കൊടുങ്ങല്ലൂര്‍ മീന ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കം, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങ്

കൊടുങ്ങല്ലൂര്‍ മീന ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കം, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങ്

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണിക്ക് തുടക്കം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടന്നു. പന്തീരടി പൂജക്ക് ശേഷം വടക്കേനടയില്‍ പ്രധാന ദീപസ്തംഭത്തിന് സമീപമുള്ള വൃത്താകൃതിയിലുള്ള കോഴിക്കല്ല് കുഴിച്ചുമൂടി അതിന് മുകളില്‍ ചെമ്പട്ട് വിരിച്ച് കോഴികളെ സമര്‍പ്പിച്ചു. കാളിയും ദാരികനുമായി അങ്കം തുടങ്ങി എന്ന ഐതിഹ്യത്തിലാണ് കോഴിക്കല്ല് മൂടല്‍ ചടങ്ങ്.

നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി പാരമ്പര്യ അവകാശികളായ കാവില്‍ ഭഗവതി വീട്ടുകാരും വടക്കേ മലബാറിലെ തച്ചോളി വീട്ടുകാരും ചടങ്ങ് നിര്‍വഹിച്ച് ആത്മ നിര്‍വൃതിയടഞ്ഞു. കോഴിക്കല്ല് മൂടിയതോടെ ക്ഷേത്രത്തില്‍ തടിച്ചു കൂടിയ ഭക്തജനം ശരണം വിളികളോടെ ദേവീ സ്തുതികള്‍ ആലപിച്ചു. ക്ഷേത്രത്തിന്റെ നാല് നടകളിലും ഭണ്ഡാരം സ്ഥാപിച്ചു. ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രാങ്കണത്തിലെ ആലുകളിലും നടപ്പന്തലുകളിലുമെല്ലാം വേണാടന്‍കൊടിക്കൂറകള്‍ ഉയര്‍ത്തി. മീനമാസത്തിലെ തിരുവോണനാളില്‍ ദേവി ദാരികനുമായി യുദ്ധം തുടങ്ങിയെന്ന ഐതിഹ്യ സ്മരണയിലാണ് കോഴിക്കല്ല് മൂടല്‍ നടത്തുന്നത്.

മാര്‍ച്ച് 21ന് തൃച്ചന്ദന ചാര്‍ത്ത് പൂജയും തുടര്‍ന്ന് അശ്വതി കാവു തീണ്ടലും നടക്കും. 22നാണ് ഭരണി മഹോത്സവം. ഇനിയുള്ള ഒരാഴ്ചക്കാലം ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണവും പരിസരവും കോമരങ്ങളുടെ നേതൃത്വത്തില്‍ എത്തുന്ന ഭക്തസംഘങ്ങളെ കൊണ്ട് നിറയും. താനാരോപാടി കോമരക്കൂട്ടങ്ങള്‍ ഉറയും.

സ്ഥാനാര്‍ത്ഥികളെ ഇന്നു തന്നെ പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ്; കോണ്‍ഗ്രസ്, ബിജെപി ആദ്യപട്ടിക നാളെ, റിപ്പോര്‍ട്ട്

സ്ഥാനാര്‍ത്ഥികളെ ഇന്നു തന്നെ പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ്; കോണ്‍ഗ്രസ്, ബിജെപി ആദ്യപട്ടിക നാളെ, റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ ഇടതുമുന്നണി നീക്കം. ആദ്യഘട്ട പട്ടിക ഇന്നു തന്നെ പ്രഖ്യാപിക്കാനാണ് ശ്രമം. ഇടതുമുന്നണി തെരഞ്ഞെടുപ്പിന് പൂര്‍ണ്ണസജ്ജമാണെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാക്കളും വ്യക്തമാക്കിയിരുന്നു. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിതെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനായി വൈകീട്ട് നാലിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.

എല്‍ഡിഎഫില്‍ മുഴുവന്‍ സീറ്റിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും അന്തിമ ധാരണയായിട്ടുണ്ട്. സിപിഎമ്മിനൊപ്പം ഘടകക്ഷികളും സ്ഥാനാര്‍ഥികളെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞാല്‍ ഉടന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക കൈമാറും.

പിണറായി വിജയന്റെ നേതൃത്വത്തില്‍ മൂന്നാം വട്ടവും അധികാരത്തിലെത്തും എന്ന പ്രചാരണമാണ് എല്‍ഡിഎഫ് ക്യാംപ് നടത്തുന്നത്. ഭരണവിരുദ്ധ വികാരവും അഴിമതിയും ഉയര്‍ത്തി കാണിച്ച് അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറക്കും. ബിജെപിയും നാളെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തും. എ ക്ലാസ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയായിരിക്കും ബിജെപി ആദ്യം പ്രഖ്യാപിക്കുക. ചില സീറ്റുകളെച്ചൊല്ലി എന്‍ഡിഎയില്‍ തര്‍ക്കം തുടരുകയാണ്.

വർക്കല വെന്നികോട് നടന്ന ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വർക്കല വെന്നികോട് നടന്ന ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വർക്കല വെന്നികോട് നടന്ന ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തെറ്റിക്കുളം സ്വദേശിയായ വിഷ്ണു 27 ആണ് അപകടത്തിൽ മരണപ്പെട്ടത്. വെന്നികോട് പോസ്റ്റ് ഓഫീസ്
ജംഗ്ഷനിലാണ് അപകടം നടന്നത്.

കഴിഞ്ഞദിവസം രാത്രി 12:30 യോടെ വെന്നിയോട് ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ യുവാവിനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പെട്രോളും ഡീസലും വലിയ ക്യാനുകളില്‍ വില്‍ക്കരുത്; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്രം

പെട്രോളും ഡീസലും വലിയ ക്യാനുകളില്‍ വില്‍ക്കരുത്; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ നിന്ന് വലിയ ക്യാനുകളിലും ബാരലുകളിലും ഇന്ധനം വില്‍ക്കുന്നത് തടയാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ധനം വിതരണം ചെയ്യുന്ന പമ്പുകള്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ധനക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങളോ ഇന്ധനക്ഷാമം ഉണ്ടായേക്കാം എന്ന പ്രചരണങ്ങളോ കാരണം ജനങ്ങള്‍ പരിഭ്രാന്തരായി ഇന്ധനം ശേഖരിച്ചുവെക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നതും ഈ നടപടിയുടെ ലക്ഷ്യമാണ്.

ഇന്ധനം അനാവശ്യമായി പൂഴ്ത്തിവെക്കുന്നത് വിപണിയില്‍ കൃത്രിമമായ ക്ഷാമം സൃഷ്ടിക്കുമെന്നും, അത് അവശ്യ സര്‍വീസുകളെ ബാധിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ രാജ്യത്ത് ആവശ്യത്തിന് ഇന്ധനശേഖരം ഉണ്ടെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ചയും ആറ്റിങ്ങൽ വെസ്റ്റ് യൂണിറ്റ് രൂപീകരണവും നടന്നു. ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി ജംഗ്ഷൻ വിളയിൽ റസിഡൻസ് സൊസൈറ്റി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ മേഖലാ കമ്മിറ്റി
പു ക സ പ്രസിഡന്റ് സുജകമല അധ്യക്ഷയായി. പ്രൊഫസർ എം ചന്ദ്രബാബു, സാബു വി ആർ, കരവാരം രാമചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.