by Midhun HP News | Jan 22, 2024 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങിൽ വൻ തീപിടുത്തം. അഞ്ചുതെങ്ങ് – കോട്ട റോഡിൽ കൊച്ചുമേത്തൻ കടവ് ഭാഗത്തായാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ പ്രവർത്തിച്ചുവന്ന മണ്ണെണ്ണക്കടയ്ക്കാണ് തീപ്പിടിച്ചതെന്നാണ് സൂചന. ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളടക്കം തീപിടുത്തത്തിൽ ഉഗ്ര സ്ഫോടനത്തോടെ പൊട്ടിതെറിച്ചതായി ദൃസാക്ഷികൾ പറയുന്നു.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സ്ഥലത്ത് വൻ പോലീസ് സംഘം എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. കടയ്ക്കാവൂരിൽ നിന്നുള്ള കെ എസ് ഇ ബി സംഘം പ്രദേശത്തെ വൈദ്യുത കണക്ഷൻ വിശ്ചേദിച്ചു. വർക്കല, ആറ്റിങ്ങൽ നിന്നുള്ള ഫയർഫോഴ്സ് സംഘം അഞ്ചുതെങ്ങിലേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
by Midhun HP News | Jan 22, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ വീരകേരളപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ അയോദ്ധ്യരാമജന്മഭൂമി പ്രാണപ്രതിഷ്ഠ ദിനമായ ഇന്ന് രാവിലെ 9 മണി മുതൽ ഭജന, 11 മണി മുതൽ പ്രാണപ്രതിഷ്ഠ തത്സമയപ്രദർശനം, 12.30 ന് അന്നദാനം, വൈകിട്ട് 5 നു പ്രത്യേക ദീപ കാഴ്ച എന്നിവ നടക്കും. തുടർന്ന് ഭജന, 6 .30 ന് തിരുവാതിര.
by Midhun HP News | Jan 22, 2024 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടം: ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് വെച്ച് നടക്കുന്ന കേരള യൂത്ത് കോൺഫറൻസിൻ്റെ പ്രചാരണാർത്ഥം വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ കരിച്ചാറ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തസ്ഫിയ ആദർശ സമ്മേളനം നടത്തി.
കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെന്ററിന് സമീപം സംഘടിപ്പിച്ച സമ്മേളനം വിസ്‌ഡം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് മൂസ കരിച്ചാറ ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷഹീർ പെരുമാതുറ അധ്യക്ഷനായി. സയ്യിദ് ത്വാഹ അൽഹികമി മുഖ്യപ്രഭാഷണം നടത്തി. മംഗലപുരം സലഫി മസ്ജിദ് ഇമാം സഫീർ സ്വലാഹി മുട്ടപ്പലം ആമുഖപ്രഭാഷണം നടത്തി. കരിച്ചാറ നാദർഷ, നസീൽ കണിയാപുരം, മാഹീൻ മംഗലപുരം, ഷംനാദ്, നിസാർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jan 22, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ. കോളേജിൽ പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിക്കുന്നതിനായി ജനുവരി 26 ആം തീയതി രാവിലെ 9 .30 നു കോളേജ് ഓഡിറ്റോറിയത്തിൽ യോഗം സംഘടിപ്പിക്കും. യോഗത്തിൽ എല്ലാ പൂർവ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ ആറിയിച്ചിട്ടുണ്ട്.
by Midhun HP News | Jan 22, 2024 | Latest News, ജില്ലാ വാർത്ത
ചാത്തമ്പറ മേവർക്കൽ പുതുകുന്ന് ശിവക്ഷേത്രത്തിലെ മകയിരം തിരുനാൾ മഹോത്സവം ഫെബ്രുവരി 15 മുതൽ 19 വരെ നടക്കും. ഉത്സവത്തോനുനോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ, ഘോഷയാത്ര തുടങ്ങിവയും സംഘടിപ്പിക്കും.
by Midhun HP News | Jan 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളാ സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു) സംസ്ഥാന കൺവെൻഷൻ നടന്നു. സി ഐ റ്റി യൂ സംസ്ഥാന സെക്രട്ടറി കെ. എൻ. ഗോപിനാഥ് ഉദ്ഘാടനം സംസ്ഥാന കൺവെൻഷൻ ചെയ്തു. തൊഴിലാളികളുടെ അടുത്തുപോയി പ്രവർത്തിക്കേണ്ടുന്ന, കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള സംഘടനയാണ് സി ഐ റ്റി യുവെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന്റെ പ്രവർത്തനങ്ങൾക്ക് സിഐ റ്റി യുവിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ആറ്റിങ്ങലിൽ നടന്ന കൺവെൻഷനിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി. സത്യൻ അധ്യക്ഷനായിരുന്നു.
യൂണിയൻ ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ റിപ്പോർട്ടും ട്രഷറർ റാഫി മുദാക്കൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മടവൂർ രാജേന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി ഐ റ്റി യൂ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ജി. സുഗുണൻ,
സിപി എം ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഡ്വ. എസ്. ലെനിൻ, സി ഐ റ്റി യൂ ജില്ലാ ജോയിന്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി
ആർ. സദാശിവൻ നായർ, ശിവദാസ് പടിഞ്ഞാറത്തറ തുടങ്ങിയവർ സംസാരിച്ചു. ആനത്തലവട്ടം ആനന്ദനെക്കുറിച്ച് വിക്രമക്കുറുപ്പ് എഴുതിയ കവിത കൺവെൻഷനിൽ അവതരിപ്പിച്ചു.
ഭാരവാഹികളായി അഡ്വ. ബി. സത്യൻ (പ്രസിഡന്റ്), അഴീക്കോടൻ ചന്ദ്രൻ (വർക്കിംഗ് പ്രസിഡന്റ്), അനിൽ ആറ്റിങ്ങൽ (ജനറൽ സെക്രട്ടറി), ആർ. സദാശിവൻ നായർ (ട്രഷറർ) എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Recent Comments