by Midhun HP News | Apr 9, 2026 | Latest News, കേരളം
പോളിങ് 80 കടക്കുമോ?, ഉച്ചയോടെ 40 പിന്നിട്ടു, എറണാകുളം മുന്നില്‍; ആവേശ വിധിയെഴുത്ത്
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40 ശതമാനം കടന്നു. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന. എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തെക്കന്‍ ജില്ലകളിലാണ് ഉയര്‍ന്ന പോളിങ്. കണ്ണൂരില്‍ പോളിങ് കുറവാണ്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
രാവിലെ മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളില്‍ പ്രകടനമാകുന്ന തിരക്ക് പോളിങ് 80 ശതമാനം കടക്കുമെന്ന സൂചനയാണ് നല്‍കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.
883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ് അലി, മുകേഷ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പോളിങ് പൊതുവേ സമാധാനപരമായിരുന്നു.


by Midhun HP News | Apr 9, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലെ പരാജയത്തിൽ ഡേവിഡ് മില്ലറെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലേ അഞ്ചാം പന്തിൽ സിംഗിൾ നേടാൻ മില്ലർ ശ്രമിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്ന് ആയേനെ. പക്ഷെ, ആ നീക്കം താരത്തിന് ഭാഗത്ത് നിന്നുണ്ടാകാഞ്ഞതിന് വ്യക്തമായ കരണമുണ്ടെന്നാണ് ഗാവസ്കർ പറയുന്നത്.
“ ആ ഓവറിൽ കളത്തിലിറങ്ങിയ കുൽദീപ് നേരിട്ട ആദ്യ പന്ത് തന്നെ സിംഗിൾ എടുത്ത് സ്ട്രൈക്ക് കൈമാറിയിരുന്നു. ആ രീതിയിൽ നോക്കുമ്പോൾ കുൽദീപിന് അവസാന പന്തിൽ സ്ട്രൈക്ക് നൽകാൻ മില്ലർക്ക് കഴിയുമായിരുന്നു. എന്നാൽ മത്സരത്തിലെ സാഹചര്യം പരിശോധിച്ചാൽ മുൻ ഓവറിലും ആ ഓവറിലും മില്ലർ ബാറ്റ് ചെയ്ത രീതി നോക്കുമ്പോൾ അദ്ദേഹത്തിന് വിജയ റൺ നേടാനുള്ള ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു, അതാണ് മില്ലർ സ്ട്രൈക്ക് കൈമാറാൻ മടിച്ചത്” ഗാവസ്കർ പറഞ്ഞു.
ഒരു താരത്തിന് നിർണായക ഘട്ടത്തിൽ തീരുമാനം എടുക്കാനുള്ള കഴിവ് വളരെ പ്രധാനമാണ്. മില്ലർക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം സ്ട്രൈക്ക് കൈവശം വച്ചത് ഗാവസ്കർ വ്യക്തമാക്കി.
”തോൽവിയിൽ ഞാൻ മില്ലറെ കുറ്റപ്പെടുത്തില്ല. വിജയ റൺ നേടാനുള്ള ആത്മവിശ്വാസത്തിലാണ് താരം ബാറ്റ് വീശിയത്. എന്നാൽ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന പന്ത് വളരെ മികച്ചതായിരുന്നു. ആ ബൗൾ നല്ല രീതിയിൽ കളിയ്ക്കാൻ മില്ലർക്ക് കഴിഞ്ഞില്ല. ക്രിക്കറ്റിൽ ചില സമയങ്ങളിൽ ഇതൊക്കെ സംഭവിക്കും” ഗാവസ്കർ പറഞ്ഞു.


by Midhun HP News | Apr 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ ജനവിധി ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജനങ്ങള്‍ കൃത്യമായ തീരുമാനത്തോടെ വോട്ട് ചെയ്യുമെന്നും കേരള ജനത ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ ജനവിധി എഴുതുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നൂറിലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘അയ്യന്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസമാണിന്ന്. വ്യാജ ഓഡിയോ ക്ലിപ്പ് ആണെങ്കില്‍ എന്തുകൊണ്ടാണ് പരാതി നല്‍കാത്തത്? എന്തുകൊണ്ട് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുന്നില്ല? ഓഡിയോ ക്ലിപ്പ് വ്യാജമല്ല. കൃത്യമായ ജനവിധി ഉണ്ടാകും. പിണറായി വീണഅടും അഞ്ചുവര്‍ഷം കൂടി ഭരിക്കണോ?’: കെ സി വേണുഗോപാല്‍ ചോദിച്ചു.


by Midhun HP News | Apr 9, 2026 | Latest News, കേരളം
പാലക്കാട്: തനിക്കെതിരായ വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണമെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ശോഭ സുരേന്ദ്രൻ. പാലക്കാട്ടെ കണ്ണാടി പഞ്ചായത്തിൽ വയോധികയ്ക്ക് വോട്ടിന് പണം നൽകിയെന്ന വിവാദത്തിലാണ് ശോഭയുടെ പ്രതികരണം. ആരാണ് പണം നൽകിയത്?. പണം നൽകിയതിന്റെ രേഖ എവിടെ? പണം തന്നിട്ടില്ല എന്ന് അമ്മ പറഞ്ഞത് എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പാലക്കാട്ടെ ജനങ്ങളുമായി ഒരു ഡീൽ മാത്രമേയുള്ളൂ. അത് വികസനത്തിനായുള്ള ഡീൽ ആണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
വലിയൊരു കഥ കെട്ടിച്ചമച്ച് കേരളത്തിന്റെ മണ്ണിൽ പടർത്താനാണ് ശ്രമിച്ചത്. കലക്ടർക്ക് പരാതി നൽകിയ ശേഷമാണ് കഥയുണ്ടാക്കുന്നത്. ശോഭാ സുരേന്ദ്രന്റെ സ്റ്റിക്കർ ഒട്ടിച്ച നിരവധി കാറുകൾ ഓടുന്നുണ്ട്. പാലക്കാട്ട് ശോഭാ സുരേന്ദ്രൻ ജയിച്ച് പദ്ധതികൾ കൊണ്ടുവരരുത് എന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആഗ്രഹിക്കുന്നുണ്ട്. തന്നെ വേട്ടയാടാൻ ജമാ അത്തെ ഇസ്ലാമിയുടെ തണൽ പറ്റി ഒരു മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
ആ മാധ്യമസിൻഡിക്കേറ്റിന്റെ കേരളത്തിലാകമാനമുള്ള പ്രവർത്തനത്തിനുള്ള മറുപടി മെയ് 4 ന് ശേഷം പറയും. ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കാമെന്ന് കരുതേണ്ട. ശോഭ സുരേന്ദ്രൻ കേരള നിയമസഭയിൽ പോയാൽ പലരുടേയും മുഖംമൂടി പിച്ചിചീന്തപ്പെടും. ഇടത്തോട്ടും വലത്തോട്ടുമല്ലാതെ ഈ കേരളത്തിലെ അഴിമതിക്കെതിരെ ശോഭ സുരേന്ദ്രൻ പോരാട്ടം നടത്തും. അതുകൊണ്ടാണ് ഇത്തരം മാധ്യമങ്ങൾ തനിക്കെതിരെ തിരിയുന്നത്.
ഷാഫി പറമ്പിലിന്റെ അനുയായി ആയ പ്രശോഭ് ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചത് മാധ്യമങ്ങൾ വാർത്തയാക്കിയില്ല. ഷാഫി പറമ്പിൽ തന്റെ ബോസ് ആണെന്നാണ് പ്രശോഭ് പറയുന്നത്. ഷാഫി പറമ്പിലിന് ജമാഅത്തെ ഇസ്‌ലാമിയുമായും പോപ്പുലർ ഫ്രണ്ടുമായും ബന്ധമുണ്ട്. ഇതറിയണമെങ്കിൽ ശൈലജ ടീച്ചറോട് ചോദിച്ചാൽ മതിയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. വോട്ടു കോഴ ആരോപണത്തിൽ തനിക്കെതിരെ വാർത്താസമ്മേളനം നടത്തിയവരിൽ ഒരാൾ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ സഹോദരനാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
രാഹുൽഗാന്ധിക്ക് ഉപദേശം നൽകുന്ന ഒരു മഹാനുണ്ട്. കെ സി വേണുഗോപാൽ എന്നാണ് പേര്. അദ്ദേഹത്തിന്റെ സോളാർ കഥകളൊന്നും ഇപ്പോൾ പറയുന്നില്ല. അതെന്റെ മര്യാദ കൊണ്ടാണ്. കെ സി വേണുഗോപാലാണ് 500 ന്റെ നോട്ടുകെട്ടുകൾക്ക് മുകളിൽ അടയിരുന്നത്. കോൺഗ്രസിന്റെ ചിഹ്നത്തിൽ മത്സരിക്കാൻ 19 കോടി വാങ്ങിയെന്ന് ഒരു സ്ഥാനാർത്ഥിയുടെ ഭാര്യ വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ്. ആ കെ സി വേണുഗോപാലാണ് ഇപ്പോൾ ഉപദേശിക്കാൻ വന്നിരിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.


by Midhun HP News | Apr 9, 2026 | Latest News, കേരളം
എല്ലാവരും നിര്‍ബന്ധമായി വോട്ട് ചെയ്യണമെന്ന് നടന്‍ ആസിഫ് അലി. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്‍.
‘എല്ലായ്‌പോഴും നമ്മള്‍ ആഗ്രഹിക്കുന്ന പോലെ നമ്മള്‍ക്ക് കിട്ടിയിട്ടുള്ള പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഒരു സര്‍ക്കാരായിരിക്കണം നമുക്ക് വേണ്ടത്. അതാണ് ഞാന്‍ എപ്പോഴും പറയുന്നത്. നമുക്ക് ഇന്ററാക്ട് ചെയ്യാന്‍ കഴിയുന്ന , നമുക്ക് ആക്‌സസ് ചെയ്യാന്‍ പറ്റുന്ന നമ്മുടെ കൈയെത്തും ദൂരത്തുള്ള ഒരു ഭരണ സംവിധാനം തന്നെ വേണം നമുക്ക് എപ്പോഴും.
പിഷാരടി മാത്രമല്ല, നമുക്ക് വ്യക്തിപരമായി അറിയാവുന്ന ഒരുപാട് പേര്‍, നിലവില്‍ മന്ത്രിമാരായിരിക്കുന്നവരും എംഎല്‍എമാരായിട്ടിരിക്കുന്നവരും ഇഷ്ടപ്പെടുന്നവരും മത്സരരംഗത്തുണ്ട്. അവരുമായി സംസാരിക്കുന്നുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നുണ്ട്. കൃത്യമായി ഗൈഡന്‍സ് നല്‍കുകയും യുവതലമുറയ്ക്കായി മാറി നില്‍ക്കുകയും ചെയ്യുന്നത് സീനിയര്‍ നേതാക്കള്‍ പിന്തുടരേണ്ട കാര്യമാണ്. സ്ഥാനാര്‍ഥിത്വ ഘട്ടത്തില്‍ എന്റെ പേര് ഉണ്ടായിരുന്നു.
പി ജെ ജോസഫ് സാര്‍ വിളിച്ചു ചോദിച്ചു. ഞാന്‍ ഇലക്ഷന് നില്‍ക്കുന്നുണ്ടോ എന്ന് വിളിച്ചു ചോദിച്ചു. വീട്ടില്‍ ബാപ്പയ്ക്കും ഉമ്മയും വലിയ അത്ഭുതമായിരുന്നു. ചെറുപ്പം മുതല്‍ അറിയാവുന്ന രണ്ട് പേരുകളാണ്. പി ജെ ജോസഫും പി ടി തോമസുമായി ചെറുപ്പം മുതല്‍ തന്നെ വ്യക്തിപരമായ അടുപ്പം ഉണ്ട്.’- ആസിഫ് അലി പറഞ്ഞു.


Recent Comments