കെ. ശിവൻ നിര്യാതനായി
ആറ്റിങ്ങൽ: ആറ്റിങ്ങൽ മങ്കാട്ട്മൂല ചിറവരമ്പത്ത് വീട്ടിൽ കെ ശിവൻ(50) അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ഭാര്യ: കുഞ്ഞുമോൾ.
മക്കൾ: എസ് ശിവകുമാർ, എസ് ശിവലക്ഷ്മി.
ആറ്റിങ്ങൽ: ആറ്റിങ്ങൽ മങ്കാട്ട്മൂല ചിറവരമ്പത്ത് വീട്ടിൽ കെ ശിവൻ(50) അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ഭാര്യ: കുഞ്ഞുമോൾ.
മക്കൾ: എസ് ശിവകുമാർ, എസ് ശിവലക്ഷ്മി.
തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. വഴയില സ്വദേശികളായ ഹരിദാസും വിജയകുമാറുമാണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് മരിച്ചത്. ആന്ധ്രയിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ചായിരുന്നു അപകടം. നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. നടക്കാനിറങ്ങിയ സുഹൃത്തുക്കളെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. താഴെ കുഴിയുള്ള ഭാഗത്തേക്ക് തെറിച്ചു വീണ ഇവരെ ആരും കണ്ടിരുന്നില്ല. അപകടത്തില്‍പ്പെട്ട കാറാണ് നാട്ടുകാര്‍ ആദ്യം കാണുന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പിന്നീട് നേരം വെളുത്തപ്പോഴാണ് രണ്ടുപേരെ താഴെ ഭാഗത്ത് കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആറ്റിങ്ങൽ: അവനവഞ്ചേരി മുള്ളിയിൽക്കടവിൽ ജെ.വി നിവാസിൽ ജനാർദ്ദനൻ ചെട്ടിയാർ (88) നിര്യാതനായി.
ഭാര്യ: പരേതയായ വിജയമ്മ.
മക്കൾ: ബൈജു (റിട്ടയേർഡ് അധ്യാപകൻ, ജനതാ ഹയർസെക്കൻഡറി സ്കൂൾ,തേമ്പാമൂട്), ബിനു (റിട്ടയേർഡ് ബി.എസ്.എഫ്), ബീന.
മരുമക്കൾ: സീന, ശ്രീജ, ഡോ: സതീഷ് കുമാർ.
ആറ്റിങ്ങൽ: കൊല്ലം ഇരവിപുരം സ്നേഹ നഗർ 128 തെക്കഴികത്ത് പുത്തൻവീട്ടിൽ എൽ മുരളീധരബാബു(74) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പോളയത്തോട് വിശ്രാന്തിയിൽ.
ഭാര്യ: ശ്യാമളദേവി
മക്കൾ: അനൂപ്( ആറ്റിങ്ങൽ ആരാമം ഹോട്ടൽ പാർട്ണർ ), എംഎസ് അഖില
മരുമക്കൾ: പ്രിയ, ഉമേഷ്
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഷോക്കേറ്റ് പതിനൊന്നുവയസുകാരന്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ റാബുല്‍ ഹുസൈനാണ് മരിച്ചത്. ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് അപകടം ഉണ്ടായത്. രാവിലെ പതിനൊന്നുമണിയോട ഇതരസംസ്ഥാന തൊഴിലാളിയും കുടുംബവും പേഴക്കാപ്പിള്ളിയിലെ ഒരു ജാതി തോട്ടത്തില്‍ നിന്ന് ആക്രി സാധനങ്ങള്‍ പെറുക്കുകയായിരുന്നു. അതിനിടെ നിലത്ത് വീണ് കിടക്കുന്ന കമ്പി കണ്ട് അതെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് വൈദ്യുതി കമ്പിയില്‍ നിന്ന് കുട്ടിയെ തട്ടിത്തെറിപ്പിച്ചത്.
ഉടന്‍ തന്നെ റാബുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ സഹോദരനും പരിക്കേറ്റിട്ടുണ്ട്. സഹോദരന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
ആറ്റിങ്ങൽ: എ.സി.എ.സി നഗർ മഞ്ഞവിള നിവാസിൽ ജി. ആനന്ദൻ (84) നിര്യാതനായി.
ഭാര്യ: വി ജയകുമാരി.
മകൻ: എ ശിവകുമാർ(യു.എ.ഇ),
മരുമകൾ: എം.ബി സിന്ധു.
സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്
Recent Comments