by liji HP News | Feb 23, 2024 | Latest News, ജില്ലാ വാർത്ത
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പണ്ഡിത പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്‍ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ കുമ്പോല്‍ സയ്യിദ് ആറ്റക്കോയതങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള കൂടിയാലോചന സമിതി(മുശാവറ)അംഗങ്ങളും മേഖലാ ഭാരവാഹികളുമായിരുന്നു സമ്മേളന പ്രതിനിധികള്‍.ഏകദിന പണ്ഡിത സംഗമത്തില്‍ മതം, ദൈവം, യുക്തി, രാഷ്ട്രം, രാഷ്ടീയം, അനുഷ്ഠാനം, ആചാരം തുടങ്ങി വിവിധ സെഷനുകള്‍ക്ക് സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‍ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, കൊളത്തൂര്‍ അലവി സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.
സയ്യിദ് ഫളല്‍ കോയമ്മതങ്ങള്‍ എട്ടിക്കുളം, പി. എ ഐദ്രൂസ് മുസ്‍ലിയാര്‍ കൊല്ലം, കെ.പി മുഹമ്മദ് മുസ്‍ലിയാര്‍ കൊമ്പം, കെ.കെ അഹ്മദ് കുട്ടി മുസ്‍ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, എ.പി അബ്ദുള്ള മുസ്‍ലിയാര്‍ മാണിക്കോത്ത്, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ സംബന്ധിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 2024-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഇ. സുലൈമാന്‍ മുസ്‍ലിയാര്‍ പ്രസിഡന്റായും, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ ജന. സെക്രട്ടറിയായും തുടരും. കോട്ടൂര്‍ കുഞ്ഞമ്മു മുസ്‍ലിയാരാണ് ട്രഷറര്‍.
മറ്റു ഭാരവാഹികൾ: സയ്യിദ് അലി ബാഫഖി തങ്ങള്‍, പി.എ ഐദ്രൂസ് മുസ്‍ലിയാര്‍ കൊല്ലം, കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ (വൈ. പ്രസിഡന്റുമാര്‍). പി. അബ്ദുല്‍ ഖാദിര്‍ മുസ്‍ലിയാര്‍ പൊന്മള, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി (സെക്രട്ടറിമാര്‍).
by liji HP News | Feb 23, 2024 | Latest News, കേരളം, ജില്ലാ വാർത്ത, ദേശീയ വാർത്ത
വാഷിങ്ടണ്‍: ചന്ദ്രോപരിതലത്തില്‍ പുതിയ ചരിത്രം രചിച്ച് ആദ്യ സ്വകാര്യ വിക്ഷേപണ വാഹനത്തിന്റെ ലാന്‍ഡിങ്. യുഎസ് കമ്പനിയായ ഇന്‍ടുറ്റിവ് മഷീന്‍സ് നിര്‍മിച്ച ഒഡീസിയസ് ഇന്നു രാവിലെ 6.23ന് ചന്ദ്രനില്‍ ഇറങ്ങി.
യുഎസ്, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പര്യവേക്ഷണ പേടകങ്ങള്‍ക്കു ശേഷം ചന്ദ്രനില്‍ വിജയകരമായി ലാന്‍ഡ് ചെയ്യുന്ന പേടകമാണ് ഒഡീസിയസ്. 1972ല്‍ അപ്പോളോ 17 ദൗത്യത്തിനു ശേഷം ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ യുഎസ് പേടകവും ഒഡീസിയസാണ്.
by liji HP News | Feb 23, 2024 | Latest News, ജില്ലാ വാർത്ത
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി, ഹരിതകേരള മിഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നടപ്പിലാക്കുന്ന ഉറവതേടി ഡിജിറ്റൽ മാപ്പിങ് പരിപാടിക്ക് തുടക്കമായി. നഗരൂർ രാജധാനി എൻ എസ് എസ് വോളിന്റയർമാരുടെ നേതൃത്വത്തിൽ ജിസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉറവകളും നീർച്ചാലുകളും അടയാളപ്പെടുത്തുന്ന പരിപാടിയുടെ ഉത്ഘാടനം തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ സൈമ എസ് നിർവ്വഹിച്ചു.
നഗരൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ വിജയലക്ഷ്മി എ എസ് സ്വാഗതം ആശംസിച്ചു. നവകേരള കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ അശോക് സി അദ്ധ്യക്ഷനായിരുന്നു. സെക്രെട്ടറി ഷീജ ആർ എസ്, തൊഴിലുറപ്പ് ജില്ലാ എഞ്ചിനീയർ ദിനേശ് പപ്പൻ, നവകേരളം റിസോഴ്സ് പേഴ്സൺ പ്രവീൺ പി, എൻ എസ് എസ് ചുമതലയുള്ള അധ്യാപകൻ ശ്രീമഹേഷ് എം പി എന്നിവർ സംസാരിച്ചു. ആദ്യഘട്ടത്തിൽ ജിസ് സർവ്വേ വഴി നീർച്ചാലുകളെ മാപ്പ് ചെയ്യത് തൊഴിലുറപ്പ് പദ്ധതിയുടെ അഗ്രിക്കൾച്ചർ എഞ്ചിനീയർമാർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും, സർവ്വേയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.
by liji HP News | Feb 23, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അടയമൺ വാർഡ് ഉപതെരത്തെടുപ്പിൽ 6 വോട്ടിനു എൽ ഡി എഫ് സ്ഥാനാർത്ഥി ആർച്ച വിജയിച്ചു. തൊട്ടടുത്ത എതിർ സ്ഥാനാർഥി കോൺഗ്രസിലെ ദീപക്കിനെ പരാജയപ്പെടുത്തിയാണ് ആർച്ച വിജയിച്ചത്. കോൺഗ്രസിൽ ദീപക്, സ്വതന്ത്രനായി സാജു, ബിജെപിയിൽ സിന്ധു എന്നിവരാണ് മത്സരിച്ചത് .
by liji HP News | Feb 23, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് ഗവ എൽപിഎസിന്റെ 114 മത് വാർഷികം തകധിമി – 2K24 വർണ്ണാഭമായ പരിപാടികളോടെ നടന്നു. കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതൽ നടന്ന വിദ്യാർത്ഥികളുടെ കലാവിരുന്നിൻ്റെ ഔപചാരികമായ ഉദ്ഘാടനം എച്ച് എം റീജാ സത്യൻ നിർവഹിച്ചു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിച്ചു. പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ നജാം അധ്യക്ഷനും എസ് എം സി ചെയർമാൻ നാസിം സ്വാഗതവും പറഞ്ഞു.
എച്ച് എം റീജാ സത്യൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ തയ്യാറാക്കിയ കുട്ടികളുടെ മാഗസിൻ- ‘പട്ടം’ ചെയർപേഴ്സൺ പ്രകാശനം ചെയ്തു. വൈസ് ചെയർമാൻ തുളസീധരൻപിള്ള ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സ്കൂൾ പത്രം- ‘ ജാലകം’ അദ്ദേഹം പ്രകാശനം ചെയ്തു. ആശംസകൾ പറഞ്ഞുകൊണ്ട് ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിജയകുമാരൻ നമ്പൂതിരി സംസാരിച്ചു.
രണ്ടാം ക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ സംയുക്ത ഡയറിയുടെ പ്രകാശനം അദ്ദേഹം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും മിസ്റ്റർകേരള ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത അൽത്താരിഫിന് സ്കൂളിന്റെ ഉപഹാരം ചെയർപേഴ്സൺ സമർപ്പിച്ചു. ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ എന്റെ ഡയറി- സചിത്ര പുസ്തകം പ്രകാശനം നിർവഹിക്കപ്പെടുകയും വിദ്യാർത്ഥികളെ വേദിയിൽ ആദരിക്കുകയും ചെയ്തു. എൽ.എസ്.എസ് വിജയിക്കുള്ള ഉപഹാരം, ക്ലാസ് ടോപ്പേഴ്സിനുള്ള ഉപഹാരങ്ങൾ, ശാസ്ത്ര- ഗണിത- കലോത്സവ മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ ആദരിക്കൽ, ക്വിസ് മത്സര വിജയികളെ ആദരിക്കൽ തുടങ്ങിയ പരിപാടികളും നടന്നു.
by liji HP News | Feb 22, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലയിൽ എൽ.എസ്സ്.എസ്സ്., യു.എസ്സ്.എസ്സ്. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ല കമ്മിറ്റി മാതൃകാ പരീക്ഷ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24, ശനിയാഴ്ച രാവിലെ 9.30 മണിക്ക് ഇളമ്പ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്ന പരീക്ഷയിൽ കുട്ടികൾക്ക് സൗജന്യമായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 62821 61686, 95398 63866
Recent Comments