by Midhun HP News | Jul 3, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മേലാറ്റിങ്ങൽ കാർത്തിക വീട്ടിൽ എസ്. ഹരിഹരൻ (75) അന്തരിച്ചു.
ഭാര്യ: ആർ ഗിരിജ കുമാരി.
മക്കൾ: ജി.എച്ച് ശ്രീജിത്ത് (വാർഡ് കൗൺസിലർ, ആറ്റിങ്ങൽ നഗരസഭ), ജി.എച്ച് ഹരിജിത്ത് (ദുബൈ മൊബൈൽ,ആറ്റിങ്ങൽ)
മരുമകൾ: എസ് സുരഭി
സഞ്ചയനം: ബുധനാഴ്ച രാവിലെ 8 മണിക്ക്
by Midhun HP News | Jul 1, 2026 | Latest News, മരണം
ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് പി.എസ് നിവാസിൽ ബി സുമംഗല (70) അന്തരിച്ചു. ഭർത്താവ് പി സുജാതൻ (പി.എസ് ഹാർഡ് വെയേഴ്സ്).മക്കൾ പി ഹിലാര,പി നവീന,പി ചന്ദന .സംസ്കാരം നാളെ (02/07/2026,വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
by Midhun HP News | Jun 30, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം അനന്യം വീട്ടിൽ (MRA 50G) ജയലക്ഷ്മിഅമ്മ (70) (റിട്ടയേർഡ് ടീച്ചർ എസ് എസ് വി എൽ പി എസ്) നിര്യാതയായി.
ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻനായർ (റിട്ട.എക്‌സ് സർവ്വീസ്)
മക്കൾ: എ.അജു (റിട്ടയേർഡ് ഗൾഫ്), എ.ജെ.അഞ്ജു (അദ്ധ്യാപിക)
മരുമകൻ: എം.ബി.ബിജു (കുവൈറ്റ്)
by Midhun HP News | Jun 29, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കടുവയിൽ വെള്ളുർക്കോണം റിജാ ഭവനിൽ (സി.റ്റി.ആർ.എ 29) വി രാമചന്ദ്രൻ (66) അന്തരിച്ചു.
ഭാര്യ: ജെ റീജ
മക്കൾ: ആർ.എസ് ഇന്ദ്രജിത്ത് (ആർമി), ആർ.എസ് രേഷ്മ, അശ്വതി ചന്ദ്രൻ, അഷ്ടമി ചന്ദ്രൻ.
മരുമക്കൾ: എസ് അപർണ്ണ, ബി ശ്രീജേഷ്, ബി.എസ് ആദിത്ത്.
സഞ്ചയനം: ചൊവാഴ്ച രാവിലെ 9 മണിക്ക്.
by Midhun HP News | Jun 29, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ഗേൾസ് ഹൈസ്കൂൾ ജംഗ്ഷന് സമീപം വട്ടവിളയിൽ VGRA 30, ഭാരതീയത്തിൽ എസ് വിജയകുമാർ (63) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് വട്ടവിളയിൽ ഭാരതീയത്തിൽ നടന്നു.
ഭാര്യ: കെ പി ദിവ്യ
മകൾ: ദിയ വിജയ്
ആറ്റിങ്ങൽ നഗരസഭയിൽ രണ്ടു തവണ കൗൺസിലറായിരുന്ന എസ് വിജയകുമാർ ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഇരുപതോളം വർഷമായി പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു.
ആറ്റിങ്ങൽ മേഖലയിലെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു എസ് വിജയകുമാർ. കോൺഗ്രസിന്റെയും ഐ എൻ ടി യു സിയുടെയും നേതൃത്വത്തിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു. ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. താലൂക്ക് സെക്രട്ടറിയായും പ്രവർത്തിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി, അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, ഖാദി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, മദ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്, തിരുവനന്തപുരം ജില്ല പാറ തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സജീവ പ്രവർത്തനമാണ് വിജയകുമാർ കാഴ്ചവച്ചത്.
നഗരസഭയിൽ കൗൺസിലർ എന്ന നിലയിൽ എസ് വിജയകുമാറിന്റെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്.
ജനകീയ പ്രശ്നങ്ങൾ കൗൺസിലിൽ അവതരിപ്പിക്കുന്നതിനും ജനകീയ പ്രക്ഷോഭങ്ങളിലുമൊക്കെ വിജയകുമാർ മുൻനിരയിൽ നിന്നിരുന്നു.
by Midhun HP News | Jun 27, 2026 | Latest News, മരണം
നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. തമിഴ് സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ഭാഗ്യരാജ്. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 73 വയസായിരുന്നു.
1979 ല്‍ പുറത്തിറങ്ങിയ സുവരില്ലാത ചിത്രങ്ങള്‍ എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറുന്നത്. അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിലെ നായകനും. പിന്നീട് ഒരു കൈ ഓസൈ, മൗന ഗീതങ്ങള്‍, അന്ത 7 നാട്കള്‍, ഡാര്‍ലിങ് ഡാര്‍ലിങ് ഡാര്‍ലിങ്, മുന്താനൈ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ, അവസര പൊലീസ് 100 തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു. നടി പൂര്‍ണിമ ജയറാം ആണ് ഭാര്യ. നടന്‍ ശാന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജുമാണ് മക്കള്‍.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് അദ്ദേഹം കരിയര്‍ ആരംഭിക്കുന്നത്. ഭാരതിരാജയുടെ 16 വയതിനിലെയായിരുന്നു ആദ്യ സിനിമ. പിന്നീട് ഡയലോഗ് എഴുതിയ സിഗപ്പു റോജാക്കള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഭാരതിരാജയ്‌ക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും തിരക്കഥയും ഡയലോഗുമെഴുതിയിരുന്നു. പിന്നീടാണ് സംവിധായകനായി അരങ്ങേറുന്നത്.
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ മേഖകളിലെല്ലാം പ്രതിഭ തെളിയിച്ച വ്യക്തിയാണ് ഭാഗ്യരാജ്. തമിഴ് സിനിമയിലെ പാത്ത് ബ്രേക്കര്‍മാരില്‍ ഒരാള്‍. പ്രണയവും ഫാമിലി ഡ്രാമയും സാമൂഹിക നിരീക്ഷണവും ആക്ഷേപ ഹാസ്യവുമെല്ലാം കോര്‍ത്തിണക്കിയായിരുന്നു അദ്ദേഹം സിനിമകളൊരുക്കിയത്. മാച്ചോ-ഹിറോയിക് നായകന്മാരില്‍ നിന്നും വ്യത്യസ്തമായി, പ്രേക്ഷകര്‍ക്ക് റിലേറ്റബിള്‍ ആയ എവരിഡെ ഹീറോസ് ആയിരുന്നു ഭാഗ്യരാജിന്റെ നായകന്മാര്‍. 75 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഈ വര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചത്. ഈ പരിപാടിക്കിടെ സംവിധാനത്തിലേക്ക് തിരികെ വരുന്നതായി പ്രഖ്യാപിച്ചിരുന്നു. സംവിധാനത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുമ്പോഴും അഭിനയത്തില്‍ അദ്ദേഹം സജീവമായിരുന്നു. ധനുഷ് നായകനായ കുബേരയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
Recent Comments