ജി. ലീല (75) അന്തരിച്ചു

ജി. ലീല (75) അന്തരിച്ചു

ചിറയിൻകീഴ്: ആൽത്തറമൂട് വൈ എം എയ്ക്ക് സമീപം കുളങ്ങരയിൽ (വിളയിൽവീട്) പരേതനായ ONGC ഉദ്യോഗസ്ഥൻ ജി തങ്കപ്പന്റെ ഭാര്യ ജി. ലീല (75) അന്തരിച്ചു. മക്കൾ: രാജേഷ്തങ്കൻ (ചിറയിൻകീഴ് 1155 നമ്പർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്), സോണി (വിദ്യാഭ്യാസ വകുപ്പ് ). മരുമക്കൾ : രവിലാൽ ( പി എസ് സി), സുഷ (അലൻ ഫീൽഡ്മാൻ).

എംഡിഎംഎയും കഞ്ചാവുമായി നാലുപേർ പിടിയിൽ

എംഡിഎംഎയും കഞ്ചാവുമായി നാലുപേർ പിടിയിൽ

തിരുവനന്തപുരം
ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായുള്ള ‘യോദ്ധാവ്‌’ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവുമായി നാലുപേർ പിടിയിൽ.

ബീമാപള്ളി സ്വദേശി സെയ്‌ദലി, മാണിക്യവിളാകം സ്വദേശി അക്ബർ, കമലേശ്വരം സ്വദേശി മെഹ്റാജ്‌, മുട്ടത്തറ സ്വദേശി മുഹമ്മദ്‌ ആദിൽ എന്നിവരാണ്‌ പിടിയിലായത്‌. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന്‌ വിതരണം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ശംഖുംമുഖം അസി. കമീഷണർ ഡി കെ പൃഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
25 കിലോ കഞ്ചാവുമായാണ്‌ സെയ്‌ദലിയെ പൂന്തുറ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഓവർ ബ്രിഡ്‌ജ്‌, തകരപ്പറമ്പ്‌ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയ്‌ക്കിടെ 2.4 ഗ്രാം എംഡിഎംഎയുമായിട്ടാണ്‌ അക്ബറും മെഹ്‌റാജും വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്‌.

ചാക്ക ബൈപാസിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ്‌ ആദിൽ പേട്ട പൊലീസിന്റെ പിടിയിലായത്‌. ഇയാളിൽനിന്ന്‌ 4 ഗ്രാം എംഡിഎംഎയും 4.36 ഗ്രാം കഞ്ചാവും 95,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്‌. എംഡിഎംഎ വിതരണത്തിനായി സൂക്ഷിച്ചിരുന്ന അമ്പതോളം കവറും അനുബന്ധ സാമഗ്രികളും പിടികൂടി. കോവളം, പൂന്തുറ, മ്യൂസിയം പൊലീസ്‌ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്‌.
പൂന്തുറ സിഐ ജെ പ്രദീപ്‌, വഞ്ചിയൂർ സിഐ ഡിപിൻ, എസ്‌ഐമാരായ അനീഷ്‌കുമാർ, ജയശ്രീ, സുധീഷ്‌കുമാർ, എഎസ്‌ഐ സാജുരാജ്‌, സിപിഒമാരായ ബിജു ആർ നായർ, ദീപു, രാജേഷ്‌, ജോസ്‌, മുനീർ, ശരത്ത്‌, പ്രശാന്ത്‌, ജയരാജ്‌, രഞ്ജിത്ത്‌, ജോയി, ഗോഡ്‌വിൻ എന്നിവരാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

രാധമ്മ(82) അന്തരിച്ചു

രാധമ്മ(82) അന്തരിച്ചു

ആറ്റിങ്ങൽ: മാമം തോപ്പിൽലൈൻ കാർത്തികയിൽ രാധമ്മ(82) അന്തരിച്ചു. സംസ്കാരം നാളെ (13- 11 – 22) ഞായർ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഇന്നലെ രാത്രി 11 മണിയോടെ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. പരേതനായ മുൻ ആറ്റിങ്ങൽ നഗരസഭാ കൗൺസിലറും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും, ജനതാപാർട്ടിയുടെ പ്രമുഖ നേതാവും, ആറ്റിങ്ങലെ പൊതുകാര്യ പ്രസക്തനുമായിരുന്ന എസ്. പത്മനാഭൻനായരുടെ
(ബർമ്മ ഉണ്ണി) ഭാര്യയാണ്.

മക്കൾ: ഷീലാഅനിൽ, പരേതനായ മധുകുമാർ (ഓറിയന്റ് ഇൻഷ്വറൻസ്)
മരുമക്കൾ: അനിൽകുമാർ, ബീന.

തങ്കമണി പ്രഭാകരൻ (81) മരണപെട്ടു

തങ്കമണി പ്രഭാകരൻ (81) മരണപെട്ടു

ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമം മുക്കിൽ ആറാട്ട് റോഡിൽ പൂനിലാവിൽ തങ്കമണി പ്രഭാകരൻ (81) മരണപെട്ടു.

ഭർത്താവ്: പ്രഭാകരൻ (റിട്ട അസി എക്സി: എഞ്ചിനീയർ കെ (K W A)
മക്കൾ: വിനോദ് , പ്രിസതങ്കം
മരുമകൻ: സുനോജ് (റിട്ട:പ്രിൻസിപ്പാൾ)

സഞ്ചയനം: ബുധനാഴ്ച്ച

ഗോപിനാഥൻ (80) അന്തരിച്ചു

ഗോപിനാഥൻ (80) അന്തരിച്ചു

ആറ്റിങ്ങൽ: അവനവൻചേരി പരവൂർക്കോണത്ത് വീട്ടിൽ ഗോപിനാഥൻ (80) അന്തരിച്ചു. മക്കൾ: റജിമോൾ, രജി, അവനവൻചേരി രാജു (നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ) മരുമക്കൾ : അശോക് കുമാർ, സുബി, സിമി .