കാണാതായ കോഴിക്കോട്  സ്വദേശിനിയെ കൊലപ്പെടുത്തിയതായി മൊഴി

കാണാതായ കോഴിക്കോട് സ്വദേശിനിയെ കൊലപ്പെടുത്തിയതായി മൊഴി

കോഴിക്കോട്: കോഴിക്കോട് നിന്നും ഒരാഴ്ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയെ കൊലപ്പെടുത്തിയതായി മൊഴി. മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാറില്‍ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം ഗൂഡല്ലൂരിലെ കൊക്കയില്‍ തള്ളിയെന്നുമാണ് യുവാവ് വെളിപ്പെടുത്തിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെയും കൊണ്ട് പൊലീസ് ഗൂഡല്ലൂരില്‍ തിരച്ചിനായി പുറപ്പെട്ടു. സ്വര്‍ണാഭരണം കവര്‍ച്ച ചെയ്യുന്നതിനാണ് കൊലപാതകം നടത്തിയത്. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കാറില്‍ യാത്ര തിരിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ​ഗൂഡല്ലൂർ സ്വദേശി സുലൈമാൻ എന്നയാളും കൊലപാതകത്തിന് സഹായം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.ഒരാഴ്ച മുമ്പാണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശിനി സൈനബ (59) യെ കാണാതായതായി പൊലീസിന് പരാതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കസബ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഫോണ്‍ വഴിയാണ് സ്ത്രീയെ പരിചയപ്പെടുന്നത്. മൃതദേഹം കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകം ഉറപ്പിക്കാനാകൂ എന്നും പൊലീസ് സൂചിപ്പിച്ചു.

ജില്ല കളക്ടറുടെ പേരില്‍ വ്യാജന്‍, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ജില്ല കളക്ടറുടെ പേരില്‍ വ്യാജന്‍, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാന്‍ ശ്രമം. തന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് സന്ദേശങ്ങള്‍ അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

പണം ആവശ്യപ്പെട്ടു കൊണ്ടാണ് വ്യാജന്റെ സന്ദേശം ഫോണുകളിലേക്ക് എത്തുന്നത്. അക്കൗണ്ടില്‍ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. “ഞാന്‍ ഒരു നമ്പര്‍ ഫോണ്‍ പേ അയയ്ക്കുന്നു. നിങ്ങള്‍ക്ക് ഉടന്‍ 50,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമോ. ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ നിങ്ങളുടെ പണം തിരികെ നല്‍കും.” എന്നാണ് കളക്ടറുടെ പേരില്‍ വരുന്ന സന്ദേശം.

കിണറ്റിൽ വീണ ആളെ രക്ഷ പെടുത്തി ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ

കിണറ്റിൽ വീണ ആളെ രക്ഷ പെടുത്തി ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ

ആലംകോട് മണമ്പൂർ നെഞ്ചേരിക്കോണം സരസികയിൽ ചന്ദ്രിക അമ്മ (85)ആണ് അപകടത്തിൽപ്പെട്ടത്. ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ എ എസ് ടി ഒ മനോഹരൻ പിള്ള, gr എ എസ് ടി ഒ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ പ്രദീപ്കുമാർ, പ്രതീഷ്കുമാർ, അരുൺകുമാർ, സതീശൻ, ഷിജി മോൻ, സുമേഷ്, പ്രദീപ്കുമാർ എന്നിവർ ആണ് കിണറ്റിൽ ഇറങ്ങി രക്ഷപെടുത്തിയത്. പുറത്തെടുത്ത ഉടൻ വലിയ കുന്ന്
വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചു.

അഡ്വ. ജി. ഭുവനേശ്വരൻ സ്മാരക പുരസ്കാരത്തിനർഹനായി അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകൻ സാബു

അഡ്വ. ജി. ഭുവനേശ്വരൻ സ്മാരക പുരസ്കാരത്തിനർഹനായി അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകൻ സാബു

ആറ്റിങ്ങൽ: ആറ്റിങ്ങൽ: നെഹ്റു സംസ്കാരിക വേദിയുടെ അഡ്വ. ഭുവനേശ്വരൻ സ്മാരക പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്കൂൾ അധ്യാപകൻ എൻ. സാബുവിന്. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തന മികവ് പരിഗണിച്ചാണ് എൻ.സാബുവിന് പുരസ്കാരം നൽകുവാൻ തെരഞ്ഞെടുത്തത്. 25000 രൂപയും ഫലകവും ഉൾപ്പെടുന്നത് ആണ് പുരസ്കാരം.

പൊതു പ്രവർത്തന – വിദ്യാഭ്യാസ മേഖലകളിലെ മികവിന് നൽകുന്നത് ആണ് മുൻ കെ.പി.സി.സി. സെക്രട്ടറി അഡ്വ. ജി. ഭുവനേശ്വരൻ്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം. 14ന് വൈകുന്നേരം 3ന് മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ നിയമസഭ സ്പീക്കർ വി.എം. സുധീരൻ പുരസ്കാരം സമ്മാനിക്കും.

അഡ്വ. വി. ജോയി എംഎൽഎ, അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ, ഒ.എസ് അംബിക എംഎൽഎ എന്നിവർ പങ്കെടുക്കുമെന്ന് നെഹ്റു സാംസ്കാരിക വേദി ചെയർമാൻ ഇളമ്പ ഉണ്ണികൃഷ്ണൻ അറിയിച്ചു. കേരള സർവ്വകാശാലയുടെ മുൻ വി.സി. എം. ബാബു, മുൻ പി.എസ്.സി. ചെയർമാൻ എം. രാധാകൃഷ്ണൻ, മുൻ പി.എസ്.സി അംഗവും സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പറും ആയിരുന്ന വി.എസ്. ഹരീന്ദ്രനാഥ്, എന്നിവർക്ക് ആണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം നൽകിയത്.

പ്രതികരണവേദി പ്രതിഷേധ മാർച്ചും ധർണയും നടത്തി

പ്രതികരണവേദി പ്രതിഷേധ മാർച്ചും ധർണയും നടത്തി

മെഡിക്കൽ കോളേജ്, എസ് എ ടി ആശുപത്രികളിലെ അനധികൃത നിയമനങ്ങൾക്കും കെടുകാര്യസ്ഥതയ്ക്കും ക്രമകേടുകൾക്കും എതിരെ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഇന്ന് രാവിലെ 10.30 മണിക്ക് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നും പ്രിൻസിപ്പൽ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ പോലീസ് വഴിയിൽ തടഞ്ഞു. ദിനംപ്രതി ആയിരത്തിൽ പരം രോഗികളാണ് ചികിത്സക്കായി മെഡിക്കൽ കോളേജിലും എസ് എ ടിയിലും എത്തി ചേരുന്നത്. ഇവർക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ഇവിടെ ലഭിക്കുന്നില്ല എന്നും മാർച്ച്‌ ഉദ്‌ഘാടനം ചെയ്ത എം. എ.ലത്തീഫ് പറഞ്ഞു. ഒ.പി യിൽ അതിരാവിലെ വന്നു മണിക്കൂറുകൾ ക്യു നിന്നാൽ മാത്രമാണ് ഓ പി കാർഡും ടോക്കനും ലഭിക്കുന്നത്.

സി.ടി സ്കാനും , എം.ആർ.ഐ സ്കാനും എടുക്കുന്നതിന് കാലതാമസം നേരിടുന്നു,സര്ജറിക്കായി മെഡിക്കൽ കോളേജിൽ എത്തുന്നവർക് ദീർഘകാല ഡേറ്റുകൾ നൽകുന്നു. കിടപ്പ് രോഗികൾക് നൽകിയിരുന്ന ബ്രെഡും പാലും പുനസ്ഥാപിക്കണം, മരുന്ന് ക്ഷാമം പരിഹരിക്കണം, എസ് എ റ്റിയിൽ വിജിലൻസ് അനേഷണം നേരിടുന്ന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണം. എസ് എ റ്റിയിലും മെഡിക്കൽ കോളേജിലും കിടപ്പ് രോഗികൾക് വേണ്ട വാർഡ് സൗകര്യങ്ങൾ ഏർപ്പെടുത്തണ്ണം എന്ന് പ്രതികരണവേദി ചെയർമാൻ എം.ലത്തീഫ് ആവശ്യപ്പെട്ടു. അഷ്‌കർ നേമം , അജയരാജ് , ശ്രീചന്ദ് , ശരത് ഷൈലേഷൻ , സഞ്ജു എന്നിവർ പ്രസംഗിച്ചു. സൂരജ്, തൻസീർ ജന്മിമുക്, ഷാനി , ആബിദ്, റയാൻ, ഷജിന് മാടൻവിള, നാസർ, രതീഷ്, സിയാം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം

സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ എൽഡിഎഫ് യോഗത്തിൽ തീരുമാനം. സബ്സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് കൂടുക. അരി, വൻപയർ, ചെറുപയർ, പഞ്ചസാര, പച്ചരി, മുളക്, മല്ലി എന്നിവയ്‌ക്കെല്ലാം വില കൂടും. ഏഴ് വർഷത്തിന് ശേഷമാണ് സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടുന്നത്. തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രിയെ എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി.