by Midhun HP News | Jan 26, 2026 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പേയാട് ചിറ്റിലപ്പാറയിലാണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് രതീഷ് ആണ് യുവതിയെ ആക്രമിച്ചത്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വിദ്യയെ രതീഷ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് വിദ്യയെ മര്‍ദനമേറ്റ് അവശ നിലയിലായ സ്ഥിതിയില്‍ കണ്ടെത്തിയത്. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു.
രണ്ടാം ഭര്‍ത്താവാണ് രതീഷ്. ആദ്യ ബന്ധം പിരിഞ്ഞ ശേഷം രണ്ട് വര്‍ഷമായി വിദ്യ രതീഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. വിദ്യയ്ക്ക് രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
by Midhun HP News | Jan 26, 2026 | Latest News, കേരളം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. എട്ടുപേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 5.45 ഓടെയാണ് അപകടമുണ്ടായത്.
ആറാലുംമൂട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. നെയ്യാറ്റിന്‍കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസും, തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കരയിലേക്ക് വന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
by Midhun HP News | Jan 26, 2026 | Latest News, കേരളം
ജയ്പുര്‍: റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം ഒരുങ്ങുന്നതിനിടെ രാജസ്ഥാനില്‍ വന്‍ വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടി. നഗൗര്‍ ജില്ലയിലെ ഹര്‍സൗര്‍ ഗ്രാമത്തില്‍ നിന്നും ശനിയാഴ്ച രാത്രിയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. 187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9550 കിലോഗ്രാം അമോണിയം നൈട്രേറ്റും, ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു.
ഒന്‍പത് കാര്‍ട്ടണ്‍ ഡിറ്റണേറ്ററുകള്‍, ഫ്യൂസ് വയറുകള്‍ എന്നിവയും അമോണിയം നൈട്രേറ്റിന് ഒപ്പം ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാന്‍ ഖാന്‍ എന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. മേഖലയില്‍ അനധികൃത പാറഖനനം നടത്തുന്നവര്‍ക്കായി വിതരണം ചെയ്യാന്‍ എത്തിച്ചതാണ് സ്ഫോടകവസ്തുക്കള്‍ എന്നാണ് വിലയിരുത്തല്‍. മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനത്തിനാണോ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്നും പരിശോധിക്കുമെന്ന് എസ്പി മൃദുല്‍ കച്ഛ്വ പറഞ്ഞു.
സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം കൈമാറി. വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജന്‍സികള്‍ പ്രതിയെ ചോദ്യംചെയ്യുമെന്നും എസ് പി പറഞ്ഞു.
by Midhun HP News | Jan 26, 2026 | Latest News, കേരളം
കൊല്ലം: ദേശീയപാതയിൽ കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുവത്തൂരിൽ താമരശ്ശേരി ജംഗ്ഷനു സമീപം ഇന്നലെ രാത്രി 10.30ന് ആണ് അപകടം. എഴുകോൺ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്.
തീപിടിച്ച് ദേഹമാസകലം പൊള്ളലേറ്റ അഭിഷേക് (27) സംഭവസ്ഥലത്തു തന്നെ മരിച്ചു. സിദ്ധിവിനായകിനെ (19) ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീലേശ്വരം സ്വദേശികളായ ജീവൻ, സനൂപ് എന്നിവരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്
എതിർദിശയിൽ വരികയായിരുന്ന ബൈക്കുകളാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. തുടർന്ന് ബൈക്കുകൾക്ക് തീപിടിക്കുകയായിരുന്നു. ഇന്ധനച്ചോർച്ചയുണ്ടായതോടെയാണു വാഹനത്തിനു തീപിടിച്ചത്. ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണച്ചശേഷമാണ് അഭിഷേകിന്റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്.
by Midhun HP News | Jan 26, 2026 | Latest News, കേരളം
ഗുവാഹത്തി: ടി20യില്‍ വേഗത്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി അഭിഷേക് ശര്‍മ. ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ 14 പന്തില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. (Record 12 പന്തിൽ 50 അടിച്ച യുവരാജ്സിംഗ് ) അഭിഷേകിന്റെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കുകയും ചെയ്തു. അഭിശേക് (20 പന്തില്‍ പുറത്താവാതെ 68), സൂര്യകുമാര്‍ യാദവ് (26 പന്തില്‍ പുറത്താവാതെ 57) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 10 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
പവര്‍ പ്ലേയില്‍ തന്നെ ഇന്ത്യ 94 റണ്‍സ് അടിച്ചെടുത്തിരുന്നു. പവര്‍ പ്ലേയില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് സഞ്ജു സാംസണിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. മാറ്റ് ഹെന്റിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ ഇഷാന്‍ കിഷന്‍ (13 പന്തില്‍ 28) – അഭിഷേക് സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. നാലാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. കിഷനെ ഇഷ് സോധി മടക്കി. എന്നാല്‍ അഭിഷേകിന്റെ ഇന്നിംഗ്‌സ് ഇന്ത്യയെ മുന്നോട്ട് നയിച്ചു. കൂടെ സൂര്യകുമര്‍ യാദവിന്റെ പിന്തുണ കൂടിയായപ്പോള്‍ കാര്യങ്ങള്‍ക്ക് ഇന്ത്യക്ക് അനുകൂലമായി. അഭിഷേക് അഞ്ച് സിക്‌സും ഏഴ് ഫോറും നേടി. സൂര്യകുമാറിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും ആറ് ഫോറുമുണ്ടായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. 48 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. മാര്‍ക്ക് ചാപ്മാന്‍ 32 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
Recent Comments