by Midhun HP News | Jan 26, 2024 | Latest News, മരണം
ആറ്റിങ്ങൽ: വടശ്ശേരിക്കോണം സ്വദേശി എം. താഹ ആലംകോട് നിര്യാതനായി. ആലംകോട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപം തസീന കോട്ടെജിൽ എം. താഹ (65)കെ. റ്റി. സി. റ്റി. ആശുപത്രിയിൽ നിര്യാതനായി. വർക്കല വടശ്ശേരിക്കോണം ചരുവിള വീട്ടിൽ പരേതരായ സി. എസ്. മുഹമ്മദ് ഇസ്മായിലിന്റെയും എം. ജമീലാ ബീവിയുടെയും മകനാണ്.
ഭാര്യ :സീനത്ത്
മക്കൾ :തസീന, തൻസീർ.
by Midhun HP News | Jan 26, 2024 | Latest News, കേരളം, മരണം
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. 80 രൂപ വര്‍ധിച്ച് പവന്‍ വില ബുധനാഴ്ചത്തെ നിരക്കില്‍ എത്തി. 46,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തുരൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 5780 രൂപയായി. നാല് ദിവസം മാറ്റമില്ലാതെ തുടരുന്നതിന് ശേഷം സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു.
by Midhun HP News | Jan 25, 2024 | Latest News, ജില്ലാ വാർത്ത, മരണം
വർക്കല: അയിരൂർ മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ചു. നേപ്പാൾ സ്വദേശി രാംകുമാർ (48) ആണ് വൈകിട്ടോടെ കോടതി ഹാജരാക്കാൻ എത്തിച്ചപ്പോൾ കുഴഞ്ഞുവീണ് മരിച്ചത്. അയിരൂരിൽ വീട്ടുകാരെ മയക്കി കവർച്ച നടത്തിയ കേസിലെ പ്രതിയാണ് രാംകുമാർ. മോഷണത്തിന് ശേഷം മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കവെ നാട്ടുകാർ പിടികൂടി ഇയാളെ പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു
by Midhun HP News | Jan 25, 2024 | Latest News, മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ കടുവയിൽ വാവറ വീട്ടിൽ ശ്യാമളദേവി അമ്മ (71) അന്തരിച്ചു.
ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ
മക്കൾ: സുനിൽ കുമാർ, അനിൽകുമാർ
മരുമക്കൾ: മിനി, ലക്ഷ്മി
സഞ്ചയനം ഫെബ്രുവരി 1ന്
by Midhun HP News | Jan 24, 2024 | Latest News, മരണം
ആറ്റിങ്ങൽ: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, മൂന്ന് ദിവസം മുമ്പ് വിദേശത്ത് നിന്നെത്തിയയാൾ മരിച്ചു. വക്കം പണ്ടാരത്തോപ്പിൽ ശ്രീവിശാഖം വീട്ടിൽ ബിനു എന്നു വിളിക്കപ്പെടുന്ന ചന്ദ്രലാൽ (44) ആണ് മരിച്ചത്. കൊല്ലംപുഴ മൃഗാശുപത്രിക്കും പാലത്തിനും ഇടയിൽ ബുധനാഴ്ച വൈകുന്നേരം 5ന് ആണ് സംഭവം. ഇരു ദിശകളിൽ നിന്നും വന്ന ബൈക്കുകൾ ആണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ വന്ന ആട്ടോറിക്ഷ ഇവർക്കിടയിൽ വെട്ടി തിരിച്ചത് ആണ് ബൈക്കുകൾ കൂട്ടിയിടിക്കുന്നതിന് കാരണമായത് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ റോഡിലേക്ക് തെറിച്ചു വീണ ചന്ദ്രലാലിനെ ഉടൻതന്നെ വലിയകുന്ന് ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദ്രലാൽ മൂന്ന് ദിവസം മുൻപാണ് അബുദാബിയിൽ നിന്നും നാട്ടിൽ എത്തിയത്. ഈ മാസം 28ന് തിരിച്ചു പോകുവാൻ ഇരിക്കുകയായിരുന്നു ഇതിനിടയിൽ ആണ് അപകടം. ഭാര്യ: സൂര്യ. മക്കൾ: അനാമിക, തുഷാർ.
by Midhun HP News | Jan 24, 2024 | Latest News, മരണം
വെഞ്ഞാറമൂട്: വലിയ കട്ടയ്ക്കാല്‍ ഗണപതിപുരം കുന്നത്തു മേലെവീട്ടില്‍ (കണിയാംവീട്ടില്‍) തങ്കപ്പന്‍പിള്ള (86) നിര്യാതനായി.
ഭാര്യ: പരേതയായ ലളിതമ്മ.
മക്കള്‍: പുഷ്‌കലകുമാരി, കൃഷ്ണകുമാര്‍ (പി.ആര്‍.ഒ ഗ്രൂപ്പ്), ജയകുമാര്‍.
മരുമക്കള്‍: മണിയന്‍പിള്ള, സീന കൃഷ്ണകുമാര്‍ (ഇന്ത്യാന പബ്ലിക് സ്‌കൂള്‍, ആറ്റിങ്ങല്‍), സരിത.
Recent Comments