കോട്ടയത്ത്  ഓടുന്ന ട്രെയിനിൽ നിന്നിറങ്ങവേ വിദ്യാർഥിക്ക് ദാരുണാന്ത്യം

കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നിറങ്ങവേ വിദ്യാർഥിക്ക് ദാരുണാന്ത്യം

കോട്ടയം: സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെ, ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ് യുവാവ് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേല്‍ ദീപക് ജോര്‍ജ് വര്‍ക്കി (25) ആണ് മരിച്ചത്. മറന്നുവെച്ച കണ്ണടയെടുക്കാനായി വീണ്ടും ട്രെയിനിലേക്ക് കയറിയ യുവാവ് തിരികെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സംഭവം. പുനെ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനില്‍ നിന്നിറങ്ങിയ യുവാവ് കണ്ണടയെടുക്കാനായി വീണ്ടും തിരികെ കയറി. അതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലാണ് ദീപക് വീണത്. പുനെയില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയായിരുന്നു ദീപക്. ജോര്‍ജ് വര്‍ക്കിയാണ് പിതാവ്. മാതാവ് സോളി, സഹോദരന്‍ സന്ദീപ് (യുകെ)

മന്ത്രി ഗണേഷ്കുമാറിനെതിരെ നടി ശ്രീവിദ്യയുടെ സഹോദര ഭാര്യ

മന്ത്രി ഗണേഷ്കുമാറിനെതിരെ നടി ശ്രീവിദ്യയുടെ സഹോദര ഭാര്യ

നടി ശ്രീവിദ്യയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി.  ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണിയായി ഗണേഷ് കുമാറിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കീമോ തെറാപ്പിക്കു വിധേയയായ കാലത്ത് ശ്രീവിദ്യ ഇത്തരത്തിൽ ഒരു വിൽപത്രം തയാറാക്കിയെന്നത് വിശ്വസിക്കാൻ പ്രയാസമാണ്.

ശ്രീവിദ്യയുടെ ലക്ഷക്കണക്കിനു രൂപയുടെ സ്വത്തിന് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും, സഹോദരൻ ശങ്കറിനെയും കുടുംബത്തെയും ശ്രീവിദ്യയിൽ നിന്ന് അകറ്റി നിർത്താൻ ഗണേഷ്കുമാർ ശ്രമിച്ചെന്നും വിജയലക്ഷ്മി ആരോപിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൃത്ത വിദ്യാർഥികൾക്ക് ട്രസ്റ്റ് വഴി സഹായം നല്‍കണമെന്ന വിൽപത്രത്തിലെ പ്രധാന നിർദേശം നടപ്പാക്കിയിട്ടില്ല.

15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വർണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സമ്പാദ്യങ്ങളുള്ളതായി വിൽപത്രത്തിലുണ്ട്. ഇവയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ല. ശ്രീവിദ്യയുടെ നിരവധി സ്വത്തുവകകൾ വിൽപത്രത്തിൽ ഉൾപ്പെട്ടിട്ടില്ലന്നും അവർ ആരോപിച്ചു.

സെര്‍വര്‍ തകരാര്‍; ബില്‍ അടയ്ക്കാനുള്ള പ്രശ്‌നം പരിഹരിച്ചതായി കെഎസ്ഇബി

സെര്‍വര്‍ തകരാര്‍; ബില്‍ അടയ്ക്കാനുള്ള പ്രശ്‌നം പരിഹരിച്ചതായി കെഎസ്ഇബി

തിരുവനന്തപുരം: സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് വൈദ്യുതി ബില്‍ അടയ്ക്കുന്ന ചില സംവിധാനങ്ങളില്‍ ഉണ്ടായ സാങ്കേതികപ്രശ്‌നം പരിഹരിച്ചതായി കെഎസ്ഇബി അറിയിച്ചു. ഇന്നലെയാണ് ബോര്‍ഡിന്റെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറില്‍ തകരാറുണ്ടായത്.

ബില്‍ അടക്കുന്നതടക്കമുള്ള ഉപഭോക്തൃ സേവനങ്ങള്‍ തടസപ്പെട്ടതോടെ, ഉപഭോക്താക്കള്‍ വലഞ്ഞു. ഗൂഗിള്‍ പേ, ആമസോണ്‍, പേടിഎം തുടങ്ങിയ ബിബിപിഎസ് സംവിധാനങ്ങള്‍, അക്ഷയ, ഫ്രണ്ട്‌സ് എന്നിവയിലൂടെ ഓണ്‍ലൈനായി വൈദ്യുതി ബില്‍ അടയ്ക്കുന്നതാണ് സാങ്കേതിക കാരണങ്ങളാല്‍ തടസ്സപ്പെട്ടത്.

തകരാര്‍ പരിഹരിക്കാനുള്ള ശ്രമം ഇന്നലെ മുതല്‍ തന്നെ കെഎസ്ഇബി ആരംഭിച്ചിരുന്നു.അതിനിടെ കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ്‌സൈറ്റായ wss.kseb.in വഴി പണമടയ്ക്കാന്‍ സാധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പൊലീസ് കേസെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നല്‍കിയ സ്വീകരണത്തിലാണ് പുതിയ കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ 12 യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരിലും കണ്ടാലറിയാവുന്ന നൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകാപനമുണ്ടാക്കി, സര്‍ക്കാര്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു, പൊലീസ് ആജ്ഞ ലംഘിച്ച് ന്യായവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

സമീപകാലത്ത് തിരുവനന്തപുരത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുക്കുന്ന അഞ്ചാമത്തെ കേസാണിത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് നാലു കേസുകളിലും ഡിജിപി ഓഫ് മാര്‍ച്ച് കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ നാലു കേസുകളിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജയില്‍ മോചിതനായത്.

പേഴ്‌സ് നഷ്ടമായി

പേഴ്‌സ് നഷ്ടമായി

യുഎഇ ഐഡി കാർഡും കാശും എടിഎം അടങ്ങുന്ന ഒരു പേഴ്‌സ് നഷ്ടമായി ആയിട്ട് ഉണ്ട് പള്ളിപ്പുറംto ആറ്റിങ്ങൽ റൂട്ടിനു അകത്തു വെച്ച് ആണ് നഷ്ട്ടമായത് നാളെ രാവിലെ തിരിച്ചു ഗൾഫിൽ പോക്കാൻ നിൽക്കുകയാണ്. യുഎഇ ഐഡി കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഇദ്ദേഹത്തിന് പോകാൻ കഴിയു കിട്ടുന്നവർ ഈ നമ്പറിൽ വിളിക്കുക 8089570497

ക്രിസ്മസ് ബമ്പറില്‍ റെക്കോര്‍ഡ് വില്‍പ്പന; കാത്തിരിപ്പ് ഇനി ആറുദിവസം കൂടി, 20 കോടിയുടെ ഭാഗ്യശാലി ആരെന്ന് അറിയാം

ക്രിസ്മസ് ബമ്പറില്‍ റെക്കോര്‍ഡ് വില്‍പ്പന; കാത്തിരിപ്പ് ഇനി ആറുദിവസം കൂടി, 20 കോടിയുടെ ഭാഗ്യശാലി ആരെന്ന് അറിയാം

തിരുവനന്തപുരം: ക്രിസ്മസ് ന്യു ഇയര്‍ ബമ്പര്‍ നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. ജനുവരി 24ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നിരവധി പേരെ ഭാഗ്യദേവത കടാക്ഷിക്കുക. ആകെ ഇരുപത്തി ഒന്ന് കോടിപതികളാണ് ഇത്തവണ ക്രിസ്മസ് ബമ്പറിലൂടെ ഉണ്ടാവാന്‍ പോകുന്നത്.

ഇരുപത് കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്പരകള്‍ക്കും മൂന്ന് വീതം ആകെ 30 പേര്‍ക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). കൂടാതെ 5000, 4000,1000, 500, 400 രൂപ എന്നിങ്ങനെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

പത്ത് സീരീസുകളിലായി പുറത്തിറക്കിയിരിക്കുന്ന ക്രിസ്മസ് ന്യു ഇയര്‍ ബമ്പര്‍ ടിക്കറ്റിന്റെ വില 400 രൂപയാണ്. 2023 നവംബറില്‍ വില്‍പ്പന ആരംഭിച്ച ബമ്പറിന്റെ വില്‍പ്പന റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്.