കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി

കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി

ആറ്റിങ്ങൽ: മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് ടി. പി. അംബിരാജ അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറി വിനയകുമാർ, അഡ്വക്കേറ്റ് സുരേഷ്, രാധാകൃഷ്ണൻ, പ്രസേനൻ, ബൂത്ത് പ്രസിഡന്റ്മാരായ ചിത്രരാജ്, മനോജ്, വിജയകുമാർ, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം ജനറൽ സെക്രട്ടറി അഭിജിത് ജെ എസ് തുടങ്ങിയവർ പങ്കെടുത്തു.

ആറ്റിങ്ങൽ ഗവ പോളിടെക്‌നിക് കോളേജിൽ ഹ്രസ്വകാല കോഴ്സുകളിലേയ്ക് അപേക്ഷ ക്ഷണിയ്ക്കുന്നു

ആറ്റിങ്ങൽ ഗവ പോളിടെക്‌നിക് കോളേജിൽ ഹ്രസ്വകാല കോഴ്സുകളിലേയ്ക് അപേക്ഷ ക്ഷണിയ്ക്കുന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ പോളിടെക്‌നിക് കോളേജിൽ ഹ്രസ്വകാല കോഴ്സുകളിലേയ്ക് അപേക്ഷ ക്ഷണിയ്ക്കുന്നു. വിദ്യാഭാസ യോഗ്യത എസ് എസ് എൽ സി.

1 ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ(ഡി സി എ)
2 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓട്ടോ മോട്ടീവ് ഇലെക്ട്രിഷ്യൻ
3 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് വെൽഡിങ് ടെക്നോളജി
4 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പ്ലംബിംഗ്
5 സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡ്രൈവർ കം മെക്കാനിക്

അപേക്ഷ ഫോറവും വിശദ വിവരങ്ങളും പോളിടെക്‌നിക്കിലെ തുടർ വിദ്യാഭാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 03- 02- 2024.

മൊബൈൽ നമ്പർ: 6235557495

പ്രധാനമന്ത്രിയോട് സംവദിച്ച് കേരള സംഘം

പ്രധാനമന്ത്രിയോട് സംവദിച്ച് കേരള സംഘം

തിരുവനന്തപുരം: കലാഉത്സവ് ദേശീയതല മത്സരത്തിൽ സ്വർണം നേടിയ കുട്ടികൾക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കുന്നതിന് പ്രത്യേക ക്ഷണം. ജി 20 ഉച്ചകോടിക്കായി പ്രത്യേകമായി തയ്യാറാക്കിയ ഡൽഹി ഭാരത് മണ്ഡപത്തിൽ വച്ച് നടന്ന പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കുന്നതിനാണ് ക്ഷണം ലഭിച്ചത്. കണ്ണൂർ എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ഗസൽ ഫാബിയോ, മലപ്പുറം നെല്ലിക്കുത്ത് വി എച്ച് എസ് എസ് വിദിൻ ടി, എറണാകുളം എളമക്കര ജിഎച്ച്എസ്സ്സിലെ നിരഞ്ജൻ എൻ എസ് എന്നിവർ ബി ആർ സി ട്രെയിനർ വൈശാഖ് കെ എ സിനൊപ്പമാണ് ഡൽഹിയിലെത്തിയത്.

പരീക്ഷ പേ ചർച്ചയിൽ കുട്ടികൾക്ക് പരീക്ഷയോടുള്ള സമീപനം ആശങ്കകൾ, രക്ഷർത്താക്കൾ, അധ്യാപകർ കുട്ടികളെ പരീക്ഷക്ക് തയ്യാറാക്കുമ്പോഴുള്ള ഇടപെടൽ പ്രധാനമന്ത്രിയുമായി പങ്കുവച്ചു. പ്രത്യേക ക്ഷണിതാക്കളായി റിപ്പബ്ലിക് ദിന പരേഡിലും വിജയ് ചൗക്കിൽ നടന്ന ബീറ്റിംഗ് റിട്രീറ്റ് സെറിമണിയിയിലും സംഘം പങ്കെടുത്തു.നാഷണൽ ബാൽ ഭവനിൽ നടക്കുന്ന സൽക്കാരത്തിൽ പങ്കെടുത്ത ശേഷം സംഘം തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങും.

ചിത്രം :ജി 20 ഉച്ചകോടിക്കായി പ്രത്യേകമായി തയ്യാറാക്കിയ ഡൽഹി ഭാരത് മണ്ഡപത്തിൽ വച്ച് നടന്ന പരീക്ഷാ പേ ചർച്ചയിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത കലാ ഉത്സവ് വിജയികളായ കേരള സംഘം.

വ്യാജ പോക്സോ പരാതി; ഒടുവിൽ അധ്യാപകന് നീതി

വ്യാജ പോക്സോ പരാതി; ഒടുവിൽ അധ്യാപകന് നീതി

കണ്ണൂർ: കടമ്പൂർ ഹയർസെക്കന്‍ററി സ്കൂളിൽ വ്യാജ പോക്സോ പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അധ്യാപകന് ഒടുവിൽ നീതി. അധ്യാപകനായ പി.ജി.സുധിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തിയ പൊലീസ്, അധ്യാപകനെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരിൽ കേസെടുത്തിരുന്നു.

2022 ഒക്ടോബറിൽ സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് നൽകിയ പോക്സോ പരാതിയിലാണ് അധ്യാപകനെതിരെ നടപടിയെടുക്കുന്നത്. തുടക്കത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതിനാൽ പൊലീസ് കേസെടുത്തില്ല. പിന്നീട് രക്ഷിതാവ് ഹൈകോടതിയെ സമീപിച്ചു. കോടതി നിർദേശത്തെ തുടർന്ന് പൊലീസ് വീണ്ടും അന്വേഷിച്ചു. എന്നാൽ അന്വേഷണത്തിനൊടുവിൽ പരാതി വ്യാജമെന്ന് എടക്കാട് പൊലീസ് കണ്ടെത്തി. സുധിയെ ജോലിയിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വിധിച്ചു.

മാനേജ്മെന്‍റിനും ചില അധ്യാപകർക്കും സുധിയോടുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് കണ്ടെത്തി. സ്കൂളിനെതിരായ വിജിലൻസ് കേസിലുൾപ്പെടെ അധ്യാപകൻ മൊഴി നൽകിയതായിരുന്നു പ്രകോപനം. വ്യാജ പരാതി നൽകിയതിന് രക്ഷിതാവിനെതിരെയും ഹെഡ്മാസ്റ്റർ സുധാകരൻ, അധ്യാപകൻ സജി, പിടിഎ പ്രസിഡന്‍റ് രഞ്ജിത് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു. നിരപരാധിത്വം തെളിഞ്ഞതോടെ അധ്യാപകന്‍റെ സസ്പെൻഷൻ പിൻവലിക്കാൻ സർക്കാർ ഉത്തരവിട്ടു. എന്നാൽ സ്കൂൾ മാനേജ്മെന്‍റ് ഇതിനെതിരെ കോടതി കയറി. ആവശ്യം ഹൈക്കോടതി തളളിയതോടെയാണ് അധ്യാപകന് നീതി കിട്ടിയത്.

നവകേരളത്തിനായി മാലിന്യമുക്ത കിളിമാനൂർ

നവകേരളത്തിനായി മാലിന്യമുക്ത കിളിമാനൂർ

കിളിമാനൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുകത പഞ്ചായത്താകുന്നതിന്റെ ഭാഗമായി പഞ്ചായത്ത്‌ പരിധിയിലെ കൊട്ടാരം വാർഡിന്റെ പ്രഖ്യാപനം വാർഡ് മെമ്പർ എം എൻ ബീനയുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ടി ആർ മനോജ്‌ നിർവഹിച്ചു. ഹരിത കേരളം മിഷന്റെയും കൃഷി, ആരോഗ്യം വകുപ്പിന്റെയും ഗ്രീൻ വെർമ്സ് ഹരിത സഹായം സ്ഥാപനം എന്നിവരുടെയും മേൽനോട്ടത്തിൽ ആണ് വാർഡ് തല ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ ക്യാമ്പയിനുകൾക്കും നടത്തിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

ചടങ്ങിൽ ഹരിത കേരളം മിഷൻ ആർ പി പ്രവീൺ പി സ്വാഗതവും ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ സജികുമാർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഗിരിജ കുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോട്ടറ മോഹനൻ, വാർഡ് മെമ്പർമാരായ പോങ്ങനാട് രാധാകൃഷ്ണൻ, ലാലു എം, പഞ്ചായത്ത്‌ സെക്രെട്ടറി എൻ ചാർജ് വിനോദ് എ എസ്, ധനപാലൻ നായർ, ശ്രീകുമാർ, കേശവൻ നായർ എന്നിവർ ആശംസകളും ഹരിത സഹായം കോർഡിനേറ്റർ മേഖരാജ് ബി ആർ നന്ദിയും അറിയിച്ചു.

ആറ്റിങ്ങൽ ഗവൺമെൻറ് ടൗൺ യു പി എസിൽ മെഗാ- പത്ര ക്വിസ്  സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഗവൺമെൻറ് ടൗൺ യു പി എസിൽ മെഗാ- പത്ര ക്വിസ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെൻറ് ടൗൺ യു പി എസിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള ‘കെ എസ് അനിൽകുമാർ-എം എസ് സതീശൻ മെമ്മോറിയൽ’ മെഗാ- പത്ര ക്വിസ് സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിൽ ഗവൺമെൻറ് യുപിഎസ് ആലന്തറ ഒന്നാം സ്ഥാനവും ഗവൺമെൻറ് എൽപിഎസ് ചെമ്പൂർ രണ്ടാം സ്ഥാനവും ഡയറ്റ് ആറ്റിങ്ങൽ മൂന്നാം സ്ഥാനവും നേടി.

യുപി വിഭാഗത്തിൽ ആറ്റിങ്ങൽ ഡയറ്റ് ഒന്നാംസ്ഥാനവും ഗവൺമെൻറ് യുപിഎസ് ആലന്തറ രണ്ടാംസ്ഥാനവും ഗവൺമെൻറ് യുപിഎസ് മുടപുരം മൂന്നാംസ്ഥാനവും നേടി. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ കിളിമാനൂർ ഹർഷൻ ക്വിസ് മാസ്റ്റർ ആയ ചടങ്ങിൽ വാർഡ് കൗൺസിലർ ജി ബിനു, സ്കൂൾ എച്ച് എം അജികുമാർ, പിടിഎ പ്രസിഡൻറ് മാനസ്, എസ് എം സി ചെയർമാൻ അരുൺ, പിടിഎ വൈസ് പ്രസിഡൻറ് സലീന, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.