by Midhun HP News | Jan 27, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം വെള്ളായണിയിൽ മുങ്ങിമരിച്ച വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം ഇന്ന്. വെള്ളായണി കായലിലെ വവ്വാമൂല ഭാഗത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19) ലിബിനോണ്‍ (20) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. നാലുപേരാണ് കുളിക്കാനിറങ്ങിയത്. കായലില്‍ ആഴമുള്ള പ്രദേശത്താണ് ഇവര്‍ മുങ്ങി മരിച്ചത്.ഇതില്‍ ഒരാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തില്‍പ്പെടുന്നത്. ഫയര്‍ഫോഴ്‌സ് എത്തി മൂന്ന് പേരെയും കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ക്രൈസ്റ്റ് കോളജിൽ പൊതുദർശനത്തിന് വെക്കും.
by Midhun HP News | Jan 26, 2024 | Latest News, ജില്ലാ വാർത്ത
നാവായിക്കുളം വലിയ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. 7 മണിയോടെയാണ് അപകടം നടന്നത്. നാവായിക്കുളം പ്ലാച്ചിവട്ടം സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്. കുളത്തിൽ കുളിക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ യുവാവ് മുങ്ങി താഴുന്നത് കണ്ടതോടെ നാട്ടുകാരെ വിവരം അറിയിക്കുകയും ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. പിന്നാലെ ഫയർ ഫോഴ്സും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
by Midhun HP News | Jan 26, 2024 | Latest News, ജില്ലാ വാർത്ത
പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിൽ ഇ ഇ പി പ്രോജെക്ട് തുകയും പി ടി എ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ഡ്രിപ്പ് ഇറിഗേഷനോട് കൂടിയ പച്ചക്കറിത്തോട്ടം, പച്ചക്കറി തൈകൾ നട്ടു കൊണ്ട് പി ടി എ പ്രസിഡന്റ് ഉറൂബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ രമ, പ്രഥമാധ്യാപിക അനീഷ് ജ്യോതി, മാതൃസംഗമം കൺവീനർ യാസ്മിൻ സുലൈമാൻ, പരിസ്ഥിതി ക്ലബ് കൺവീനർ രാഹുൽ, പരിസ്ഥി ക്ലബ് അധ്യാപകരായ വിനീത, മീര, രജിത, പ്രിയ, ഷൈന, റിനി, ഫർസാന, പരിസ്ഥിതി ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
by Midhun HP News | Jan 26, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ കച്ചേരി നടയിൽ ബൈക്ക് യാത്രികനെ സ്വകാര്യ ബസ് ഇടിച്ച് അപകടം. വീരളം ചിറയിൻകീഴ് റോഡിൽ നിന്നും വന്ന സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയിൽ, തറയിൽ വീണ ഇയാളുടെ മേൽ വാഹനം കയറിയിറങ്ങുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് ആറ്റിങ്ങൽ വലിയകുന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊടുമൺ കെ എം ആർ എ 12 ഇൽ വി ബി ആർ നിലയത്തിൽ റിട്ടയേർഡ് അധ്യാപകനായ വിശ്വനാഥൻ (68) ആണ് മരണപ്പെട്ടത്.
by Midhun HP News | Jan 26, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് ഗുരുനാഗപ്പൻ കാവ് സലിം മൻസിലിൽ നൗഷാദ് (51)മരണപ്പെട്ടു. ഇന്ന് വൈകുന്നേരം പൂവൻപാറ ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു. കബറടക്കം നാളെ (27/1/2024) നടയറ മുസ്ലിം ജമാഅത്തിൽ നടക്കും.
by Midhun HP News | Jan 26, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്സ് ക്ലബ്ബ് (എ സി എ സി) റിപ്പബ്ലിക് ദിനാഘോഷവും, സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. രാജ്യത്തിന്റെ എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് എ സി എ സിയും, ഡെൽറ്റ ഡയഗണോസ്റ്റിക്സ് വലിയകുന്നും ചേർന്ന് സൗജന്യ ജീവിതശൈലീ രോഗ പരിശോധനാ ക്യാമ്പ് നടത്തി. ക്ലബ്ബ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ എസ്. സുഖിൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ട്രെഷറർ ജിജോ, സുജിൻ, വിപിൻ, സൂരജ് എന്നിവർ നേതൃത്വം നൽകി.
Recent Comments