by Midhun HP News | Feb 25, 2026 | Latest News, കേരളം
ന്യൂഡൽഹി: ഇന്ത്യയുടെ 14കാരന്‍ ‘വണ്ടര്‍ കിഡ്’ വൈഭവ് സൂര്യവംശിക്ക് 22 ലക്ഷം രൂപ വിലയുള്ള കാർ സമ്മാനമായി ലഭിച്ചു. ഐപിഎൽ 2025ലെ മികച്ച ബാറ്റിങ് പ്രകടനത്തിന് താരം “സ്ട്രൈക്കർ ഓഫ് ദി സീസൺ” പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആണ്
ടാറ്റ മോട്ടോഴ്‌സിന്റെ ‘കർവ്’ മോഡൽ കാർ ആണ് സമ്മാനമായി ലഭിച്ചത്. 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസിന് പുറമെയാണ് വൈഭവിന് കാറും സമ്മാനമായി നൽകിയത്.
കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ അരങ്ങേറിയ താരം നിരവധി റെക്കോർഡുകളും സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു വൈഭവ്. 14 വയസും 23 ദിവസവും പ്രായമുള്ളപ്പോഴാണ് താരം രാജസ്ഥാൻ റോയൽസിന് വേണ്ടി കളത്തിലിറങ്ങിയത്.
ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തുകളിൽ നേടിയ സെഞ്ച്വറിയിലൂടെ ഐപിഎലിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി മാറുകയും, ഇതോടെ യൂസഫ് പത്താന്റെ റെക്കോർഡ് മറികടക്കുകയും ചെയ്തു.
അടുത്തിടെ നടന്ന ഐസിസി അണ്ടർ-19 ലോകകപ്പിലും വൈഭവ് തിളങ്ങിയിരുന്നു. ഇന്ത്യ കിരീടം നേടിയ ടൂർണമെന്റിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വെറും 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ ഇന്നിങ്‌സാണ് കളിയുടെ ഗതി മാറ്റിയത്. അണ്ടർ-19 ലോകകപ്പിൽ 439 റൺസ് നേടിയ താരം ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ചും ടൂർണമെന്റിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 50 ലക്ഷം രൂപയുടെ പ്രത്യേക പാരിതോഷികം വൈഭവിന് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അണ്ടർ-19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ബിസിസിഐ 7.5 കോടി രൂപയുടെ സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടിയിരുന്ന താരം ക്രിക്കറ്റ് തിരക്കുകൾ കാരണം അത് ഉപേക്ഷിച്ചത് വലിയ വാർത്തയായിരുന്നു.
by Midhun HP News | Feb 25, 2026 | Latest News, കേരളം
യാത്രയുടെ ഇടവേളയില്‍ സൗജന്യ വൈ- ഫൈ കിട്ടുകയാണെങ്കില്‍ അത് പ്രയോജനപ്പെടുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. അതിപ്പോള്‍ വിമാനത്താവളത്തില്‍ ഫ്‌ലൈറ്റിന് വേണ്ടി കാത്തുനില്‍ക്കുന്ന സമയത്തായാലും കഫേയില്‍ ഇരിക്കുമ്പോഴായാലും സൗജന്യ വൈ-ഫൈ കിട്ടിയാല്‍ ചാടി വീഴും. ഫോണിലെ ഡേറ്റ തീരാതെ നോക്കാമല്ലോ എന്ന് കരുതിയാണ് എല്ലാവരും സൗജന്യ വൈ- ഫൈയുടെ പിന്നാലെ പോകുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പൊതു വൈ- ഫൈകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലയിടങ്ങളില്‍ ഹാക്കര്‍മാര്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്തെന്ന് വരാം. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ ഉണ്ട്. യാത്രയ്ക്കിടെ പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോള്‍ എങ്ങനെ സുരക്ഷിതമാകാമെന്ന് നോക്കാം.
1. സൈബര്‍ കുറ്റവാളികള്‍ പലപ്പോഴും ഔദ്യോഗിക പേരുകള്‍ക്ക് സമാനമായ വൈ-ഫൈ പേരുകള്‍ സൃഷ്ടിക്കാറുണ്ട്. ഒറ്റനോട്ടത്തില്‍ ഇത് ഔദ്യോഗിക പേരാണ് എന്ന് തോന്നിപ്പോകാം. നെറ്റ്വര്‍ക്കിന്റെ പേരിന് പകരം അതിന്റെ പെരുമാറ്റം നിരീക്ഷിക്കുക എന്നതാണ് വ്യാജന്മാരെ തിരിച്ചറിയാനുള്ള ഒരു മാര്‍ഗം. ഒരു ഔദ്യോഗിക നെറ്റ്വര്‍ക്ക് അനാവശ്യ അനുമതികള്‍ ആവശ്യപ്പെടുകയോ, പരിചിതമല്ലാത്ത ലോഗിന്‍ പേജുകളിലേക്ക് റീഡയറക്ട് ചെയ്യുകയോ, അസാധാരണമാംവിധം സാവധാനത്തില്‍ ലോഡ് ചെയ്യുകയോ ചെയ്യില്ല. ഇത്തരത്തിലുള്ള പെരുമാറ്റം കണ്ടാല്‍ വ്യാജനാണ് എന്ന് ഉറപ്പിക്കാന്‍ സാധിക്കും.
2. ഫോണോ ലാപ്ടോപ്പോ മുമ്പ് കണക്ട് ചെയ്ത നെറ്റ്വര്‍ക്കുകളിലേക്ക് വീണ്ടും കണക്റ്റുചെയ്യാന്‍ താല്‍പ്പര്യം കൂടുതല്‍ കാണിച്ചെന്ന് വരാം. ആ നെറ്റ്വര്‍ക്കുകള്‍ മറ്റാരെങ്കിലും കബളിപ്പിച്ചിട്ടുണ്ടെങ്കില്‍ പോലും. ഓട്ടോ-ജോയിന്‍ ഫീച്ചര്‍ ഓഫാക്കുന്നത് ഫോണോ ലാപ്‌ടോപ്പോ പരിചിതമായ നെറ്റ്വര്‍ക്കിന്റെ വ്യാജന്‍ പതിപ്പിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പാക്കാന്‍ സഹായിക്കും. ട്രെയിനുകളില്‍ കയറുമ്പോഴോ വിമാനത്താവളത്തില്‍ വച്ചോ പലപ്പോഴും സംഭവിക്കുന്ന ഓട്ടോ ജോയിന്‍ തടയാന്‍ ഇത് സഹായിക്കും.
3. ഉപയോഗിക്കാത്തപ്പോഴും പല ആപ്പുകളും ഇന്റര്‍നെറ്റുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. ഏത് നെറ്റ്വര്‍ക്കിലായാലും നിശബ്ദമായി ഡാറ്റ കൈമാറുന്നു സാഹചര്യം ഉണ്ടാവാറുണ്ട്. ഡാറ്റ-നിയന്ത്രണ അല്ലെങ്കില്‍ പ്രൈവസി ഫയര്‍വാള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് അത്തരം കമ്മ്യൂണിക്കേഷന്‍ തടയാന്‍ സഹായിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ, മനഃപൂര്‍വ്വം തുറക്കുന്ന ആപ്പുകള്‍ മാത്രമേ ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തുകയുള്ളൂ. വിശ്വസനീയമല്ലാത്ത നെറ്റ്വര്‍ക്കിലൂടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ഇത് സഹായകമാകും.
by Midhun HP News | Feb 25, 2026 | Latest News, കേരളം
കൊച്ചിയിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു. വൈറ്റിലയിൽ റെയിൽപ്പാളത്തിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. മുൻ ഹൈക്കോടതി ജീവനക്കാരനായ ഷാജി (62) ആണ് കേസിലെ പ്രതി. സുധ ബേബി (45) എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്.
ദീർഘകാലമായി സുധയും ഷാജിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ ഈ ബന്ധം വീട്ടിൽ അറിയിക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. സുധയെ ഒഴിവാക്കാൻ തീരുമാനിച്ച ഷാജി, കൊലപാതകം നടത്താൻ തന്നെ പദ്ധതിയിടുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ സുധയെ കാറിൽ വൈറ്റില ഫ്‌ലൈഓവറിന് താഴെ എത്തിച്ച ഷാജി, പുറത്തിറങ്ങാൻ വിസമ്മതിച്ച സുധയെ ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
കൊലപാതകം ട്രെയിൻ തട്ടിയുള്ള അപകടമരണമാക്കി മാറ്റാൻ ഷാജി മൃതദേഹം റെയിൽവേ ട്രാക്കിലേക്ക് വലിച്ചിട്ടു. എന്നാൽ നിർഭാഗ്യവശാൽ, ഉപയോഗത്തിലില്ലാത്ത ട്രാക്കിലാണ് മൃതദേഹം ഇട്ടതെന്ന് പ്രതി അറിഞ്ഞിരുന്നില്ല. പിന്നീട് ഇതുവഴി കടന്നുപോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിന് സമീപം മൃതദേഹം കണ്ട് അധികൃതരെ വിവരമറിയിച്ചത്.
സംഭവം നടന്നയുടനെ പൊലീസെത്തി നടത്തിയ പരിശോധനയിൽ തന്നെ മരണം ട്രെയിൻ തട്ടിയല്ലെന്ന് വ്യക്തമായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണും പരിസരത്തെ സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണ്ണായകമായത്. ഇരുവരും ഒരുമിച്ച് ട്രാക്കിന് സമീപത്തേക്ക് വരുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതുകൂടാതെ സാഹചര്യ തെളിവുകളും പ്രതിക്ക് വിനയായി.
മരട് പൊലീസ് അതിവേഗം നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കുന്ന പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
by Midhun HP News | Feb 25, 2026 | Latest News, മരണം
ആറ്റിങ്ങൽ..ആലംകോട് ടാക്സി സ്റ്റാൻഡിന് സമീപം വാക്കേഴ്സ് ഫുട്‌വെയർ നടത്തുന്ന ബോബൻ (44) മരണപ്പെട്ടു.
പതിവുപോലെ ഇന്നലെ രാവിലെ വന്നു കട തുറന്നു ഉച്ചയ്ക്കുശേഷം ആറ്റിങ്ങൽ വൈശാഖ തിയേറ്ററിനു അടുത്തുള്ള വീട്ടിൽ ഊണ് കഴിക്കാൻ പോയി വൈകുന്നേരം തല കറങ്ങി വീണു ഉടൻതന്നെ കെ ടി സി ടി ആശുപത്രിയിൽ കൊണ്ടു വന്നു.. അവിടത്തെ ട്രീറ്റ്മെന്റ്ൽ ഇരിക്കുമ്പോൾ കാർഡിയാക്അ റസ്റ്റ് വന്നു മരണപ്പെട്ടു..
കുടുംബം.. ഭാര്യ രണ്ടു മക്കൾ
ശവസംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
by Midhun HP News | Feb 25, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. വിപണിയുടെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ആണ് മുന്നേറിയത്. 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി.
ഇന്നലെ തകര്‍ന്നടിഞ്ഞ ഐടി ഓഹരികള്‍ തിരിച്ചുകയറിയതാണ് വിപണിക്ക് കരുത്തായത്. എഐയുമായി ബന്ധപ്പെട്ട ആശങ്കയാണ് ഇന്നലെ ഐടി ഓഹരികള്‍ കൂട്ടത്തോടെ ഇടിയാന്‍ ഇടയാക്കിയത്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ് അടക്കമുള്ള പ്രമുഖ ഐടി ഓഹരികളാണ് തിരിച്ചുവന്നത്. ഈ ഓഹരികള്‍ രണ്ടു ശതമാനം വരെയാണ് കുതിച്ചത്.
ആഗോളതലത്തില്‍ ടെക്‌നോളജി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. കൂടാതെ ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിക്ക് കരുത്തായി. ഡോ.റെഡ്ഡീസ് ലാബ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, എസ്ബിഐ, അള്‍ട്രാ ടെക് എന്നിവ നഷ്ടം നേരിട്ടു.


Recent Comments