വെറ്റിനറി ഡോക്ടർക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം

വെറ്റിനറി ഡോക്ടർക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഇളമ്പ സ്വദേശിയായ ഡോ. നവീൻ നളിനാക്ഷ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പുരസ്‌കാരത്തിനു അർഹനായി. ‘ബാച്ചിലർ ഓഫ് വെറ്റിനറി ആൻഡ് അനിമൽ സയൻസ്’ ബിരുദത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടർക്ക്, പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയും സമ്മാനിച്ചു. “തിരുപ്പതി വെറ്റിനറി” കോളേജിലെ വിദ്യാർത്ഥിയാണ് നവീൻ.
ഇളമ്പ ഹൈസ്കൂളിനടുത്ത് താഴ്മൺകൊണം വീട്ടിൽ നളിനാക്ഷൻ നായരുടെയും ലീലാമണിയുടെയും പുത്രനാണ് ഡോ. നവീൻ. നയന സഹോദരിയാണ്.

വർക്കല പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

വർക്കല പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

വർക്കല പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബാംഗ്ലൂർ വർക്കല സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരാണ് കഞ്ചാവ് പൊതികൾ ഉപേക്ഷിച്ച നിലയിൽ കണ്ടത്. നാല് പൊതികളിലായി 8.2 കിലോ കഞ്ചാവ് ആണ് കണ്ടെത്തിയത്. വർക്കല പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

“റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ടും ഭരണഘടനയുടെ മഹത്വവും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

“റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ടും ഭരണഘടനയുടെ മഹത്വവും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

വക്കം ഖാദർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാൻ ദേശീയ ഇൻസ്റ്റ്യൂട്ടിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് “റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ടും ഭരണഘടനയുടെ മഹത്വവും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക് കുമാരനശാൻ ദേശീയ ഇൻസ്റ്റ്യൂട്ട് ഹാളിൽ റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ടും ഭരണഘടന മഹത്വവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടന്നു. ഇന്ത്യ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി 26 ആം വയസ്സിൽ രക്തസാക്ഷിയായ വക്കം ഖാദറിന്റെ അനുസ്മരണ വേദിയുടെ ബാനറിൽ സംഘടിപ്പിച്ചതിനും സ്വാതന്ത്ര്യത്തിനു വേണ്ടി തന്റെ തൂലിക ചലിപ്പിച്ച മഹാകവി കുമാരനാശാന്റെ നാമധേയത്തിലുള്ള ദേശീയ ഇൻസ്റ്റ്യൂട്ടിൽ വെച്ച് നടന്നു എന്നുള്ളത് കൊണ്ടും ഈ സെമിനാറിന് ഏറെ പ്രസക്തിയുണ്ട്.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായ ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് എന്ന മഹത്തായ ആശയത്തെ റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ട് തികയുന്ന ഈ ഈ അവസരത്തിൽ നവ ഫാസിസ്റ്റ് ശക്തികളും, ഭരണകൂടവും ചേർന്നുകൊണ്ട് ശിഥിലമാക്കാൻ ശ്രമിക്കുകയാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് വേദി ചെയർമാൻ എം.എ.ലത്തീഫ് പറഞ്ഞു.

ഇന്ത്യയിലെ മതേതര മനസ്സുകൾ ഇന്ന് ഏറെ ആശങ്കയിലാണ്. സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികൾ സ്വപ്നം കണ്ട ഇന്ത്യയിലൂടെ അല്ലാ നമ്മൾ കടന്നു പോകുന്നത് എന്നും ഉദ്ഘാടകൻ പറഞ്ഞു. ടി. നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഗവൺമെന്റിന്റെ അധ്യാപക അവാർഡ് നേടിയ മോഹനകുമാരൻ നായർ, കവി തോന്നയ്ക്കൽ ചന്ദ്രപ്രസാദ്, എൽ.വി.എച്ച് എസ് പിടിഎ പ്രസിഡന്റ് ഉറൂബ്, മംഗലപുരം പഞ്ചായത്തംഗം ശ്രീചന്ദ്, സഞ്ജു, മോനിഷ്, ആബിദ്, നാസർ, അജയരാജ്, അനീസ്, കല്ലൂർ നിസാർ തുടങ്ങിയവർ സംസാരിച്ചു. ദേശീയ ഗാനം ആലപിച്ച് സെമിനാർ അവസാനിപ്പിച്ചു.

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരത്തിനർഹയായി ആറ്റിങ്ങൽ സ്വദേശി

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരത്തിനർഹയായി ആറ്റിങ്ങൽ സ്വദേശി

ആറ്റിങ്ങൽ: മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരത്തിനർഹയായി ആറ്റിങ്ങൽ മാമം ജി വി ആർ എം യു പി എസിന് സമീപം സൂര്യ പ്രിയയിൽ പി എസ് സൂര്യ. പൂനെ ഡെക്കാൻ കോളജിൽ എം എ ആർക്കിയോളജി വിദ്യാർഥിനിയാണ് സൂര്യ.

സംസ്ഥാനത്തെ ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന നൈപുണ്യ വികസന മിഷൻ്റെ കീഴിലുള്ള ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം പാപ്പനംകോട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് അഭ്യസ്തവിദ്യരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിൻ്റെ ഭാഗമായി തൊഴിലും നൈപുണ്യവും വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ കേന്ദ്രം ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് നൈപുണ്യ വികസന രംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച നൈപുണ്യ വികസന ആവാസ വ്യവസ്ഥയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റും. ഇതിനായി നൈപുണ്യ പരിശീലന രംഗത്ത് അനുഭവ സമ്പത്തും ഭൗതിക സൗകര്യങ്ങളും മികച്ച നൈപുണ്യ കോഴ്സുകളും ഉള്ള സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകി, നൈപുണ്യ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനുള്ള പ്രവർത്തനങ്ങളും, പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പുത്തൻ തൊഴിൽ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളും, നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും കെ.എ.എസ്. ഇ നടത്തുന്നതായി അദ്ദേഹം പരാമർശിച്ചു.

എൽ എം എസ് റെസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

എൽ എം എസ് റെസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ആറ്റിങ്ങൽ എൽ എം എസ് റെസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബ സംഗമവും വിവിധ ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും നടത്തി. എൽ എം എസ് ആർ എ പ്രസിഡന്റ്‌ പ്രതാപചന്ദ്രൻ അധ്യക്ഷൻ ആയ ചടങ്ങിൽ ആറ്റിങ്ങൽ അമർ ഹോസ്പിറ്റൽ എംഡി ഡോ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

ചടങ്ങിൽ എൽ എം എസ് ആർ എ ഭാരവാഹികളായ റുബി ബാലചന്ദ്രൻ, വിജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സെക്രട്ടറി അഖിലേഷ് വി സി റിപ്പോർട്ടും ട്രെഷറർ ദിനേശ് ബാബു വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് തെക്കേക്കര ഭഗീരഥി കുടുംബയോഗത്തിന്റെ കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.