കിളിമാനൂരിൽ പത്തൊൻപതുകാരൻ തൂങ്ങി മരിച്ച നിലയിൽ

കിളിമാനൂരിൽ പത്തൊൻപതുകാരൻ തൂങ്ങി മരിച്ച നിലയിൽ

കിളിമാനൂരിൽ പത്തൊൻപതുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ , കുന്നുമ്മൽ അഷ്ടമി ഭവനിൽ ഷിജു (19) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോട് കൂടിയായിരുന്നു സംഭംവം. ചിറ്റിലഴികം പെട്രോൾ പമ്പിലെ ജീവക്കാരനായ ഷിജു ഉച്ചയോട് കൂടി വീട്ടിൽ എത്തിയ ശേഷം വീട്ടിലെ അടുക്കളയോട് ചേർന്ന മുറിയിൽ തൂങ്ങുകയായിരുന്നുവെന്ന് സമീപവാസികൾ അറിയിച്ചു. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കൂലിപ്പണികഴിഞ്ഞ് ഉച്ചയോടെ വീട്ടിൽ എത്തിയ മാതാവ് സിന്ധുവാണ് മകൻ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപവാസികൾ എത്തി ഷിജുവിനെ അഴിച്ചിറക്കിയെങ്കിലും മരണം സംഭംവിച്ചിരുന്നു.

പിതാവ് തുളസി ആറ് വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞിരുന്നു. അഷ്ടമി, സജു എന്നിവർ സഹോദരങ്ങളാണ്. കിളിമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

സി. ഓമന (66) അന്തരിച്ചു

സി. ഓമന (66) അന്തരിച്ചു

ആറ്റിങ്ങൽ: ആലംകോട് വഞ്ചിയൂർ മഞ്ചപ്ലാക്കൽ കുന്നുംപുറത്തുവീട്ടിൽ സി. ഓമന(66) അന്തരിച്ചു.

ഭർത്താവ്: എ. ബാബു.
മക്കൾ: ഡോ: ബി അരുൺകുമാർ, ബി. അജേഷ്, ബി അഖിൽബാബു
സഞ്ചയനം: 8-11-22 (ചൊവ്വ) രാവിലെ 9 ന്.

ഇന്ദിര (82) നിര്യാതയായി

ഇന്ദിര (82) നിര്യാതയായി

ആറ്റിങ്ങൽ: മാമം ചൈതന്യ ജംഗ്ഷനിൽ ഇന്ദിരാ ഭവനിൽ (82) ഇന്ദിര അന്തരിച്ചു.

ഭർത്താവ്: മാധവൻ (പരേതൻ) (മുൻ കെഎസ്ആർടിസി ഡ്രൈവർ)
മക്കൾ: പ്രസന്നകുമാർ, വിജയകുമാരി, പ്രമീളകുമാരി, പ്രതാപൻ.
മരുമക്കൾ: ബിന്ദു പി കുമാർ, ജയപ്രകാശ്, ജയചന്ദ്ര ബാബു, മഞ്ജുഷ

നുജുമുദീൻ (68) അന്തരിച്ചു

നുജുമുദീൻ (68) അന്തരിച്ചു

കല്ലമ്പലം ഞാറയിൽക്കോണം തടത്തിൽ വിളവീട്ടിൽ നുജുമുദീൻ (68) അന്തരിച്ചു.

ഭാര്യ: റംലബീവി (റിട്ടയേർഡ് ടീച്ചർ നാവായിക്കുളം എൽ പി എസ്)
മക്കൾ: ഹബീബ (late), സാബിറ, സനീറ, അസീർ
മരുമക്കൾ: ഹുജ്ജത്തുദീൻ, ഇയ്യാസ്, മുബാറക് (നാവായിക്കുളം എച്ച് എസ്), സുമയ്യ റാണി

എ. അബ്‌ദുൾ സമദ് (86) അന്തരിച്ചു

എ. അബ്‌ദുൾ സമദ് (86) അന്തരിച്ചു

ആലംകോട് സൈന മൻസിലിൽ എ. അബ്‌ദുൾ സമദ് (86) റിട്ടയേഡ് ട്രഷറി ഓഫീസർ അന്തരിച്ചു.

ഭാര്യ: പരേതയായ ആരിഫ ബീവി
മക്കൾ: സൈന, സജീവ്, സാബു, സമിത, സജ്‌ന
മരുമക്കൾ: നസ്സിം, നിസ്സാർ, ആഷിക്, ഷെമീം, ഷഹ്‌ന