കാലവര്‍ഷക്കെടുതി: 26 മരണം, മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം; രാജേഷിന്റെ വീട് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി

കാലവര്‍ഷക്കെടുതി: 26 മരണം, മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം; രാജേഷിന്റെ വീട് സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി വി ഡി സതീശന്‍. 11 പേര്‍ക്ക് അപകടം പറ്റിയിട്ടുണ്ട്. നാലുപേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 27,048 പേര്‍ ക്യാമ്പിലുണ്ട്. 1882 ഹെക്ടര്‍ കൃഷി നഷ്ടമുണ്ടായിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് 66.44 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. 23, 537 കര്‍ഷകരെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ ധനസഹായം നല്‍കും. വീട്ടില്‍ വെള്ളം കയറിയവര്‍ക്ക് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പതിനായിരം രൂപ നല്‍കും. മരിച്ചവരുടെ സംസ്‌കാരം നടത്താന്‍ പതിനായിരം രൂപ ധനസഹായം നല്‍കും. നേരത്തെ വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് വീടു നിര്‍മ്മിക്കാന്‍ നല്‍കിയിരുന്നത് നാലു ലക്ഷം രൂപയാണ്. അത് ആറു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കാന്‍ നേരത്തെ നല്‍കിയിരുന്നത് 10 ലക്ഷം രൂപയാണ്. അത് 12 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

രാജേഷിന്റെ വിയോ​ഗം വേദനാജനകം: മുഖ്യമന്ത്രി

കണ്ണൂര്‍ ചെറുപുഴയില്‍ പ്രളയജലത്തില്‍ ഒറ്റപ്പെട്ടുപോയ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ പൊലിഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ദുരന്ത രക്ഷാപ്രവര്‍ത്തക പരിശീലകനുമായ ആര്‍ രാജേഷിന്റെ വിയോഗം വേദനാജനകമാണ്. രാജേഷിന്റെ സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്തും. അദ്ദേഹത്തിന്റെ പൂര്‍ത്തിയാകാത്ത വീട് നിര്‍മ്മിച്ചുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2024 ല്‍ തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലിലും കാലവര്‍ഷക്കെടുതിയിലും വീട് നഷ്ടമായ, ധനസഹായം ലഭിക്കാന്‍ ബാക്കിയുള്ള 248 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. പൊലീസ് കംപ്ലായിന്റ് അതോറിറ്റി ചെയര്‍പേഴ്‌സണായി റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

2026-27 സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കേണ്ട വികസനഫണ്ടിന്റെ ഒന്നാം ഗഡു 2025 കോടി 15 ലക്ഷം നല്‍കാന്‍ തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ മൂന്നാം ഗഡു നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കായുള്ള തുക മുനിസിപ്പാലിറ്റികള്‍ക്ക് 136 കോടിയും, കോര്‍പ്പറേഷനുകള്‍ക്ക് 188 കോടിയും അധികമായി നല്‍കാന്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാചകത്തൊഴിലാളികളുടെ വേതനം 44 കോടി അനുവദിച്ചു. വര്‍ധിപ്പിച്ച തുക അടക്കം രണ്ടു ദിവസത്തിനുള്ളില്‍ അവരുടെ അക്കൗണ്ടുകളിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാല്‍ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാല്‍ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും

കൊച്ചി: തലസ്ഥാന നഗരിയുടെ പ്രൗഢിയായ തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു. ഓഗസ്റ്റ് 10 തിങ്കളാഴ്ച ഫോര്‍ട്ട് പോസ്റ്റ് ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ചിത്രമുദ്ര ഔദ്യോഗികമായി പ്രകാശനം ചെയ്യും.

ഇതോടെ തപാല്‍ വകുപ്പിന്റെ സ്ഥിരം ചിത്രമുദ്ര ലഭിക്കുന്ന സംസ്ഥാനത്തെ നാലാമത്തെ ക്ഷേത്രമായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രം മാറും. മുന്‍പ് ശബരിമല, ഗുരുവായൂര്‍, കാസര്‍കോട്ടെ മധൂര്‍ സിദ്ധിവിനായക ക്ഷേത്രം എന്നിവയ്ക്കാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. ചരിത്രപരവും സാംസ്‌കാരികവുമായി പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ക്കായി സംസ്ഥാനത്ത് അനുവദിക്കുന്ന 43-ാമത്തെ സ്ഥിരം ചിത്രമുദ്രയാണിത്.

സാധാരണ സ്മാരക സ്റ്റാമ്പുകളില്‍ നിന്ന് വ്യത്യസ്തമായി സ്ഥിരം ചിത്രമുദ്ര നിര്‍ദ്ദിഷ്ട പോസ്റ്റ് ഓഫിസുകളില്‍ കാലപരിധിയില്ലാതെ ഉപയോഗിക്കാന്‍ സാധിക്കും. ഓഗസ്റ്റ് 10 മുതല്‍ ഫോര്‍ട്ട് പോസ്റ്റ് ഓഫീസില്‍ നിന്ന് അയക്കുന്ന കത്തുകളിലും പാഴ്‌സലുകളിലും ഈ ചിത്രമുദ്ര പതിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള പത്മനാഭസ്വാമിയുടെ രൂപവുമാണ് ചിത്രമുദ്രയില്‍ കൊത്തിവെച്ചിരിക്കുന്നത്. ക്ഷേത്ര ഗോപുരത്തിന് മുന്നിലായി ഭഗവാന്റെ ചിത്രം സ്വര്‍ണ ഫോയിലില്‍ പതിപ്പിച്ച പ്രത്യേക പ്രീമിയം കവറും തപാല്‍ വകുപ്പ് പുറത്തിറക്കുന്നുണ്ട്. 100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലായിരിക്കും ഇതിന്റെ വില. ആദ്യഘട്ടത്തില്‍ 2,000 കവറുകളാണ് വില്‍പ്പനയ്ക്കെത്തിക്കുക.

ക്ഷേത്രം അധികൃതരുടെ അപേക്ഷ പരിഗണിച്ചാണ് തപാല്‍ വകുപ്പിന്റെ ഈ തീരുമാനം. കേരളീയരെയും വിദേശ സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് ദ്രവീഡിയന്‍ വാസ്തുകലയുടെ ഉത്തമോദാഹരണമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം. 2011ല്‍ ക്ഷേത്രത്തിലെ നിധിശേഖരം പുറത്തുവന്നതോടെ രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ച ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും വാസ്തുവിദ്യാ മഹിമയും ലോകമെമ്പാടുമുള്ള തപാല്‍ പ്രേമികളിലേക്ക് എത്തിക്കാന്‍ ഈ ചിത്രമുദ്ര സഹായിക്കും.

സൗജന്യപ്രമേഹ, നേത്ര, അസ്ഥിരോഗ, ശ്വാസകോശ വിഭാഗ പരിശോധനക്യാമ്പ് നടത്തുന്നു

സൗജന്യപ്രമേഹ, നേത്ര, അസ്ഥിരോഗ, ശ്വാസകോശ വിഭാഗ പരിശോധനക്യാമ്പ് നടത്തുന്നു

കേരളാ വാപാരി വ്യവസായി ഏകോപന സമിതി (KVVES) അവനവൻചേരി യൂണിറ്റും ശ്രീനേത്ര കണ്ണാശുപത്രി ടി വി എമും വലിയകുന്ന് ഠൗൺ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യപ്രമേഹ, നേത്ര, അസ്ഥിരോഗ, ശ്വാസകോശ വിഭാഗ പരിശോധനക്യാമ്പ് നടത്തുന്നു. 2026 ആഗസ്റ്റ് 9 ഞായറാഴ്‌ച 10am to 2pm വരെ ആറ്റിങ്ങൽ, അവനവഞ്ചേരി, മദ്രസ ഹാലാണ് ക്യാമ്പ് നടത്തുന്നത്.

ക്യാമ്പിന് നേത്വത്വം നൽകുന്നത് പ്രസിദ്ധ പ്രമേഹരോഗവിദഗ്ദ്ധൻ ഡോ. സബീർ എ റഷീദ്

സവിശേഷതകൾ…

പ്രമേഹരോഗ ബോധവത്‌കരണ ക്ലാസ്സ്

Diet Counciling

Neuropathy test (ഞരമ്പുകളുടെ ബലക്ഷയം)

Docters consultation

ECG (coupon), BP, Sugar, Cholesterol, Creatine

ക്യാമ്പിൽ പങ്കെടുക്കുന്ന വിദഗ്ദ്ധ ഡോക്ടർസ്

Dr. Sabeer A Rasheed (Diabetologist)

Dr. Reeza (Pulmonologist)

Dr. Rahul (Orthopedic)

Eye Specialist

ക്യാമ്പിൽ പങ്കെടുക്കുന്ന വിദഗ്ദ്ധ ഡോക്ടർസ്…

Dr. Sabeer A Rasheed (Diabetologist)

Dr. Reeza (Pulmonologist)

Dr. Rahul (Orthopedic)

Eye Specialist

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ രാമായണകൃതിയെ ആസ്‌പദമാക്കി പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. 2026 ആഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 11:30 ന് ആറ്റിങ്ങൽ ഠൗൺ യു.പി.എസ്സിൽ വച്ചാണ് പ്രശ്നോത്തരി നടത്തുന്നത്. പ്രശ്നോത്തരിയിൽ പ്രായം 7-12 വയസ്സ്, പ്രായം 13-18 വരെ, പ്രായം 18 ന് മുകളിലുള്ള മുതിർന്നവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

പ്രസിഡന്റ്, സർഗ്ഗ (8907146877)

സെക്രട്ടറി, സർഗ്ഗ (9846171092)

ഫ്രീമോന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം കൈമാറി

ഫ്രീമോന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം കൈമാറി

മുതലപ്പൊഴി അപകടത്തിൽ മരണപ്പെട്ട ഫ്രീമോന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം കൈമാറി. 25000 രൂപയുടെ അടിയന്തര ധന സഹായമാണ് ബന്ധുക്കൾക്ക് കൈമാറിയത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ധനസഹായം ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ് കൈമാറി.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിൻസി ഐവിൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി, ചിറയിൻകീഴ് എക്സ്റ്റൻഷൻ ഓഫീസർ നിബിൻ, ഫണ്ട് ബോർഡ് ഫിഷറീസ് ഓഫീസർ ഷിബു തോമസ്, അഞ്ചുതെങ്ങ് അസ്സിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ ലീന മേരി, ഫിഷറീസ് അസിസ്റ്റന്റ് ശ്രീകാന്ത് കെവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂഡ് ജോർജ്ജ്, കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷെറിൻ ജോൺ, ഗ്രാമ പഞ്ചായത്ത് അംങ്ങം രാജേന്ദ്രൻ, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.