അടിച്ചൊതുക്കി, എറിഞ്ഞ് തകര്‍ത്തു! ഗുജറാത്ത് പ്ലേ ഓഫിന് അരികില്‍

അടിച്ചൊതുക്കി, എറിഞ്ഞ് തകര്‍ത്തു! ഗുജറാത്ത് പ്ലേ ഓഫിന് അരികില്‍

ജയ്പുര്‍: ഐപിഎല്ലില്‍ പ്ലേ ഓഫിനു തൊട്ടരികിലെത്തി ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ 77 റണ്‍സിനു തകര്‍ത്ത് തുടരെ നാലാം പോരാട്ടം ജയിച്ചാണ് ഗുജറാത്തിന്റെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് അടിച്ചെടുത്തു. രാജസ്ഥാന്റെ പോരാട്ടം 16.3 ഓവറില്‍ 152 റണ്‍സില്‍ അവസാനിച്ചു.

റിയാന്‍ പരാഗിനു പരിക്കേറ്റതിനെ തുടര്‍ന്നു യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാനെ നയിച്ചത്. ടോസ് നേടി അവര്‍ ഗുജറാത്തിനെ ബാറ്റിങിനു അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി ഗുജറാത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചു.

ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 118 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഗില്‍ 44 പന്തില്‍ 3 സിക്‌സും 9 ഫോറും സഹിതം 84 റണ്‍സ് വാരി. സായ് 36 പന്തില്‍ 2 സിക്‌സും 6 ഫോറും സഹിതം 55 റണ്‍സും അടിച്ചെടുത്തു.

നാലാമനായി എത്തിയ വാഷിങ്ടന്‍ സുന്ദര്‍ 20 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 37 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു. രാഹുല്‍ തേവാടിയ 4 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 14 റണ്‍സുമായി പുറത്താകാതെ നിന്നു.

ജയത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാനായി വൈഭവ് സൂര്യവംശി 16 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 36 റണ്‍സ് അതിവേഗം അടിച്ചെടുത്തെങ്കിലും യശസ്വി ജയ്‌സ്വാള്‍ 3 റണ്‍സുമായി മടങ്ങി.

രവീന്ദ്ര ജഡേജയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം 25 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 38 റണ്‍സെടുത്തു. ധ്രുവ് ജുറേല്‍ 10 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും താരം 24 റണ്‍സുമായി മടങ്ങി. മറ്റാരും കാര്യമായി തിളങ്ങിയില്ല.

ഗുജറാത്തിനായി റാഷിദ് ഖാന്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. ജാസന്‍ ഹോള്‍ഡര്‍ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. കഗിസോ റബാഡ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.

തമിഴകത്ത് ‘വിജയ്’ യുഗം: ദളപതിയിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്; ചെന്നൈയിൽ ചരിത്രപരമായ സത്യപ്രതിജ്ഞ

ചെന്നൈ: തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദശകങ്ങളായി സംസ്ഥാനം ഭരിച്ചിരുന്ന പരമ്പരാഗത ദ്രാവിഡ പാർട്ടികളെ അട്ടിമറിച്ചാണ് വിജയ് തമിഴ്‌നാടിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്.

1967 ന് ശേഷം ആദ്യമായി കോൺ​ഗ്രസ് തമിഴ്നാട്ടിൽ മന്ത്രിസഭയുടെ ഭാ​ഗമാകും. കോൺഗ്രസിൽ നിന്ന് നിയമസഭാ കക്ഷി നേതാവ് എസ് രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവരാണ് മന്ത്രിമാരാകുക. ജവാഹർലാൽ നെഹ്റു ഇൻഡോ‍ർ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുക്കും. പിന്തുണ നൽകിയ പാർട്ടികളുടെ നേതാക്കളെയും കൂട്ടി നാലാം തവണ ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട വിജയ് പിന്തുണക്കത്തുകൾ കൈമാറി. ബുധനാഴ്ചയ്ക്കകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകൾ വിജയ് തന്നെ കൈകാര്യം ചെയ്യും. മറ്റു നേതാക്കളായ ആധവ് അർജുന, എൻ ആനന്ദ്, സി ടി ആർ നിർമൽ കുമാർ, കെ എ സെങ്കോട്ടയ്യൻ, കെ അരുൺരാജ് എന്നിവർ മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും.

ദ്രാവിഡ യുഗത്തിന് പരിസമാപ്തി;തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റെടുത്തു

ദ്രാവിഡ യുഗത്തിന് പരിസമാപ്തി;തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റെടുത്തു

ചെന്നൈ: ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവായ നടൻ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജവാഹർലാൽ നെഹ്റു ഇൻഡോ‍ർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്‌യിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഒപ്പം 9 മന്ത്രിമാരും ചുമതലയേൽക്കും. ഇതോടെ 59 വർഷത്തിന് ശേഷം ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാതെ ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേല്ക്കുകയാണ്.

1967 ന് ശേഷം ആദ്യമായി കോൺ​ഗ്രസ് തമിഴ്നാട്ടിൽ മന്ത്രിസഭയുടെ ഭാ​ഗമാകും. കോൺഗ്രസിൽ നിന്ന് നിയമസഭാ കക്ഷി നേതാവ് എസ് രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവരാണ് മന്ത്രിമാരാകുക. ജവാഹർലാൽ നെഹ്റു ഇൻഡോ‍ർ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുക്കും.

പിന്തുണ നൽകിയ പാർട്ടികളുടെ നേതാക്കളെയും കൂട്ടി നാലാം തവണ ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട വിജയ് പിന്തുണക്കത്തുകൾ കൈമാറി. ബുധനാഴ്ചയ്ക്കകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. പൊതുഭരണം, ആഭ്യന്തരം, പൊലീസ് വകുപ്പുകൾ വിജയ് തന്നെ കൈകാര്യം ചെയ്യും. മറ്റു നേതാക്കളായ ആധവ് അർജുന, എൻ ആനന്ദ്, സി ടി ആർ നിർമൽ കുമാർ, കെ എ സെങ്കോട്ടയ്യൻ, കെ അരുൺരാജ് എന്നിവർ മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും.

ദ്രാവിഡ യുഗത്തിന് പരിസമാപ്തി;തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റെടുത്തു

‘118’… ആ മാജിക്ക് നമ്പറിൽ എത്തി; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍

ചെന്നൈ: മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയായി ദളപതി വിജയ് അധികാരത്തിലേക്ക്. വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) തങ്ങളുടെ പിന്തുണ കത്ത് കൈമാറിയതോടെയാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക് വരുന്നത്. വിസികെയ്ക്ക് പുറമെ മുസ്ലീം ലീ​ഗും പിന്തുണച്ചതോടെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 120 ആയി.

234 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. വെള്ളിയാഴ്ച കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കി വിജയ് ഗവര്‍ണറെ സമീപിച്ചിരുന്നു. ഇവരുടെ പിന്തുണ കത്തും കൈമാറി. ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങുകളും തീരുമാനിച്ചു.

എന്നാല്‍ തൊട്ടുപിന്നാലെ വീണ്ടും നാടകീയമായി കാര്യങ്ങള്‍. സര്‍ക്കാരുണ്ടാക്കാന്‍ വിജയ് 116 എംഎല്‍എമാരുടെ പിന്തുണക്കത്ത് മാത്രമേ നല്‍കിയിട്ടുള്ളുവെന്നും ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ അറിയിച്ചതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്.

116 പേരുടെ പിന്തുണകത്തോടെയാണ് വിജയ് തമിഴ്‌നാട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. വിസികെ പിന്തുണ കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് സത്യപ്രതിജ്ഞയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും ലോക് ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. വിസികെ പിന്തുണ കത്ത് ഇന്ന് നല്‍കിയതോടെയാണ് പ്രതിസന്ധി നീങ്ങിയത്.

കോണ്‍ഗ്രസിനു പിന്നാലെ സിപിഎം, സിപിഐ, വിസികെ കക്ഷികളും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരിക്കാനാവശ്യമായ 118 അംഗങ്ങളുടെ പിന്തുണ ടിവികെ ഉറപ്പാക്കി. തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ദളപതി വിജയ് ഭരണത്തിലേക്ക് വരുന്നത്. കേവല ഭൂരിപക്ഷത്തിനായി കഠിനശ്രമം നടത്തിയാണ് വിജയ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.

234 അംഗ നിയമസഭയില്‍ 108 (വിജയ് രണ്ട് സീറ്റുകളില്‍ മത്സരിച്ചിരുന്നു. രണ്ടും വിജയിച്ചതിനാല്‍ ഫലത്തില്‍ 107 സീറ്റുകള്‍) സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷത്തിന് 11 സീറ്റുകള്‍ കൂടി വിജയ്ക്ക് ആവശ്യമായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് പിന്നാലെ സിപിഐ, സിപിഎം, വിസികെ പാര്‍ട്ടികള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ വിജയ് സുരക്ഷിതമായ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.

മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; യോഗത്തിൽ അന്തിമ തീരുമാനമായില്ല, മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട്; യോഗത്തിൽ അന്തിമ തീരുമാനമായില്ല, മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

ദില്ലി: മുഖ്യമന്ത്രി ചർച്ചയിൽ ദില്ലിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ് മുൻഷി അറിയിച്ചു. യോ​ഗത്തിൽ അന്തിമ തീരുമാനം ആയില്ലെന്നും രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗയും തീരുമാനമെടുക്കുമെന്നും ദീപദാസ് മുൻഷി പറഞ്ഞു.

ഇനി നേതാക്കൾക്കുവേണ്ടി പ്രകടനങ്ങൾ പാടില്ലെന്ന് വി ഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ഇത്തരം പ്രകടനങ്ങൾ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുമെന്നും ഇനി ഒരു സ്ഥലത്ത് പോലും ഒരു പ്രകടനവും നടത്തരുതെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാവരും പാർട്ടിക്കാർ ആണ്. ജനങ്ങളാണ് പരമ പ്രധാനം. എല്ലാ ഫ്ലക്സും ഇന്ന് തന്നെ എടുത്തു മാറ്റണം. ആർക്കും അനുകൂലമായി തെരുവിൽ ഇറങ്ങരുതെന്നും വി ഡി പറഞ്ഞു.

നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ലെന്നും അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിൽ ആവരുതെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഇന്നത്തോടുകൂടി എല്ലാം അവസാനിപ്പിക്കണം എന്നും ജനങ്ങൾക്ക് മുൻപിൽ പാർട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാൻ ഇത് വഴിതെളിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസും രാഹുൽഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും ഐക്യകണ്ഠേന സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയുടെ വസതിയിലാണ് രാഹുൽ ​ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്ത യോ​ഗം നടന്നത്. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ കെ സിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.