ഭാർഗവി അമ്മ (92) അന്തരിച്ചു

ഭാർഗവി അമ്മ (92) അന്തരിച്ചു

ആറ്റിങ്ങൽ: പതിനെട്ടാം മയിൽ ആക്കോട്ടുവിള എസ് എസ് വിഹാറിൽ ഭാർഗവി അമ്മ (92) അന്തരിച്ചു. ഭാർത്തവ് പരേതനായ ചെല്ലപ്പൻ പിള്ള. സഞ്ചയനം വ്യാഴാഴ്ച്ച 9 മണിക്ക്

ദീപിക ചീഫ് സബ് എഡിറ്റർ അനിൽ സർക്കാരിന്റെ അമ്മ പ്രൊഫ. കൃഷ്ണകുമാരി അന്തരിച്ചു

ദീപിക ചീഫ് സബ് എഡിറ്റർ അനിൽ സർക്കാരിന്റെ അമ്മ പ്രൊഫ. കൃഷ്ണകുമാരി അന്തരിച്ചു

അടൂർ: അടൂർ ദേവീകൃപയിൽ റിട്ട. പ്രഫ. എ൦. അർജുനൻ പിള്ളയുടെ ഭാര്യ കൃഷ്ണ കുമാരി(ശ്രീദേവി-74) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (10-7-2022) രാവിലെ 11ന്.
മക്കൾ- അനിൽ സർക്കാർ (ദീപിക, തിരുവനന്തപുരം), അനൂപ്, ലക്ഷ്മി. മരുമക്കൾ- പ്രീതാകുമാരി, ശ്രീലക്ഷ്മി, പ്രജിത്ത്(ഷാർജ).

വാമൻ നായർ (71) അന്തരിച്ചു

വാമൻ നായർ (71) അന്തരിച്ചു

ആറ്റിങ്ങൽ: എൻആർഎ 131 വീരളം വാമൻ നായർ (71(Ex military)) അന്തരിച്ചു. ഭാര്യ: വിജയകുമാരി. മകൻ: സന്തോഷ് കുമാർ, മരുമക്കൾ: ധന്യ കെ നായർ. ചെറുമകൻ : ആദിത്യ എസ് നായർ. സഞ്ചനിയം ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക്.

ചന്ദ്രമോഹനൻ നായർ(64) അന്തരിച്ചു

ചന്ദ്രമോഹനൻ നായർ(64) അന്തരിച്ചു

ആറ്റിങ്ങൽ : മാധ്യമ പ്രവർത്തകനും ഭാരത് വിഷൻ ചാനലിലെ ക്യാമറമാനുമായ നിതീഷ് ഉണ്ണിയുടെ പിതാവ് കല്ലറ, മിതൃമ്മല നീതു ഭവനിൽ ചന്ദ്രമോഹനൻ നായർ(64) അന്തരിച്ചു.

ഭാര്യ : ഷീല
മക്കൾ : നീതു, നിതിൻ, നിതീഷ്

മണിക്കുട്ടന്റെ തട്ടുകടയിൽ പോത്ത് ഇറച്ചിയാണെന്ന വ്യാജേന പട്ടിയിറച്ചി നല്‍കി എന്ന സംശയം ചൂണ്ടി കാണിച്ച് യുവാവ് പരാതി നൽകിയിരുന്നു

മണിക്കുട്ടന്റെ തട്ടുകടയിൽ പോത്ത് ഇറച്ചിയാണെന്ന വ്യാജേന പട്ടിയിറച്ചി നല്‍കി എന്ന സംശയം ചൂണ്ടി കാണിച്ച് യുവാവ് പരാതി നൽകിയിരുന്നു

കല്ലമ്പലം : ചാത്തൻപാറയിൽ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കുടുംബനാഥന്റെ തട്ടുകടയ്ക്ക് അരലക്ഷം പിഴ ഈടാക്കിയെന്ന ആരോപണം തള്ളി ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം. 5000 രൂപ പിഴ മാത്രമാണ് ഈടാക്കിയതെന്ന് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാര്‍. ഇതിന്റെ റസീപ്റ്റ് ട്രഷറിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ‘അഭിയെന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ തട്ടുകടയില്‍ പരിശോധന നടത്തിയത്. പോത്ത് ഇറച്ചിയാണെന്ന വ്യാജേന കടയില്‍ നിന്നും പട്ടിയിറച്ചിയാണ് നല്‍കിയത് എന്ന സംശയം ചൂണ്ടികാട്ടിയാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ 29 ാം തിയ്യതി രാവിലെ ആറ്റിങ്ങല്‍ സര്‍ക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഉള്‍പ്പെടുന്ന ടീം പരിശോധനക്കായി പോയി. ശേഷം രജിസ്‌ട്രേഷന്‍ ഹാജരാക്കിയില്ല, വൃത്തിയില്ലായ്മ എന്നിങ്ങനെ പത്തോളം ന്യൂനതകള്‍ കാണിച്ച് കടയുടെ ഉടമസ്ഥന് നോട്ടീസ് അയച്ചു. അതിനോടൊപ്പം രജിസ്‌ട്രേഷന്‍ ഹാജരാക്കാത്തതിനാല്‍ പിഴ ഈടാക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറാണെന്ന് അറിയിച്ച് അവര്‍ എഴുതി ഒപ്പിട്ടു തന്നു. മണികുട്ടന്‍ എന്നയാള്‍ക്ക് വേണ്ടി ഗിരിജ എന്ന സ്ത്രീയാണ് ഒപ്പിട്ട് തന്നത്. ഇതിന്റെ മഹ്‌സറും റിപ്പോര്‍ട്ടും ജില്ലാ ഓഫീസിലേക്ക് മെയില്‍ ലഭിച്ചിട്ടുണ്ട്.