തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കും മലേഷ്യയിലേക്കും കൂടുതല്‍ വിമാന സര്‍വീസുകള്‍

തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കും മലേഷ്യയിലേക്കും കൂടുതല്‍ വിമാന സര്‍വീസുകള്‍

തിരുവനന്തപുരം: ബംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് വിസ്താര ഇന്നു മുതല്‍ മുതല്‍ ദിവസേന 2 സര്‍വീസുകള്‍ ആരംഭിക്കുന്നു. ഈ റൂട്ടില്‍ നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ലൈന്‍സ് എന്നിവ ദിവസേന 8 സര്‍വീസുകള്‍ നടത്തുന്നുണ്ട്. വിസ്താര വരുന്നതോടെ ആകെ സര്‍വീസുകള്‍ 10 ആകും.

ആദ്യ വിമാനം (യുകെ 524) രാവിലെ 5:55 തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 7:15ന് ബംഗളൂരുവില്‍ എത്തും. തിരികെ രാത്രി 10:40 ന് പുറപ്പെട്ട് 11:40ന് തിരുവനന്തപുരത്ത് എത്തും. രണ്ടാം വിമാനം (യുകെ 525) രാവിലെ 8:15 ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 9:30ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാവിലെ 10:10 ന് പുറപ്പെട്ട് 11:20ന് ബംഗളൂരുവില്‍ എത്തും.

മലേഷ്യ എയര്‍ലൈന്‍സ് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നു.

മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലേക്കു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് മലേഷ്യ എയര്‍ലൈന്‍സ് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നു. ആഴ്ചയില്‍ രണ്ടു ദിവസം നടത്തിയിരുന്ന സര്‍വീസ് ചൊവ്വാഴ്ച മുതല്‍ 4 ദിവസമായാണ് കൂട്ടുന്നത്. ചൊവ്വ, ശനി ദിവസങ്ങളില്‍ വിമാനം രാത്രി 12:30ന് എത്തി 1:20ന് പുറപ്പെടും. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 12:01നാണ് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 174 സീറ്റുകള്‍ ഉള്ള ബോയിങ് 737-800 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.

ആറ്റിങ്ങൽ ടൗൺ അവനവഞ്ചേരി യു. ഡി. എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്  ഉദ്ഘാടനം നിർവഹിച്ചു

ആറ്റിങ്ങൽ ടൗൺ അവനവഞ്ചേരി യു. ഡി. എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

ആറ്റിങ്ങൽ: പ്രതിപക്ഷ പാർട്ടി നേതാക്കളെ കരാഗ്രഹത്തിൽ അടച്ചും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്റെ പ്രവർത്തന ഫണ്ട്‌ അക്കൗണ്ട് മരവിപ്പിച്ചും അധികാരത്തിൽ വരാം എന്ന് മോദി വിചാരിക്കുന്നുവെങ്കിൽ തെറ്റുപറ്റി എന്നും ഇന്ത്യ മുന്നണി വൻ ഭൂരിപക്ഷത്തോടെ തിരിച്ചു വരുമെന്നും പീതാംബരകുറുപ്പ്‌ എക്സ് എം. പി സൂചിപ്പിച്ചു.

ആറ്റിങ്ങൽ ടൗൺ അവനവഞ്ചേരി യു. ഡി. എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്
ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിംഗ് മെഷീനിൽ വ്യാപകമായ തിരിമറി നടക്കുന്നു എന്നു സംശയിക്കുന്ന സാഹചര്യത്തിൽ വിവിപാറ്റ് പൂർണ്ണമായും എണ്ണിതിട്ടപ്പെടുത്തി മാത്രമേ ഫലം പ്രഖ്യാപിക്കാൻ പാടുള്ളു എന്നു മുഖ്യ പ്രഭാഷണം നടത്തിയ ഐ. എൻ. റ്റി. യു ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം വി. എസ് അജിത് കുമാർ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ കോൺഗ്രസ്‌ ആറ്റിങ്ങൽ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു. മുൻ നിയമസഭാ യു. ഡി. എഫ് സ്ഥാനാർഥി അഡ്വ. എ.ശ്രീധരൻ, മുസ്ലിലീഗ് മണ്ഡലം പ്രസിഡന്റ്‌ നഹാസ്, ആർ. എസ്. പി മണ്ഡലം പ്രസിഡന്റ്‌ അനിൽ ആറ്റിങ്ങൽ, എസ്. ബാലകൃഷ്ണൻ, പി. വി ജോയി, എസ്. രഘുറാം, കെ. കൃഷ്ണമൂർത്തി, എസ്. സുദർശനൻ പിള്ള എന്നിവർ പങ്കെടുത്തു.

വെള്ളക്കരം കൂട്ടില്ല; ഇത്തവണയും വര്‍ധന നടപ്പാക്കേണ്ടെന്ന് തീരുമാനം

വെള്ളക്കരം കൂട്ടില്ല; ഇത്തവണയും വര്‍ധന നടപ്പാക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: കുടിവെള്ളക്കരത്തിലെ വാര്‍ഷിക വര്‍ധന ഇത്തവണയും ഉണ്ടാവില്ല. കേന്ദ്ര നിബന്ധന പ്രകാരം എല്ലാ വര്‍ഷവും ഏപ്രില്‍ മുതല്‍ അഞ്ചുശതമാനം കരം വര്‍ധിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ആയിരം ലിറ്ററിന് പത്തുരൂപ കൂട്ടിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ നടത്തേണ്ട പ്രതിവര്‍ഷ വര്‍ധന നടപ്പാക്കിയിരുന്നില്ല. ഇത്തവണയും വര്‍ധന നടപ്പാക്കേണ്ടെന്നാണ് തീരുമാനമെന്നും ഇത് നേരത്തെ അറിയിച്ചിരുന്നതാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു

അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു

അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. രണ്ട് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി.
ഇന്ന് വൈകുന്നേരം ഏഴരയോടെയാണ് അപകടം. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട വള്ളം മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ ജോയൽ (25), വിനു (28) എന്നിവരാണ് അപകടത്തിൽപ്പെട്ടത് . അഞ്ചുതെങ്ങ് സ്വദേശി ലാലു ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. വലയും എൻജിനും നഷ്ടപ്പെട്ടു. വള്ളത്തിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.

ചരിത്ര പ്രസിദ്ധമായ ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് നാളെ തുടക്കമാകും

ചരിത്ര പ്രസിദ്ധമായ ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് നാളെ തുടക്കമാകും

2024 ഏപ്രിൽ 1 (1199 മീനം 19) തിങ്കളാഴ്ച രാവിലെ 9.30 നും 10.15നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബ്രഹ്മശ്രീ നെടുമ്പള്ളി തരണനല്ലൂർ മന സജി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രമേൽശാന്തി വെഞ്ഞാറമുട് പാലൂർ മഠത്തിൽ കെ മാധവൻ പോറ്റിയുടേയും മുഖ്യകാർമ്മികത്വത്തിൽ സ്വർണ്ണധ്വജത്തിൽ കൊടിയേറി 2024 ഏപ്രിൽ 10 (1199 മീനം 28 ബുധനാഴ്‌ച തിരു ആറാട്ടോടുകൂടി തൃക്കൊടിയിറങ്ങും.

തിരുവനന്തപുരത്തു നിന്നുള്ള വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത; നാളെ മുതൽ പ്രതിദിനം 2 സർവീസുകൾ കൂടി തുടങ്ങുന്നു

തിരുവനന്തപുരത്തു നിന്നുള്ള വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത; നാളെ മുതൽ പ്രതിദിനം 2 സർവീസുകൾ കൂടി തുടങ്ങുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കുള്ള വിമാന സ‍ർവീസുകളുടെ എണ്ണം വർദ്ധിക്കുന്നു. ഏപ്രിൽ ഒന്നാം തീയ്യതി മുതൽ വിസ്താര എയർലൈൻസ് രണ്ട് പ്രതിദിന സർവീസുകൾ കൂടി ആരംഭിക്കുന്ന സാഹചര്യത്തിലാണിത്. ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻസ് എന്നിവ ദിവസേന 8 സർവീസുകൾ നടത്തുന്നുണ്ട്. ഈ കൂട്ടത്തിലേക്ക് വിസ്താര കൂടി വരുന്നതോടെ ആകെ പ്രതിദിന സർവീസുകളുടെ എണ്ണം 10 ആകും.

ആദ്യ വിമാനം (UK 524) രാവിലെ 05:55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 07:15ന് ബെംഗളൂരുവിൽ എത്തും. തിരികെ രാത്രി 10:40ന് പുറപ്പെട്ട് 11:40ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. രണ്ടാം വിമാനം (UK 525) രാവിലെ 08:15 ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 09:30ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാവിലെ 10:10 ന് പുറപ്പെട്ട് 11:20ന് ബെംഗളൂരുവിൽ എത്തും.