by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
നെയ്യാർ ഡാം: കുരുമുളക് അടർത്താൻ പാറയുടെ മുകളിൽ കയറിയ യുവാവ് അതേ പാറ ഉരുണ്ട് വീണ് അടിയിൽപ്പെട്ടു മരിച്ചു. നെയ്യാർ ഡാം പോലീസ് സ്റ്റേഷൻ പരിധിയിൽ അമ്പൂരി ശംഖിൻ കോണം കാരികുഴി ശിവാനന്ദ ഭവനിൽ ശിവാനന്ദൻ (35) ആണ് ദാരുണമായി മരിച്ചത്. ബുധനാഴ്ച കാരി കുഴിയിൽ നിന്നും ഒരു കിലോമീറ്ററോളം അകലെയുള്ള കുന്നത്ത് മലയിൽ ഇയാളുടെ ഒരേക്കർ സ്ഥലത്ത് കുരുമുളക് അടർത്താൻ പോയ ശിവാനന്ദനെ രാത്രി വൈകിയും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ആണ് വ്യാഴാഴ്ച രാവിലെ കുന്നത്ത് മലയിലെ പുരയിടത്തിൻ്റെ ഒരു ഭാഗത്ത് പാറക്ക് അടിയിൽ പെട്ടു മരിച്ച നിലയിൽ ശിവാനന്ദനെ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു.

പാറയുടെ മുകളിൽ കയറിയാണ് സാധാരണ ഈ ഭാഗത്ത് നിന്നും കുരുമുളക് അടർത്തുന്നത്. പതിവ് പോലെ പാറയ്ക്ക് മുകളിൽ കയറിയപ്പോൾ പാറ ഉരുണ്ട് മാറുകയും ശിവാനന്ദൻ തെന്നി തലയിടിച്ച് നിലത്ത് വീഴുകയും ഒപ്പം പാറ ശിവാനന്ദൻ്റെ പുറത്തേക്ക് പതിക്കുകയും ചെയ്തു ശിവാനന്ദൻ അതി ദാരുണമായി മരിച്ചു. സ്ഥലത്തെത്തിയ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ശിവാനന്ദൻ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
by Midhun HP News | Dec 8, 2022 | മരണം
അടയമൺ ആർ ജെ ഭവനിൽ മനോഹരൻ. വി (75)( എക്സ് സർവീസ്) അന്തരിച്ചു. ഗോകുലം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. വ്യാപാരി വ്യവസായി ഏകോപനസമിതി തൊളിക്കുഴി യൂണിറ്റിന്റെ ആദ്യ പ്രസിഡന്റ് ആണ്.
ഭാര്യ: പ്രതിഭ (കിളിമാനൂർ ഗവൺമെന്റ് എച്ച് എസ് എസ് റിട്ടേഡ് അധ്യാപിക)
മക്കൾ: ജോബി, റോബി
by Midhun HP News | Dec 8, 2022 | മരണം
ആറ്റിങ്ങൽ: മൂന്നുമുക്ക് മാമം കുറുപ്പ് ലൈൻ മംഗലശ്ശേരിവീട്ടിൽ ചന്ദ്രശേഖരക്കുറുപ്പ് (75) അന്തരിച്ചു. സംസ്കാരം നാളെ (9 – 12 – 22 വെള്ളി ) പകൽ ഒരു മണിക്ക് വീട്ടുവളപ്പിൽ. കോൺഗ്രസ്സിന്റെ ആറ്റിങ്ങൽ മേഖലയിലെ സജീവ പ്രവർത്തകനും, മണ്ഡലം – ബ്ലോക്ക് കമ്മിറ്റികളുടെ ഭാരവാഹിയുമായിരുന്നിട്ടുണ്ട്.
ഭാര്യ: കൃഷ്ണകുമാരി.
മക്കൾ: കൃഷ്ണചന്ദ്രൻ, വിജയ്കൃഷ്ണൻ
മരുമക്കൾ: ആതിര, അർച്ചന .
by Midhun HP News | Dec 8, 2022 | മരണം
ആറ്റിങ്ങല്‍: ഊരുപൊയ്ക ജെ.പി.നിവാസില്‍ ബി.ജഗദമ്മ (78) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ പുരുഷോത്തമന്‍
മക്കള്‍: പുഷ്പലത, വിജയന്‍
മരുമക്കള്‍: ഷണ്‍മുഖം, ബിന്ദു
സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ടിന് ഊരൂപൊയ്ക ജെ.പി.നിവാസില്‍.
by Midhun HP News | Dec 8, 2022 | മരണം
ആറ്റിങ്ങൽ കടവിള അശ്വതിയിൽ ഗോപാലപിള്ളയുടെ സഹധർമ്മിണി കുഞ്ഞുലക്ഷ്‌മി അമ്മ (85) നിര്യാതയായി.
മക്കൾ: ജലജ (Late), ഇന്ദിര, രജിത് കുമാർ (റിട്ട. പ്രിൻസിപ്പൽ ജി എം എച്ച് എസ് എസ് ആറ്റിങ്ങൽ), ബീന മോഹൻ
മരുമക്കൾ: രവീന്ദ്രൻ നായർ (Late), ശശിധരൻ നായർ, ഷീല രജിത്, മോഹൻ ദാസ്
by Midhun HP News | Dec 6, 2022 | മരണം
ആറ്റിങ്ങൽ: എ സി എ സി നഗർ എം എസ് നിവാസിൽ (മേലാറ്റിങ്ങൽ കിഴക്കടത്തു വീട്ടിൽ പരേതനായ ഭാർഗവന്റെ മകൻ) മോഹൻദാസ് (അമ്പിളി) അന്തരിച്ചു. 71 വയസ്സായിരുന്നു. നാലാം തീയതി പകൽ 2.45 നാണ് അന്ത്യം സംഭവിച്ചത്. കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ സംസ്കാരം നടത്തി.
സഞ്ചയനം 11 ന് ഞായർ രാവിലെ 8.30 ന്.
കുളിയടിയന്തിരം 20- 12 – 22 രാവിലെ 9 മണിക്ക്
ഭാര്യ: കെ കോമളം
മക്കൾ: ഷൂനദാസ്, ഷുജിദാസ്
മരുമക്കൾ: ജി രാജീവ്, പി എസ് പ്രിൻസി
Recent Comments