by Midhun HP News | Jan 29, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെൻറ് ടൗൺ യു പി എസിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള ‘കെ എസ് അനിൽകുമാർ-എം എസ് സതീശൻ മെമ്മോറിയൽ’ മെഗാ- പത്ര ക്വിസ് സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിൽ ഗവൺമെൻറ് യുപിഎസ് ആലന്തറ ഒന്നാം സ്ഥാനവും ഗവൺമെൻറ് എൽപിഎസ് ചെമ്പൂർ രണ്ടാം സ്ഥാനവും ഡയറ്റ് ആറ്റിങ്ങൽ മൂന്നാം സ്ഥാനവും നേടി.
യുപി വിഭാഗത്തിൽ ആറ്റിങ്ങൽ ഡയറ്റ് ഒന്നാംസ്ഥാനവും ഗവൺമെൻറ് യുപിഎസ് ആലന്തറ രണ്ടാംസ്ഥാനവും ഗവൺമെൻറ് യുപിഎസ് മുടപുരം മൂന്നാംസ്ഥാനവും നേടി. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ കിളിമാനൂർ ഹർഷൻ ക്വിസ് മാസ്റ്റർ ആയ ചടങ്ങിൽ വാർഡ് കൗൺസിലർ ജി ബിനു, സ്കൂൾ എച്ച് എം അജികുമാർ, പിടിഎ പ്രസിഡൻറ് മാനസ്, എസ് എം സി ചെയർമാൻ അരുൺ, പിടിഎ വൈസ് പ്രസിഡൻറ് സലീന, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

by Midhun HP News | Jan 29, 2024 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: പ്രധാനമന്ത്രിയുടെ ഏഴാമത് പരീക്ഷാ പേ ചര്‍ച്ച ഇന്ന്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കും. ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പരിപാടിയില്‍ 3000 പേര്‍ പങ്കെടുക്കും.
ഓണ്‍ലൈനായും ടെലിവിഷന്‍ വഴിയും പരിപാടി പ്രദര്‍ശിപ്പിക്കും. ആമസോണ്‍ പ്രൈം പ്ലാറ്റ്‌ഫോമിലും രാവിലെ 11 മണി മുതല്‍ പരിപാടി തല്‍സമയം കാണാം. രാജ്യത്തെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളോട് പരിപാടി കുട്ടികളെ കാണിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണ 2 കേടിയിലധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
by Midhun HP News | Jan 29, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ശ്രീ നാരായണീയം റസിഡന്റ്സ് അസോസിയേഷന്റെ വാർഷികം മുനിസിപ്പൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എസ് ഷീജ ഉദ്ഘാടനം ചെയ്തു. എൻ.ആർ.എ പ്രസിഡന്റ് വി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണ കുമാർ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. എം.ആർ.എ സെക്രട്ടറി എസ് സതീഷ് കുമാർ, വി.വി.എം.ആർ.എ പ്രസിഡന്റ് അഡ്വ സജീർ, എൻ.ആർ.എ ഉപദേശകസമിതി അംഗങ്ങളായ കെ മോഹൻലാൽ,ഡോ:ദേവകുമാർ, ട്രഷറർ ആർ രജിത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രമേശ് ജെയിൻ എന്നിവർ സംസാരിച്ചു.
എൻ.ആർ.എ സെക്രട്ടറി ബി മുരളീധരൻ സ്വാഗതവും എൻ.ആർ.എ വൈസ് പ്രസിഡന്റ് ഗോപകുമാർ നന്ദിയും പറഞ്ഞു. കലാകായിക മൽസരവിജയികൾക്കും എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കും ക്യാഷ് അവാർഡും പുരസ്കാരങ്ങളും നൽകി ആദരിച്ചു. ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ഡി.ജി എൻ.സി.സി ബെസ്റ്റ് കമന്റേഷൻ നേടിയ എൻ.ആർ.എ 85 ലെ എം ചാരുതയ്ക്കും ക്യാഷ് അവാർഡും പുരസ്കാരവും നൽകി.
by Midhun HP News | Jan 29, 2024 | Latest News, ജില്ലാ വാർത്ത
അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ ഉയര്‍ത്തിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പത്തു വര്‍ഷത്തിനുമുകളില്‍ സേവന കാലാവധിയുള്ള അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. മറ്റുള്ളവരുടെ വേതനത്തില്‍ 500 രൂപ കൂടും. 60,232 പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കി.
നിലവില്‍ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 12,000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പുതുക്കിയ വേതനത്തിന് അര്‍ഹതയുണ്ടാകും. ഇരു വിഭാഗങ്ങളിലുമായി 44,737 പേര്‍ക്ക് വേതനത്തില്‍ ആയിരം രൂപ അധികം ലഭിക്കും. 15,495 പേര്‍ക്ക് 500 രൂപ വേതന വര്‍ധനയുണ്ടാകും. സംസ്ഥാനത്ത് 258 ഐസിഡിഎസുകളിലായി 33,115 അംഗന്‍വാടികളാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Jan 29, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ കുന്നുവാരത്ത് കിണറിൽ അകപ്പെട്ട 14 കാരനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി. ഏകദേശം 40’ആഴവും 10’അടി വെള്ളവും ആൾമറയുള്ളതുമായ കിണറിൽ ആണ് കുട്ടി അകപ്പെട്ടത്. FRO 6465 വി എസ് ഉണ്ണികൃഷ്ണൻ ബോഡി ഹാർനസ് ധരിച്ചു കിണറിലിറങ്ങി മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ കുട്ടിയെ കരക്കെത്തിച്ചു. സേനയുടെ ആംബുലൻസിൽ വലിയകുന്ന് ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചു. കുട്ടിക്ക് കാര്യമായ പരിക്കുകളോ മറ്റു ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ല. കിണറിന്റെ മുകൾ ഭാഗം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണതാണെന്ന് ബന്ധുക്കൾ അറിയിച്ചു.
by Midhun HP News | Jan 29, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ശ്രീശാർക്കര ദേവി റസിഡൻസ് അസോസിയേഷന്‍റെ പൊതുസമ്മേളനവും വാർഷികാഘോഷവുംകേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. പുതിയകാലത്ത് കൂട്ടുകുടുംബങ്ങളുടെ സ്ഥാനത്താണ് റസിഡൻസ് അസോസിയേഷനുകളെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കുട്ടികളെ നശിപ്പിക്കുന്ന ലഹരി മാഫിയയുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കാന്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ തയാറാവണം. കുട്ടികൾ നിർബന്ധമായും പരിചയിക്കേണ്ട ലൈഫ് സ്‌കിലുകളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തണം. അതിനായുള്ള കേന്ദ്ര പദ്ധതികളും മന്ത്രി വിശദീകരിച്ചു. റസിഡൻസ് അസോസിയേഷനുകളുടെ പ്രസക്തി വർധിച്ചുവരുന്ന മാതൃകപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന അസോസിയേഷനെ മന്ത്രി അനുമോദിച്ചു.
Recent Comments