by Midhun HP News | Jan 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നിലയ്ക്കാമുക്ക് – കായിക്കരക്കടവ് – പണയിൽക്കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി റോഡ് കട്ട് ചെയ്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നുള്ളവർ പൊതുമാരമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയറുടെ ആറ്റിങ്ങലിലെ കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ് അറിയിപ്പ് .
റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ വാട്ടർ കണക്ഷൻ, റോഡ് കട്ട് ചെയ്തുള്ള മറ്റ് കണക്ഷനുകൾ ആവശ്യമുള്ളവർ പൊതുമാരമത്ത് ഓഫീസിൽ അപേക്ഷ നൽകണം. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ യാതൊരുവിധ റോഡ് കട്ടിംഗ് പ്രവർത്തികൾക്കും അനുമതി ലഭിക്കുന്നതല്ലെന്നും റോഡിൽ അനധികൃതമായുള്ള കയ്യേറ്റങ്ങൾ അടിയന്തരമായി ഒഴിയേണ്ടതാണന്നും മറിച്ച് കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുമെന്നും അത് മൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് ഉത്തരവാദിയല്ലെന്നും അറിയിപ്പിൽ പറയുന്നു.
by Midhun HP News | Jan 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കമലേശ്വരത്ത് സുഹൃത്ത് യുവാവിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത്താണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിന്റെ സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്ു കൊലപാതകം. കൊല നടത്തിയ ശേഷം ജയന്‍ തന്നെ വിവരം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. സുജിത്തിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
by Midhun HP News | Jan 4, 2024 | Latest News, ജില്ലാ വാർത്ത
പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങൾ യാത്ര തിരിച്ചു. 24 അംഗ കേരളാ ടീമിൽ 7 പേരും ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങൾ ആണ്. ഫെമിദ, ഫിദ, ചിത്ര, അസിൻ, സിദ്ധാർത്ഥ്, നിധിൻ, ദേവസൂര്യ എന്നിവരാണ് കേരളാ ടീമിൽ ഇടം നേടിയ ആറ്റിങ്ങൽ കരാട്ടെ താരങ്ങൾ.
കഴിഞ്ഞ മാസം തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയതിനെ തുടർന്നാണ് ഇവർക്ക് കേരളാ സ്കൂൾ ടീമിൽ ഇടം ലഭിച്ചത്. ഇവരിൽ ഫിദ, ചിത്ര, സിദ്ധാർത്ഥ്, നിധിൻ, ദേവസൂര്യ എന്നിവർ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലും ഫെമിദ അവനവഞ്ചേരി ഹൈസ്ക്കൂളിലും അസിൻ നഗരൂർ നെടുംപറമ്പ് ഹയർ സെക്കൻ്ററി സ്കൂളിലും ആണ് പഠിക്കുന്നത്. ജനുവരി 5 മുതൽ 13 വരെയാണ് ദേശീയ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ്.
by Midhun HP News | Jan 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾ മുക്ക് ജംഗ്ഷനിൽ മൂന്ന് കടമുറികൾ വാടകയ്ക്ക്. താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
മൊബൈൽ നമ്പർ: 9847919581, 9961259970
by Midhun HP News | Jan 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈനായി നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഇതിന് അനുമതി നല്‍കിയ ഉത്തരവിന് മന്ത്രിസഭായോഗം സാധൂകരണം നല്‍കിയതായി മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. പരീക്ഷ സമയബന്ധിതമായും കൂടുതല്‍ കാര്യക്ഷമമായും നടത്താനാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
ചോദ്യങ്ങള്‍ സജ്ജീകരിക്കല്‍, അച്ചടി, ഗതാഗതം, ഒഎംആര്‍ അടയാളപ്പെടുത്തല്‍, മൂല്യനിര്‍ണ്ണയം എന്നിവ ഉള്‍പ്പെടുന്ന നിലവിലെ പരീക്ഷാ നടത്തിപ്പ് ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് പരീക്ഷ ഓണ്‍ലൈനായി നടത്താനുള്ള നിര്‍ദ്ദേശം പ്രവേശന പരീക്ഷാ കമ്മീഷണര്‍ സര്‍ക്കാരിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിരുന്നു. എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിനു പ്രസക്തമായ പൊതുവായതും വിഷയാധിഷ്ഠിത കഴിവുകള്‍ പരിശോധിക്കുന്നതുമായ ഒറ്റപ്പേപ്പര് ഉണ്ടാകുക, പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിത (സി.ബി.ടി) ടെസ്റ്റ് ആയി നടത്തുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍. കാര്യക്ഷമത, വഴക്കം, കുറഞ്ഞ പേപ്പര്‍ ഉപഭോഗം, കാര്യക്ഷമമായ മൂല്യനിര്‍ണ്ണയം, വേഗത്തിലുള്ള ഫല പ്രോസസിങ് എന്നിവയുള്‍പ്പെടെ നേട്ടങ്ങള്‍ സി.ബി.ടി മോഡിനുള്ളതായും ശുപാര്‍ശ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ശുപാര്‍ശകള്‍ പരിഗണിച്ച് പ്രൊഫഷണല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ അനുമതി നല്‍കി പുറപ്പെടുവിച്ച ഉത്തരവാണ് മന്ത്രിസഭായോഗം സാധൂകരിച്ചതെന്നും മന്ത്രി അറിയിച്ചു
by Midhun HP News | Jan 3, 2024 | Latest News, ജില്ലാ വാർത്ത
കൊല്ലം: കേരളത്തിന്റെ കലാമാമാങ്കത്തിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. മാസങ്ങളുടെ പരിശീലനത്തിന്റെ മികവ് തെളിയിക്കാൻ കേരളത്തിന്റെ കൗമാരക്കാർ നാളെ മുതൽ മാറ്റുരയ്ക്കും. 62-ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും കൊല്ലത്ത് പൂർത്തിയായി.
നാളെ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നൃത്തവിരുന്നും ഉദ്ഘാടനച്ചടങ്ങിന് ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങളും പൂർത്തിയായി. ലൈറ്റ് ആൻഡ് സൗണ്ട് എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിച്ച് പ്രോഗ്രാം കമ്മിറ്റിക്ക് കൈമാറി. ഇത് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ആദ്യ സംഘം കാസർകോട് നിന്ന് ഇന്ന് വൈകിട്ട് കൊല്ലം റെയിൽവെ സ്റ്റേഷനിൽ എത്തും. കലോത്സവത്തിന് എത്തുന്ന സംഘങ്ങളെ യഥാസ്ഥാനത്ത് എത്തിക്കുന്നതിനായി കലോത്സവം വണ്ടികളും തയ്യാറാണ്. ഇത്തവണയും കുട്ടികൾക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കുന്നത് പഴയിടം നമ്പൂതിരിയാണ്. പഴയിടം പാലുകാച്ചിയതോടെ കലവറ സജീവമായി. വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പാല് കാച്ചൽ ചടങ്ങിൽ പങ്കെടുത്തു. രാത്രിയിൽ കുട്ടികൾ കഴിക്കാനുള്ള അത്താഴം കലവറയിലൊരുക്കും.
Recent Comments