സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡ് നേടി  സി എസ് ഐ ആറ്റിങ്ങലിൽ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡ് നേടി സി എസ് ഐ ആറ്റിങ്ങലിൽ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പന എച്ച് എസ് എസ് വിഭാഗം എ ഗ്രേഡ് നേടി സി എസ് ഐ ആറ്റിങ്ങൽ.

ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് യുവതി മരിച്ചു

ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് യുവതി മരിച്ചു

കൊച്ചി: ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് യുവതി മരിച്ചു. നെടുമ്പാശ്ശേരി അത്താണിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. നാലു പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയികയായിരുന്നു. അപകടത്തില്‍ വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് സാരമായ പരിക്കില്ല.

ഷാരോണ്‍ വധക്കേസ്: കുറ്റപത്രം റദ്ദാക്കണം, ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടിസ്

ഷാരോണ്‍ വധക്കേസ്: കുറ്റപത്രം റദ്ദാക്കണം, ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടിസ്

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടിസ്. ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി.

കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ വിചാരണയും അവിടെയാണ് നടത്തേണ്ടതെന്നും പരിഗണനയിലുള്ള അന്തിമ റിപ്പോര്‍ട്ടും കോടതിയും നിയമപരമായ വിചാരണ ഉറപ്പാക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. കേസിലെ മറ്റ് പ്രതികളായ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായര്‍ എന്നിവരാണ് മറ്റ് ഹര്‍ജിക്കാര്‍. 2022 ഓക്ടോബര്‍ 17ന് രാവിലെ കഷായം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മരണമൊഴിയില്‍ ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. ആദ്യം പാറശാല പൊലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്നു എത്തിച്ചേര്‍ന്നത്. എന്നാല്‍ പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷാരോണിനെ ഗ്രീഷ്മ വിഷം കൊടുത്ത് കൊല്ലുകയായിരുന്നെന്ന് കണ്ടെത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ സമ്മതിക്കുകയും ചെയ്തിരുന്നു.

വനത്തോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ വീട്ടില്‍ യുവതി മരിച്ചനിലയില്‍; സുഹൃത്ത് കസ്റ്റഡിയില്‍

വനത്തോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ വീട്ടില്‍ യുവതി മരിച്ചനിലയില്‍; സുഹൃത്ത് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിതുരയില്‍ വനത്തോടു ചേര്‍ന്ന വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. മണലി ചെമ്പിക്കുന്ന് അബിഭവനില്‍ സുനിലയാണു (22) മരിച്ചത്. സുഹൃത്ത് അച്ചുവിനെയാണ് (24) പൊലീസ് കസ്റ്റഡിയിലെടുത്തത്.

കല്ലംകുടി – ഊറാംമൂട് പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സുനില കൊല്ലപ്പെട്ടതാണെന്നാണു സംശയം.സുനിലയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്നു പ്രതി മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി.

പുലര്‍ച്ചെ അഞ്ചരയോടെ കൂട്ടുകാരിയുടെ കൂടെ സുനില മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയിരുന്നു. മടങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് സിബി നല്‍കിയ പരാതിയില്‍ വിതുര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സുനിതയ്ക്ക് മൂന്നു വയസ്സുള്ള മകനുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ്,സെക്രട്ടേറിയേറ്റ് മാര്‍ച്ചും ‘സമരജ്വാല’യും

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ്,സെക്രട്ടേറിയേറ്റ് മാര്‍ച്ചും ‘സമരജ്വാല’യും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ്. രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘സമരജ്വാല’ എന്ന പേരില്‍ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും.

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതാണെന്നും വ്യാജമായ കുറ്റങ്ങള്‍ എഴുതി ചേര്‍ത്ത് കേസ് ശക്തിപ്പെടുത്തിയെന്നുമാണ് ആരോപണം. അതേസമയം രാഹുലിന് ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. ജാമ്യം നിഷേധിച്ചു കൊണ്ടുള്ള കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

വഞ്ചിയൂര്‍ കോടതി ജാമ്യപേക്ഷ തളളി 22 വരെ റിമാന്‍ഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അതേസമയം പൊലീസിന്റെ അസാധാരണ നടപടിക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

1000 പൂർണ്ണ ചന്ദ്രന്മാരുടെ ശോഭ; ശതാഭിഷേക നിറവിൽ ​ഗാന​ഗന്ധർവൻ; മൂകാംബികയിൽ പ്രത്യേക പൂജകൾ

1000 പൂർണ്ണ ചന്ദ്രന്മാരുടെ ശോഭ; ശതാഭിഷേക നിറവിൽ ​ഗാന​ഗന്ധർവൻ; മൂകാംബികയിൽ പ്രത്യേക പൂജകൾ

തിരുവനന്തപുരം: ശതാഭിഷേകത്തിൻറെ നിറവിൽ ഡോ.കെ.ജെ.യേശുദാസ്. അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധർവന്റെ 84 ആം ജന്മദിന ആഘോഷം. നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയിൽ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല. എറണാകുളത്ത് ഇന്ന് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തിൽ ഗാനഗന്ധർവ്വന് ജന്മദിനാഘോഷമുണ്ട്. പരിപാടിയിൽ ഓൺലൈനായി യേശുദാസ് പങ്കെടുത്തേക്കും.

നമ്മുടെയെല്ലാം ജീവിതത്തിലേക്ക് ആ ഗന്ധർവ്വ സംഗീതമൊഴുകിയെത്തിയിട്ട് ആറുപതിറ്റാണ്ടിലേറെയായി. 84ന്റെ നിറവിലും മാറ്റ് കൂടുന്നതേയുള്ളൂ ആ അഭൗമശബ്ദത്തിന്. നാദബ്രഹ്മത്തിൻറെ സാഗരം നീന്തിയെത്തിയ മഹാസംഗീതധാര. മലയാളി കാലങ്ങളായി ഉണരുന്നതും ഉറങ്ങുന്നതുമെല്ലാം ആ ശബ്ദം കേട്ട്. നമ്മുടെ പ്രണയത്തിലും സന്തോഷത്തിലും വിരഹത്തിലും വേദനയിലുമെല്ലാം ഒപ്പമുണ്ട് ആ ശബ്ദം. മനുഷ്യർ മാത്രമല്ല ഈശ്വരന്മാർക്കും ഉറങ്ങാൻ വേണം ഗന്ധർവ്വ സ്വരമാധുരി.

റഫി പാട്ടുകൾ കേട്ട് സിനിമയെ സ്നേഹിച്ച ഫോർട്ട് കൊച്ചിക്കാരൻ കാട്ടാശ്ശേരി ജോസഫ് യേശുദാസ്. അവസരങ്ങൾക്കായുള്ള അലച്ചിലിനൊടുവിൽ ദയ തോന്നി എം ബി ശ്രീനിവാസൻ വച്ചു നീട്ടിയ ഒരു ചെറിയ പാട്ട്. ഭരണി സ്റ്റുഡിയോയിൽ 1961 നവംബർ 14 ന് റിക്കോർഡ് ചെയ്യപ്പെട്ട 21 കാരന്റെ 4 വരി ഗുരുസ്തോത്രം ഒരു ഐതിഹാസിക യാത്രയുടെ തുടക്കം മാത്രം ആയിരുന്നു. 80 വയസ്സിനിടെ എൺപതിനായിരം ഗാനങ്ങൾ. ഒരു ദിവസം 11പാട്ടുകൾ വരെ പാടിയ കാലം. ഇളയരാജ ഒരിക്കൽ പറഞ്ഞു, മോശം പാട്ടുകൾ പോലും യേശുദാസ് പാടി പൊന്നാക്കും എന്ന്.

ശതാഭിഷിക്തനായ മഹാഗായകൻ ഇന്നും കുട്ടിയെ പോലെ സംഗീതപരിശീലനത്തിൽ. അമേരിക്കയിലെ വീട്ടിൽ പാട്ടിന് വിശ്രമം ഇല്ല. സുഹൃത്തുക്കളുമായി ദിവസവും സംഗീത ചർച്ച, വായന. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്ര കൊവിഡ് വരവോടെ നിന്നു. സൂര്യ മേളയിലും ഇടവേള. നാലുവർഷമായി കേരളത്തിലെത്തിയിട്ട്. പക്ഷെ ലോകത്തിന്റെ ഏത് കോണിൽ ആയാലും ഗന്ധർവ നാദം കേൾക്കാതെ ഒരു ദിനം പോലും കടന്നു പോകില്ല മലയാളിക്ക്.