റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് ആറ്റിങ്ങൽ എം എൽ എ

റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് ആറ്റിങ്ങൽ എം എൽ എ

ജനകീയ പ്രവർത്തനങ്ങളിലൂടെ അർഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് മുൻഗണനാ റേഷൻ കാർഡുകൾ എത്തിക്കുന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി വർക്കല താലൂക്കിലെ അർഹമായ കുടുംബങ്ങൾക്കുള്ള മുൻഗണനാ കാർഡുകളുടെ വിതരണോദ്ഘാടനം ആറ്റിങ്ങൽ എം.എൽ.എ. ഒ എസ്. അംബിക നിർവഹിച്ചു. ഇലകമൺ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് സൂര്യ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസിൽ ലഭിച്ച അപേക്ഷകളും 10/10/23 മുതൽ 30/10/23 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളും പരിശോധിച്ച് ആദ്യഘട്ട വിതരണമാണ് നടത്തുന്നതെന്നും ശേഷിക്കുന്ന മുഴുവൻ അർഹരായ കുടുംബങ്ങളെയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള സത്വര നാപടികൾ സ്വീകരിച്ചു വരികയാണെന്നും എം എൽ എ അറിയിച്ചു.

ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് വർക്കല ബസ്സ്റ്റാൻഡിൽ കഴിയുന്ന ജയചന്ദ്രൻ നവകേരള സദസിന് നൽകിയ അപേക്ഷ പരിഗണിച്ച് അദ്ദേഹത്തിന് മുൻഗണന വിഭാഗത്തിൽപെട്ട റേഷൻ കാർഡ് യോഗത്തിൽ വിതരണം ചെയ്തു. കൂടാതെ അടിയന്തിര ചികിത്സാ സഹായം ആവശ്യമുള്ള മാരക രോഗങ്ങൾ ഉള്ളവരുടെയും ആവശ്യമായ ഭക്ഷ്യധാന്യം ലഭിക്കാത്തവരുടേതുമായി നൂറ് കണക്കിന് അപേക്ഷകളാണ് അംഗീകരിച്ചത്.

നവകേരള സദസ്, ഓൺലൈൻ വഴി ലഭിച്ച അപേക്ഷകൾ എല്ലാം സമയബന്ധിതമായി പരിശോധിച്ച് അർഹർക്ക് മുൻഗണന കാർഡുകൾ ലഭ്യമാക്കുമെന്ന് താലൂക്ക് സപ്ലൈ ആഫീസർ വി.ബൈജു സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി. മണിലാൽ സി.പി.ഐ, സജീർ കല്ലമ്പലം ഐ.എൻ.എൽ, ഒ.കെ. മോഹനൻപിള്ള കോൺഗ്രസ് എസ്, ഹുസൈൻ ഇ കേരള കോൺഗ്രസ് ജെ, സുരേഷ് ലാൽ എൻ.സി.പി. എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ എ.സുലെമാൻ കൃതജ്ഞത രേപ്പെടുത്തി.

റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

ഇന്ത്യയുടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനാഘോഷം ആറ്റിങ്ങൽ ബാർ അസോസിയേഷനും, ജുഡീഷ്യൽ ഓഫീസെഴ്സും, കോർട്ട് സ്റ്റാഫുകളും, ലീഗൽ സർവീസ് അതോറിറ്റിജീവനക്കാരും, അഡ്വക്കേറ്റ്സ് ക്ലാർക്ക് അസോസിയേഷനും
സമുചിതമായി ആഘോഷിച്ചു.

ആറ്റിങ്ങൽ കുടുംബ കോടതി ജഡ്ജ് സുരേഷ്‌കുമാർ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന റിപ്പബ്ലിക് ദിന സമ്മേളനo ആറ്റിങ്ങൽ കുടുംബ കോടതി ജഡ്ജ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. റോഷൻ തോമസ് (സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ്), നോബൽ (സബ്. ജഡ്ജ്)
ഷെറിൻ. വൈ ടി (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി (നാല്), സബ ഉസ്മാൻ
(ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസിട്രേറ്റ് കോടതി (രണ്ട) എന്നിവർ റിപ്പബ്ലിക് സന്ദേശം നൽകി ആശംസകൾ നേർന്നു.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. എസ്. ബെൻസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ദിലീപ്. വി. എൽ സ്വാഗതം ആശംസിച്ചു. ബാർ അസോസിയേഷൻ ട്രഷറർ അഡ്വ. മംഗലാപുരം. എസ്. ഷിബു, വൈസ് പ്രസിഡന്റ്‌ അഡ്വ. ലിഷാരാജ്. ആർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ.വിജിൽ.വി, അഡ്വ. അതുല്യ. എ. എസ്, അഡ്വ. ദിവ്യ. ബി
എന്നിവർ പങ്കെടുത്തു. ചിറയിൻകീഴ് താലൂക് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി കീർത്തി നന്ദിയും പറഞ്ഞു. ബാറിലെ സീനിയർ ജൂനിയർ അഭിഭാഷകർ, അഡ്വക്കേറ്റ് ക്ലാർക്ക്മാർ, കോർട്ട് സ്റ്റാഫ്‌, പാര ലീഗൽ വോളിന്റിയേഴ്‌സ്, നിയമ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം സിവിൽ സ്റ്റേഷൻ റിപബ്ലിക് ദിനമാചരിച്ചു

തിരുവനന്തപുരം സിവിൽ സ്റ്റേഷൻ റിപബ്ലിക് ദിനമാചരിച്ചു

റിപബ്ലിക് ദിനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ ദേശീയ പതാക ഉയർത്തി. സിവിൽ സ്റ്റേഷൻ അങ്കണത്തിൽ എ ഡി എം അനിൽ ജോസാണ് പതാക ഉയർത്തിയത്. ഹുസുർ ശിരസ്തദാർ എസ്. രാജശേഖരൻ ചടങ്ങിൽ നന്ദി പറഞ്ഞു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സിവിൽ സ്റ്റേഷനിലെ മറ്റു ജീവനക്കാർ, പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

അയിലം ഗവ.ഹൈസ്കൂളിൽ റിപ്പബ്ലിക് ദിനം ആചരിച്ചു

അയിലം ഗവ.ഹൈസ്കൂളിൽ റിപ്പബ്ലിക് ദിനം ആചരിച്ചു

അയിലം: അയിലം ഗവ.ഹൈസ്കൂളിൽ റിപ്പബ്ലിക് ദിനം ആചരിച്ചു. രാവിലെ 9 മണിക്ക് പ്രഥമാധ്യാപകൻ ശാന്തകുമാർ ആർ പതാക ഉയർത്തി. സ്കൗട്ട്സ്, ഗൈഡ്സ്, ജെ.ആർ.സി, ദേശീയ ഹരിതസേനാ അംഗങ്ങൾ എന്നിവർ പങ്കെടുത്ത റിപ്പബ്ലിക് ദിന റാലിയും സംഘടിപ്പിച്ചു. പി.റ്റി.എ, എസ്.എം.സി, അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്ക് ദേശഭക്തിഗാനാലാപനം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും മധുരം നൽകുകയും ചെയ്തു.

വർക്കലയിൽ  അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

വർക്കലയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

വർക്കല വടശ്ശേരികോണത്ത് കഴിഞ്ഞദിവസം നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. കല്ലമ്പലം പുതുശ്ശേരി മുക്ക് സ്വദേശി സുബൈർ (54)ആണ് മരണപ്പെട്ടത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. റോഡരികിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ ശ്രമിച്ച യാത്രികൻ ബാലൻസ് തെറ്റി റോഡിലേക്ക് വീഴുകയും ഓട്ടോ ഇയാളെ ഇടിക്കാതെ ഇരിക്കാൻ സുബൈർ വലത് ഭാഗത്തേക്ക് വെട്ടിക്കുകയും ചെയ്തപ്പോഴാണ് എതിരെ വന്ന സ്വകാര്യ ബസിൽ ഇടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ സുബൈറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിൽ ഇരിക്കവേയാണ് ഇന്നു പുലർച്ചെ മരണപ്പെട്ടത്.

അഴൂരില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

അഴൂരില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

ഭാരതത്തിന്റെ 75-ാം റിപ്പബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസ് പെരുങ്ങുഴി, അഴൂര്‍ മണ്ഡലം കമ്മിറ്റികള്‍ റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആര്‍ നിസാറിന്റെ അധ്യക്ഷതയില്‍ പെരുങ്ങുഴി ജംഗ്‌ഷനില്‍ നടന്ന പരിപാടിയില്‍ അഴൂര്‍ മണ്ഡലം പ്രസിഡന്റ് കെ. രഘുനാഥന്‍ ദേശീയ ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുതിര്‍ന്ന നേതാവ് എ.കെ ശോഭനദേവന്‍ ദേശീയ പതാക ഉയര്‍ത്തി. ഡി.സി.സി അംഗം വി.കെ ശശിധരന്‍ റിപ്പബ്ലിക്ദിന സന്ദേശം നല്‍കി. നേതാക്കളായ സുരേഷ് ബാബു, എസ്.ജി അനില്‍കുമാര്‍, എസ്. മധു, രാജന്‍ കൃഷ്ണപുരം, റഷീദ് റാവുത്തര്‍, പ്രശോഭനന്‍, ചന്ദ്രബാബു, ജി.എസ് മധു, രാജീവ്, എ. ബഷീര്‍, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.