by Midhun HP News | Aug 5, 2026 | Latest News, ജില്ലാ വാർത്ത
ഓപ്പറേഷൻ തൂഫാന്റെ പ്രചരണാർത്ഥം എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) കൂട്ടയോട്ടം സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് സെന്റ് ജോസഫ് എച്ച്.എസ്.എസ്, കഠിനംകുളം സെന്റ് മൈക്കിൾ എച്ച്.എസ്.എസ്, കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച്.എസ്.എസ്, വക്കം ജി.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളുടെ സംയുക്താഭിമുഖ്യത്തിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടത്തിന്റെ ഉദ്ഘാടനം കടയ്ക്കാവൂർ സർക്കിൽ ഇൻസ്‌പെക്ടർ സൈജു കെ നിർവ്വഹിച്ചു. പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മം അഞ്ചുതെങ്ങ് പോലീസ് സബ് ഇൻസ്‌പെക്ടർ ജയകുമാർ നിർവ്വഹിച്ചു. അഞ്ചുതെങ്ങ് ജെൻക്ഷനിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം കായിക്കര ആശാൻ സ്മാരകത്തിൽ സമാപിച്ചു.
പരിപാടിയിൽ തിരുവനന്തപുരം റൂറൽ ജില്ല എസ്.പി.സി എ.ഡി.എൻ.ഒ സുഭാഷ് കുട്ടികൾക്ക് പരേഡ് പ്രാക്ടീസ് നൽകി. കടയ്ക്കാവൂർ പോലീസ് സബ് ഇൻസ്‌പെക്ടർ ജയപ്രകാശ്, ഡ്രിൽ ഇൻസ്‌ട്രെക്ടർമാർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


by Midhun HP News | Aug 5, 2026 | Latest News, ജില്ലാ വാർത്ത
ചിങ്ങം 1 കർഷക ദിനാചരണത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നു. കഴിഞ്ഞ 3 വർഷത്തിനിടയിൽ കർഷക അവാർഡ് ലഭിക്കാത്ത പഞ്ചായത്തിലെ മികച്ച ജൈവകൃഷി അവലംബിക്കുന്നവർ, മികച്ച വനിതാ കർഷക, മികച്ച വിദ്യാർത്ഥി കർഷകൻ/ കർഷക, മികച്ച മുതിർന്ന കർഷകൻ/ കർഷക, മികച്ച എസ്.സി/ എസ്.റ്റി വിഭാഗത്തിലുള്ള കർഷകർ, മികച്ച ക്ഷീര കർഷകൻ/ കർഷക തുടങ്ങിയ കാറ്റഗറികളിലേയ്ക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ ആഗസ്റ്റ് ഏഴ് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കകം കൃഷിഭവനിൽ എത്തിക്കണം.


by Midhun HP News | Aug 5, 2026 | Latest News, ദേശീയ വാർത്ത
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസുമായി കരാറിലേര്‍പ്പെടാൻ തയ്യാറാകണമെന്നാണ് ട്രംപിന്റെ ഭീഷണി. അല്ലെങ്കിൽ ഇറാന്‍ പൂർണമായും കീഴടങ്ങണമെന്നും ട്രംപ് പറഞ്ഞു. ‘ഇറാന് രണ്ട് വഴികളാണ് ഉള്ളത്, ഒന്നില്ലെങ്കിൽ കരാർ അല്ലെങ്കിൽ പൂർണമായും കീഴടങ്ങൽ’; എന്നാണ് ട്രംപ് പറഞ്ഞത്.

അമേരിക്ക ആഗ്രഹിക്കാത്തിടത്തോളം കാലം ഇറാനിലേക്ക് ഒന്നും കടന്നുവരില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന് ഒരിക്കലും ആണവായുധം നിര്‍മ്മിക്കാന്‍ കഴിയില്ല. ഹോര്‍മൂസിന്റെ നിയന്ത്രണം ഇറാൻ്റെ കൈവശമെന്നാണ് അവരുടെ അവകാശവാദം. എന്നാൽ കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ട്രംപ് പറഞ്ഞു.
ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത ഇറാന്‍ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് ട്രംപ് രംഗത്തുവന്നത്. ഇറാന്‍ ഒമാനുമായി മാത്രമാണ് ഇടപെടുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാൻ്റേത് ഇരട്ടത്താപ്പാണ്. തങ്ങളോട് ചർച്ചയ്ക്കായി യാചിക്കുമ്പോഴും പുറമേ ചർച്ചയ്ക്ക് ഇല്ലെന്നാണ് അവർ പറയുന്നത്.
ഒമാന്റെ മധ്യസ്ഥതയിലൂടെ മാത്രമാണ് ചര്‍ച്ച നടത്തുന്നതെന്ന് ഇറാന്‍ അഭിമാനത്തോടെ പറയുമ്പോഴും അവര്‍ തങ്ങളോട് സഹകരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. കരാറിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Aug 5, 2026 | Latest News, ജില്ലാ വാർത്ത
യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശനി ബസ് സർവീസ് കടയ്ക്കാവൂർ പഞ്ചായത്തിലും ആരംഭിച്ചു. അഞ്ചുതെങ്ങ് പെരുമാതുറ കോവളം വിഴിഞ്ഞം പൂവാർ വഴി പോകുന്ന ബസ് റൂട്ട് ആണ് എംഎൽഎ കുമാരി രമ്യ ഹരിദാസ് അനുവദിച്ചു നൽകിയത്.
യോഗത്തിൽ കടയ്ക്കാവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആ ആർ സജികുമാർ അധ്യക്ഷത വഹിക്കുകയും ഷിറാസ് സ്വാഗതം പറയുകയും എംഎൽഎ ഉദ്ഘാടനം നിർവഹിക്കുകയും ബസിന്റെ ഫ്ലാഗ് ഓൺ നടത്തുകയും ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഭയൻ DCC മെമ്പർ റസൂൽ ഷാൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൻസാർ പെരുംകുളം, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൂഡ് ജോർജ്, പഞ്ചായത്ത് മെമ്പർമാർ ജിജി, അസീന അൻസർ, യൂത്ത് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് ആകാശ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അനു കടയ്ക്കാവൂർ, കൃഷ്ണകുമാർ കടയ്കാവൂർ, ദളിത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്ത്, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


by Midhun HP News | Aug 5, 2026 | Latest News, കേരളം
മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം അമിതവേഗമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. എംവിഡി ഗതാഗത കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടസ്ഥലത്തിന് സമീപം രണ്ട് വളവുകളുണ്ട്. അമിത വേഗത്തില്‍ എത്തിയ ബസ് ആദ്യ വളവ് പിന്നിട്ടു. എന്നാല്‍ രണ്ടാമത്തെ വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വളവുകളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗപരിധി മണിക്കൂറില്‍ 50 കിലോമീറ്ററാണ്. എന്നാല്‍ അപകടത്തില്‍പ്പെട്ട ബസ് അതിന്റെ ഇരട്ടിയിലധികം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. അമിതവേഗം മൂലം മഴയില്‍ റോഡില്‍ രൂപപ്പെട്ട വെള്ളപ്പാളിയിലൂടെ ടയറുകള്‍ സഞ്ചരിക്കുന്ന ഹൈഡ്രോപ്ലെയിനിങ് എന്ന പ്രതിഭാസം ഉണ്ടായി. ഇതോടെ റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജൂലൈ 26 നാണ് കുറ്റിപ്പുറത്ത് ബസ് അപകടമുണ്ടായത്. അപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മരിക്കുകയും, 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ അന്ന് പറഞ്ഞിരുന്നു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബസ് ഡ്രൈവര്‍ ചങ്ങരംകുളം സ്വദേശി ഷമീറിന് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Recent Comments