സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമം ജോയി എംഎൽഎ നിർവഹിച്ചു

സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമം ജോയി എംഎൽഎ നിർവഹിച്ചു

പകൽക്കുറി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ച് വാങ്ങി നൽകിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് വി ജോയി എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ അധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്തു.

ആറ്റിങ്ങൽ നഗരസഭ പതിനാറാം വാർഡിലെ നവകേരളസദസിന്റെ ഉദ്ഘാടനം നടന്നു

ആറ്റിങ്ങൽ നഗരസഭ പതിനാറാം വാർഡിലെ നവകേരളസദസിന്റെ ഉദ്ഘാടനം നടന്നു

നവകേരളസദസ് ആറ്റിങ്ങൽ നഗരസഭ പതിനാറാം വാർഡിലെ വീട്ട് മുറ്റത്തെ കൂട്ടായ്മ പൊതുപ്രവർത്തകനും കീഴുവിലം ഗവ: യു.പി.എസി ലെ മുൻ ഹെഡ്മാസ്റ്ററുമായ എസ് സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഒ.പി ഷീജ അധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തകനും മുൻ കോളേജ് അധ്യാപകനുമായ എസ്.എസ് ബൈജു, പൊതുപ്രവർത്തകരായ എസ് സുജിൻ, എം.ജി മഹി, ആർ കൃഷ്ണ പ്രസാദ് എന്നിവർ സംസാരിച്ചു.

എംപ്ലോയ്‌മെന്റ് രെജിസ്ട്രേഷനുകൾ പുതുക്കാൻ അവസരം

എംപ്ലോയ്‌മെന്റ് രെജിസ്ട്രേഷനുകൾ പുതുക്കാൻ അവസരം

01/01/2000 മുതൽ 31/10/2023 വെരയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ പുതുക്കാനാവാതെ റദ്ദായ എംപ്ലോയ്‌മെന്റ് രെജിസ്ട്രേഷനുകൾ സീനിയോറിറ്റി നഷ്ടമാകാതെ 2024 ജനുവരി 31 വരെ പുതുക്കാവുന്നതാണ്. പുതുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ അതാതു എംപ്ലോയ്‌മെന്റ് ഓഫീസുമായി ബന്ധപെടുക.

ആറ്റിങ്ങലിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങലിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ രവിവർമ്മ ലൈനിൽ പ്രവർത്തിക്കുന്ന ഹോണ്ട സർവീസ് സ്റ്റേഷനിലെ ചെറുന്നിയൂർ സ്വദേശി ജയന്തകുമാരൻ 64 നെ ആണ് സെക്യൂരിറ്റി ക്യാബിൻ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 7 മണിയോടെ ഡ്യൂട്ടിക്കെത്തിയ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനാണ് ആറ്റിങ്ങൽ പോലീസിൽ വിവരമറിയിച്ചത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സ്നേഹ ഭവനത്തിന്റെ തറക്കല്ലിടീൽ കർമ്മം ആറ്റിങ്ങൽ എം എൽ എ നിർവഹിച്ചു

സ്നേഹ ഭവനത്തിന്റെ തറക്കല്ലിടീൽ കർമ്മം ആറ്റിങ്ങൽ എം എൽ എ നിർവഹിച്ചു

കിളിമാനൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ 10ാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയ്ക്ക് സ്നേഹഭവനം പദ്ധതി പ്രകാരം വീടു വച്ചു നൽകുന്നതിന്റെ തറക്കല്ലിടീൽ ആറ്റിങ്ങൽ എം.എൽ.എ ഒ. എസ് അംബിക നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് യു.എസ് സുജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ എ. നൗഫൽ സ്വാഗതം പറഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങളുടെ ആദൃ ഗഡുവിന്റെ ചെക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി. ഗിരി കൃഷ്ണൻ കോൺട്രാക്ടർ ലാൽ ഡിംഗയ്ക്ക് കൈമാറി. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ, വാർഡ് മെമ്പർ പി. ഹരീഷ്, എൻ.എസ്.എസ് ജില്ലാ കോ- ഓർഡിനേറ്റർ ശ്രീജ. പി , ഹെഡ് മാസ്റ്റർ എൻ. സുനിൽകുമാർ , എസ് എം സി ചെയർമാൻ ബി. ഷാജി, ഡെപ്യൂട്ടി എച്ച്. എം. ഡോ. അനിൽകുമാർ, സീനിയർ എച്ച്. എസ്. റ്റി നൗഷാദ് എം. തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വോളന്റിയേഴ്സ് എൻ.എസ്. എസ് ഗീതം ആലപിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി.ഗോപകുമാർ നന്ദി രേഖപ്പെടുത്തി.

ചായക്കടയിലുണ്ടായ വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു. പ്രതിയെ വർക്കല പൊലീസ് പിടികൂടി

ചായക്കടയിലുണ്ടായ വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു. പ്രതിയെ വർക്കല പൊലീസ് പിടികൂടി

ചായക്കടയിലുണ്ടായ വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു. പ്രതിയെ വർക്കല പൊലീസ് പിടികൂടി. വർക്കല മേൽവെട്ടൂർ ജംഗ്ഷനിലെ ചായക്കടയിൽ ചായ കുടിക്കാനെത്തിയ വെട്ടൂർ വലയന്റെകുഴി സ്വദേശി രാഹുൽ (26) നാണ് കുത്തേറ്റത്. വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം. ചായക്കടയിലെ പലഹാരത്തിലെ (പഴം പൊരി) രുചിയില്ലായ്മ ചൂണ്ടിക്കാട്ടി കട നടത്തിപ്പുകാരനുമായി രാഹുൽ സംസാരിക്കവെ കടയിൽ ചായകുടിക്കുകയായിരുന്ന വെട്ടൂർ അരിവാളം സ്വദേശി അൽത്താഫ് പ്രശ്‌നത്തിൽ ഇടപെട്ട് സംസാരിച്ചു.

തുടർന്ന് രാഹുലും അൽത്താഫും തമ്മിൽ വാക്കേറ്റവും കയ്യങ്കാളിയുമായി എന്നാണ് പൊലീസ് നൽകുന്ന വിവരം. വാക്കേറ്റത്തിനിടെ അൽത്താഫ് കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് രാഹുലിന്റെ മുതുകത്ത്‌ കുത്തി പരിക്കേൽപ്പിച്ച ശേഷം വാഹനത്തിൽ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ രാഹുൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞെത്തിയ വർക്കല പൊലീസ് നടത്തിയ തെരച്ചിലിൽ പ്രതിയെ പിടികൂടിയിയിട്ടുണ്ട്. ഇയാൾ അഞ്ചുതെങ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.