ടിക്കറ്റ് നിരക്ക് 100 രൂപ മുതൽ 11,500 വരെ! തോന്നക്കലിൽ ഒരുങ്ങുന്നത് വമ്പൻ ഫെസ്റ്റ്, ഏഷ്യയിലെ തന്നെ ആദ്യത്തേതും

ടിക്കറ്റ് നിരക്ക് 100 രൂപ മുതൽ 11,500 വരെ! തോന്നക്കലിൽ ഒരുങ്ങുന്നത് വമ്പൻ ഫെസ്റ്റ്, ഏഷ്യയിലെ തന്നെ ആദ്യത്തേതും

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്‌സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലാണ് സയൻസ് ഫെസ്റ്റിവൽ നടക്കുന്നത്. രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന ക്യൂറേറ്റഡ് സയന്‍സ് എക്‌സിബിഷന്‍ ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമാണ്. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിലെ അത്ഭുതങ്ങള്‍ കാണാന്‍ 100 രൂപ മുതല്‍ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും വിവിധ പാക്കേജുകളും ലഭ്യമാണ്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്.

പ്രദര്‍ശനം മൂഴുവനായി കണ്ടു തീര്‍ക്കാന്‍ എട്ടു മണിക്കൂറോളം സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ രണ്ടു ദിവസങ്ങളിലായി കണ്ടുതീര്‍ക്കാന്‍ 400 രൂപയുടെ ടിക്കറ്റും ലഭ്യമാണ്. 10 വയസുമുതല്‍ 18വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസത്തിന് 150 രൂപക്കും രണ്ടു ദിവസത്തിനു 250 രൂപക്കും ടിക്കറ്റ് ലഭിക്കും. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്‌കൂളുകളില്‍ നിന്നും സംഘമായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പാക്കേജുകളുമുണ്ട്. 30 വിദ്യാര്‍ഥികളില്‍ കുറയാതെയുള്ള സംഘങ്ങള്‍ക്കാണ് പാക്കേജുകള്‍ ലഭിക്കുക. 30 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിന് പ്രവേശനത്തിനു മാത്രമായി ഒരാള്‍ക്ക് നൂറു രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. പ്രവേശനവും ഉച്ചഭക്ഷണവും അടങ്ങുന്ന പാക്കേജിന് ഒരാള്‍ക്ക് 200 രൂപയാണ് നിരക്ക്. രാവിലെ ഫ്രഷ് അപ്പിനുള്ള സൗകര്യവും ബ്രേക്ഫാസ്റ്റും ലഞ്ചും വൈകുന്നേരത്തെ ചായയും അടക്കമുള്ള പാക്കേജ് 400 രൂപക്കും ലഭ്യമാണ്.

ത്രീ സ്റ്റാര്‍ ഹോട്ടലില്‍ താമസവും ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും ഫെസ്റ്റിവലിലേക്കുള്ള രണ്ടു ദിവസത്തെ ടിക്കറ്റും അടക്കം ഒരാള്‍ക്ക് 6500 രൂപ ലഭിക്കുന്ന ക്ലാസ് എ പാക്കേജാണ് മറ്റൊരാകര്‍ഷണം. ഇതേ പാക്കേജ് തന്നെ രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും അടങ്ങിയ കുടുംബത്തിന് 11,500 രൂപയ്ക്ക് ലഭ്യമാണ്. ഹോംസ്റ്റേയില്‍ താമസവും ബ്രേക്ഫാസ്റ്റും ലഞ്ചും ഡിന്നറും രണ്ടു ദിവസത്തേക്കുള്ള ഫെസ്റ്റിവല്‍ ടിക്കറ്റുമടക്കമുള്ള ക്ലാസ് ബി പാക്കേജിന് ഒരാള്‍ക്ക് 4000 രൂപയാണ്. ഇതേ പാക്കേജ് രണ്ടു മുതിര്‍ന്നവരും രണ്ട് കുട്ടികളും അടങ്ങിയ കുടുംബത്തിന് 10,000 രൂപയ്ക്ക് ലഭിക്കും. ഫ്രഷ് അപ്പിനുള്ള സൗകര്യവും ബ്രേക് ഫാസ്റ്റും ലഞ്ചും വൈകുന്നേരത്തെ ചായയും ഒരു ദിവസത്തെ ഫെസ്റ്റിവല്‍ എന്‍ട്രിയും അടക്കം 750 രൂപയ്ക്ക് ഗിഫ്റ്റ് എ ടിക്കറ്റ് പാക്കേജുമുണ്ട്.

നിയന്ത്രിതമായി മാത്രം സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്ന അഞ്ച് ആഡ് ഓണ്‍ ടിക്കറ്റ് പ്രദര്‍ശനങ്ങളുണ്ട് ഫെസ്റ്റിവലില്‍. ഓരോ ആഡ് ഓണ്‍ ടിക്കറ്റിനും 50 രൂപ വീതമാണ് നിരക്ക്. അഞ്ച് ആഡ് ഓണ്‍ ടിക്കറ്റുകളും ഒരുമിച്ചു ബുക് ചെയ്യുമ്പോള്‍ 200 രൂപയ്ക്ക് ലഭ്യമാണ്. ഫെസ്റ്റിവലിലെ ഏറ്റവും പ്രധാന ആകര്‍ഷണമായ ടെന്‍ഡിങ് ആന്‍ഡ് നൈറ്റ് സ്‌കൈവാച്ചിങ്ങിനും രണ്ടു പാക്കേജുകള്‍ ലഭ്യമാണ്. ടെന്റില്‍ താമസം, ഭക്ഷണം, ശആസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ വിദഗ്ധര്‍ നയിക്കുന്ന സ്‌കൈ വാച്ചിങ്, രണ്ടു ദിവസത്തേക്കുള്ള ഫെസ്റ്റിവല്‍ ടിക്കറ്റ്, ഫെസ്റ്റിവലിലെ പ്രത്യേക പ്രദര്‍ശനങ്ങള്‍ക്കുള്ള ആഡ് ഓണ്‍ ടിക്കറ്റുകള്‍ എന്നിവയടക്കമാണ് പാക്കേജ്. നാലുപേര്‍ക്കുള്ള പാക്കേജിന് പതിനായിരം രൂപയും രണ്ടു പേര്‍ക്കുള്ള പാക്കേജിന് 7500 രൂപയുമാണ് നിരക്ക്. ഫെഡറല്‍ ബാങ്ക് വഴിയും www.gsfk.org എന്ന വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഫെസ്റ്റിവല്‍ വേദിയില്‍ സജ്ജമാക്കുന്ന കൗണ്ടറുകളില്‍ നിന്നു നേരിട്ടും ടിക്കറ്റെടുക്കാം. ജിഎസ്എഫ്കെയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തും ടിക്കറ്റുകള്‍ ബുക് ചെയ്യാം. ടിക്കറ്റ് പാക്കേജുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബന മുട്ടിൽ എ ഗ്രേഡ് നേടി സി എസ് ഐ സ്കൂളിലെ വിദ്യാർത്ഥികൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബന മുട്ടിൽ എ ഗ്രേഡ് നേടി സി എസ് ഐ സ്കൂളിലെ വിദ്യാർത്ഥികൾ

ആറ്റിങ്ങൽ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബന മുട്ടിൽ എ ഗ്രേഡ് നേടി സി എസ് ഐ സ്കൂളിലെ വിദ്യാർത്ഥികൾ. അഹമ്മദ് ബിൻ ഹാരിസ്, അമീർ മുസ്തഫ. എസ്,
രിഫാൻ. എസ്, ആരിസ് വരിസി. എസ് ബി, മുഹമ്മദ് അജ്മൽ. ബി, അർജുൻ. പി,
അൽ ഫഹദ്, യാസീൻ മുഹമ്മദ്, മുഹമ്മദ് റൈഹാൻ, ആസിഫ് എന്നിവരാണ് അറബന മുട്ടിൽ പങ്കെടുത്തവർ.

അംഗത്വ വിതരണം ആരംഭിച്ചു

അംഗത്വ വിതരണം ആരംഭിച്ചു

ആറ്റിങ്ങൽ: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ അംഗത്വ വിതരണം ആരംഭിച്ചു. ആറ്റിങ്ങൽ ഏരിയതല ഉദ്ഘാടനം ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ കടകത്തു വച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ്അംഗം എസ്. പ്രവീൺ ചന്ദ്ര നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ആർ സരിത ആധ്യക്ഷയായി. മേഖലസെക്രട്ടറി സജിത്ത് ഉമ്മർ, അനീഷ് എന്നിവർ പങ്കെടുത്തു.

കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമം ചെറുത്തു തോല്പിക്കണം: വിസ്ഡം യൂത്ത്

കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമം ചെറുത്തു തോല്പിക്കണം: വിസ്ഡം യൂത്ത്

വർക്കല: കുടുംബസംവിധാനങ്ങളെ തകർക്കുവാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്പിക്കണമെന്ന് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി വർക്കലയിൽ സംഘടിപ്പിച്ച വിസ്ഡം യൂത്ത് ‘ടോക്ക് ഷോ’ ആവശ്യപ്പെട്ടു. ‘ലിബറലിസവും ധാർമ്മികതയും’ എന്ന വിഷയത്തിൽ വർക്കല മൈതാനത്ത് സംഘടിപ്പിച്ച ടോക്ക് ഷോയിൽ വിവിധ നേതാക്കൾ പങ്കെടുത്തു.

സ്വവർഗലൈംഗികതയെ പോത്സാഹിപ്പിക്കുകയും, അതിനു വേണ്ടി പ്രയത്നിക്കുന്നവരുടെയും ലക്ഷ്യം കുടുംബ ഭദ്രത തകർക്കലാണെന്നും ഇത്തരം ശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കണമെന്നും ടോക്ക് ഷോയിൽ അഭിപ്രായം ഉയർന്നു. വിസ്ഡം യൂത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ഹാറൂൺ വള്ളക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സലിം കുട്ടി ഓടയം അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻ്റ് സംസ്ഥാന പ്രസിഡൻ്റ് അർഷദ് അൽഹികമി മോഡറേറ്ററായി.

‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് വെച്ച് നടത്തുന്ന കേരള യൂത്ത് കോൺഫറൻസിൻ്റെ ഭാഗമായാണ് ടോക് ഷോ സംഘടിപ്പിച്ചത്. കെ.പി.സി.സി സെക്രട്ടറി അഡ്വ: അഡ്വ.ബിആർ.എം.ഷഫീർ, വിസ്ഡം സ്റ്റുഡന്റ്സ് വൈസ് പ്രസിഡൻ്റ് സ്വഫ് വാൻ ബറാമി, തിരു: യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ.അജയൻ പനയറ, സി.പി.എം പ്രതിനിധി അഡ്വ.സജ്നു സലാം, ശിവഗിരി മഠം പ്രതിനിധി ശ്രീമത് സുരേശ്വരാനന്ദ സ്വാമി, ആറ്റിങ്ങൽ ഗവ.കോളേജ് പ്രൊഫ: യൂസുഫ് നദ് വി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി അഹ്മദ്, വിസ്ഡം യൂത്ത് സംസ്ഥാന സമിതിയംഗം ത്വാഹ അബ്ദുൽബാരി, മനാഫ് പാലാംകോണം, നൗഫൽ മണനാക്ക്, ജമീൽ പാലാംകോണം എന്നിവർ നേതൃത്വം നൽകി.

വലിയകുന്ന് താലൂക്കാശുപത്രിയിൽ നിർമ്മിക്കുന്ന മെറ്റേണിറ്റി വാർഡ് മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു

വലിയകുന്ന് താലൂക്കാശുപത്രിയിൽ നിർമ്മിക്കുന്ന മെറ്റേണിറ്റി വാർഡ് മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ ഗർഭിണികൾക്കും കുട്ടികൾക്കുമായുള്ള മെറ്റേണിറ്റിവാർഡ് മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു. ആറ്റിങ്ങൽ എംഎൽഎ ഒ.എസ്.അംബിക ഉദ്ഘാടനം നിർവ്വഹിച്ചു. ആശുപത്രിയങ്കണത്തിൽ നടന്ന പരിപാടിയിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതാസോമൻ, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ എ.നജാം, അവനവഞ്ചേരി രാജു, പാർലമെന്റെറി പാർട്ടി നേതാവ് ആർ.രാജു , പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി.എഞ്ചിനീയർ ആർഷ, വാർഡ് കൗൺസിലർ എം.താഹിർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

6348 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി രണ്ടരകോടി രൂപയാണ് പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ചത്. പ്രതിദിനം 1600 മുതൽ 2000 ത്തോളം രോഗികൾ ചികിൽസ തേടി ഇവിടെയെത്തുന്നുണ്ട്. കൊല്ലം ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജിനും തിരുവനന്തപുരം മെഡിക്കൽ കോളേജിനുമിടയിൽ ദേശീയപാതക്ക് സമീപം സ്ഥിതി ചെയ്യുന്നൊരു പ്രധാന സർക്കാർ ആശുപത്രി കൂടിയാണിത്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയലിനിൽ എ ഗ്രേഡ് നേടി സിദ്ധിക

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയലിനിൽ എ ഗ്രേഡ് നേടി സിദ്ധിക

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയലിനിൽ എ ഗ്രേഡ് നേടി ഒന്നാം സ്ഥാനത്തെത്തി സിദ്ധിക. റവന്യൂ ജില്ലാ കലോത്സവത്തിലും സിദ്ധിക ഒന്നാം സ്ഥാനം നേടിയിരുന്നു. ചിറയിൻകീഴ് ശാരദ വിലാസം സ്കൂളിലെ വിദ്യാർത്ഥിനിയാണ്.