by Midhun HP News | Sep 30, 2023 | Latest News, മരണം
കൊച്ചി: വരയിലൂടെയും എഴുത്തിലൂടേയും മലയാളികളെ ചിരിപ്പിച്ച കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം.
തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ 1932ലാണ് ജനനം. എസ് സുകുമാരന്‍ പോറ്റി എന്നാണ് യഥാര്‍ത്ഥ പേര്. കുട്ടിക്കാലം മുതല്‍ വരയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിന് ശേഷം പൊലീസ് വകുപ്പില്‍ ജോലിക്ക് കയറി. കേരള കൗമുദിയിലാണ് കാര്‍ട്ടൂണിസ്റ്റായി അദ്ദേഹം കരിയര്‍ ആരംഭിക്കുന്നത്. കഥയും നോവലും കവിതയും നാടകവും ഉള്‍പ്പെടെ 52 ഹാസഗ്രന്ഥങ്ങള്‍ സുകുമാറിന്റെതായുണ്ട്. നര്‍മകൈരളിയുടെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും സ്ഥാപകനാണ്. ഹാസമൊഴികളോടെ 12 മണിക്കൂര്‍ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡിട്ടു. കേരളസാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും സ്വന്തം.

by Midhun HP News | Sep 30, 2023 | Latest News, മരണം
ഊരുപൊയ്ക: ഇടയ്‌ക്കോട് ആനൂപ്പാറ ലീലാമന്ദിരത്തിൽ എ. നീലകണ്‌ഠപിള്ള (82) അന്തരിച്ചു. ഭാര്യ: പരേതയായ ശാന്തമ്മ
മക്കൾ: വേണുഗോപാലൻ നായർ, ബിന്ദു, സുമി
മരുമക്കൾ: ബീന, പരേതനായ ശ്രീകുമാർ, അനിൽ കുമാർ
സഞ്ചയനം: ബുധൻ രാവിലെ 8ന്
by Midhun HP News | Sep 29, 2023 | Latest News, മരണം
കല്ലമ്പലം: തോട്ടയ്ക്കാട് കാഞ്ഞിലിൽ മംഗലത്തു വീട്ടിൽ ശശിധരൻ നായർ (72) നിര്യാതനായി.
ഭാര്യ: ലീലാമണി. ബി
മക്കൾ: പരേതനായ സൂരജ്, പരേതനായ സരോജ്, ശരത്. എസ്.
മരുമകൾ: കാർത്തിക.
by Midhun HP News | Sep 27, 2023 | Latest News, മരണം
കോരാണി ആക്കോട്ടുവിള വീട്ടിൽ സരോജിനി അമ്മ (76) അന്തരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. സഞ്ചയനം (01/10/2023) ഞായറാഴ്ച്ച നടക്കും.
by Midhun HP News | Sep 26, 2023 | Latest News, മരണം
ആറ്റിങ്ങൽ: സി.പി.എം നേതാവും മുൻ ആറ്റിങ്ങൽ നഗരസഭ കൗൺസിലറുമായ വലിയകുന്ന് ചിഞ്ചിലത്തിൽ ആർ രാമൻകുട്ടി (69) അന്തരിച്ചു.
ഭാര്യ: പരേതയായ സി. സുശീല.
മക്കൾ: ആർ.എസ് അശ്വതി, ആർ.എസ് സുർജിത്ത് (ആറ്റിങ്ങൽ ഠൗൺ കോപ്പറേറ്റീവ് സൊസൈറ്റി).
മരുമക്കൾ: ബി. രഞ്ജിത്ത് (ഇംഗ്ലീഷ് ഇൻഡ്യൻ ക്ലേഫാക്ടറി, തോന്നയ്ക്കൽ), സി.എസ് സുമിത്ര.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പാറക്കാട്ടിൽ നടക്കും
by Midhun HP News | Sep 26, 2023 | Latest News, മരണം
തിരുവനന്തപുരം: കല്ലമ്പലം പള്ളിക്കൽ ഇരുചക്ര വാഹന യാത്രികന് നേരെ കാട്ടുപന്നിയുടെ ആക്രമണം. മധ്യവയസ്കൻ മരിച്ചു. പള്ളിക്കൽ സ്വദേശി പ്രസാദ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. കാട്ടു പുതുശ്ശേരിയിൽ ഫർണിച്ചർ ഷോപ്പ് നടത്തിവരികയായിരുന്ന പ്രസാദ് കടയടച്ചശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.
Recent Comments