായി ശ്രീജിത്ത്, ഖജാൻജി ആയി ബിന്ദു ഗണേഷ് എന്നിവരെയും എട്ട് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 31 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഏരിയ ജോയിൻ സെക്രട്ടറി രാജീവ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ വിക്രമക്കുറുപ്പ്, ബി ബിനു, പ്രസിഡന്റ് സുജ കമല, സെക്രട്ടറി സാബു വി ആർ, ട്രഷറർ ഷാൻ ഷക്കീർ, വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ നായർ, ജോ. സെക്രട്ടറി അഡ്വ ഹരീഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. എൻ മോഹനൻ നായർ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

by Midhun HP News | May 26, 2026 | Latest News, കേരളം
ആറ്റിങ്ങൽ: 4 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 75 വയസുകാരനായ പ്രതിക്ക് 5 വർഷം തടവും ₹50,000 രൂപ പിഴയും വിധിച്ചു. വെള്ളല്ലൂർ ശിവ ക്ഷേത്രത്തിനു സമീപം പാറവിള വീട്ടിൽ 75 വയസുള്ള ചെല്ലപ്പനെയാണ് ശിക്ഷിച്ചത്.
ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം പ്രതി രണ്ടു മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. 2025 ജനുവരി 31-ന് രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. അതിജീവിത താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, സിറ്റൗട്ടിൽ ഇരുന്ന് കുട്ടിയെ മടിയിൽ ഇരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് യു. സലിംഷ, അഡ്വക്കേറ്റ് നീലിമ ആർ കൃഷ്ണനും ഹാജരായി. കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്‌പെക്ടർ പ്രദീപ് കെ ആണ്.

Recent Comments