കിളിമാനൂർ ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു

കിളിമാനൂർ ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു

കിളിമാനൂർ ഉപജില്ലാ കലോത്സവം മടവൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്റ് എൽ പി സ്കൂൾ മടവൂർ എന്നിവിടങ്ങളിലായി ആരംഭിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ബിജുകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ടി ആർ മനോജ്, പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുസ്മിത എസ്, പഴയ കുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ സലിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ, മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ബി എം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഡി, ചന്ദ്രലേഖ എസ്, ബ്ലോക്ക് മെമ്പർമാരായ അഫ്സൽ എസ് ആർ, എ നിഹാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ ഹസീന,സന്തോഷ് കുമാർ, സിമി സതീഷ്, ഇന്ദു രാജീവ്, അരുണിമ ടി പി, ബിപിസി നവാസ് കെ, വി ആർ രാജേഷ് റാം, ജനറൽ കൺവീനർ ജി അനിൽകുമാർ, അഡ്വക്കേറ്റ് ബിനുമോൻ, സി അജിത് കുമാർ, ഓ ബി കവിത, എസ് അശോകൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

മടവൂർ എൻഎസ്എസ് സ്കൂൾ കായിക അധ്യാപകനായിരിക്കെ മരണമടഞ്ഞ സുനിൽ രാജ് സാറിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, നാട്ടുകാരും ചേർന്ന് എൽ പി,യുപി, ഹൈസ്കൂൾ വിഭാഗത്തിലേക്ക് മൂന്ന് ഓവറോൾ ട്രോഫി സ്വാഗത സംഘത്തിന് കൈമാറി. തുടർന്ന് 9 വേദികളിലായി ആറായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മത്സരത്തിന് തുടക്കം കുറിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീജ ഷൈജുദേവ് യോഗത്തിൽ നന്ദി രേഖപ്പെടുത്തി. ഇന്ന് വൈകിട്ട് 5 മണിക്ക് സമാപന സമ്മേളനം മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.

അതിദരിദ്രരില്ലാത്ത ആറ്റിങ്ങൽ നിയോജക മണ്ഡലം – അവലോകന യോഗം ചേർന്നു

അതിദരിദ്രരില്ലാത്ത ആറ്റിങ്ങൽ നിയോജക മണ്ഡലം – അവലോകന യോഗം ചേർന്നു

അതിദരിദ്രരില്ലാത്ത ആറ്റിങ്ങൽ നിയോജക മണ്ഡലം – അവലോകന യോഗം ചേർന്നു. സംസ്ഥാന സർക്കാരിന്റെ അതി ദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യം മുൻനിർത്തി ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അവലോകനം നടത്തി. ആറ്റിങ്ങൽ എം.എൽ.എ. ഒ.എസ്. അംബികയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർ പേഴ്സൺ അഡ്വ . എസ്. കുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ എ. നഹാസ്, പി.ബീന അസിസ്റ്റന്റ് ഡയറക്ടർമാരായ രാജീവ് വി.ആർ. ജ്യോതിസ്.വി, ഇ.പി.ഇ.പി നോഡൽ ഓഫീസർ സജ്ന സത്താർ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. നാല് മേഖലയാക്കി തിരിച്ച് ആരോഗ്യ സേവനം, ഭക്ഷണം, ഭവനം, ഭൂമി എന്നിവ ആവശ്യമുളളവർക്ക് ആയത് ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. സർവേയിലൂടെ കണ്ടെത്തിയ 643 കുടുംബങ്ങളാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉള്ളത്.

പക്ഷാഘാതം ബാധിച്ച നഴ്സിന് വിരമിക്കുന്നതുവരെ പൂർണ ശമ്പളം; ഭിന്നശേഷി കമ്മിഷന്റെ വിധി അം​ഗീകരിച്ച് ആരോ​ഗ്യവകുപ്പ്

പക്ഷാഘാതം ബാധിച്ച നഴ്സിന് വിരമിക്കുന്നതുവരെ പൂർണ ശമ്പളം; ഭിന്നശേഷി കമ്മിഷന്റെ വിധി അം​ഗീകരിച്ച് ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: പക്ഷാഘാതം ബാധിച്ച പബ്ലിക് ഹെൽത്ത് നേഴ്സിന് വിരമിക്കുന്നതു വരെ ശമ്പളം ഉൾപ്പടെയുള്ള എല്ലാ അനുകൂല്യവും നൽകാൻ ഉത്തരവായി. ഭിന്നശേഷി കമ്മിഷന്റെ വിധി അം​ഗീകരിച്ച് ആരോ​ഗ്യവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ചെമ്മരുതി കുടുംബാരോ​ഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സിടി അജിമോൾക്ക് 2017 ഒക്ടോബർ 18ന് പക്ഷാഘാതം ബാധിക്കുന്നത്. തുടർന്ന് നവംബർ 19ന് ഇൻവാലിഡ് പെൻഷൻ അനുവദിച്ചു. എന്നാൽ നൂറു ശതമാനം വൈകല്യം സംഭവിച്ച അജിമോൾക്ക് ഭിന്നശേശി അവകാശ നിയമപ്രകാരമുള്ള സംരക്ഷണം ലഭിച്ചില്ലെന്ന പരാതിയുമായി ഭർത്താവ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

ചലനശേഷിയും ഓർമശക്തിയും നഷ്ടപ്പെട്ട അജിമോൾക്ക് ഭിന്നശേഷി നിയമത്തിന്റെ സംരക്ഷണത്തിന് അർ‌ഹതയുണ്ടെന്ന് കമ്മീഷൻ വിധിച്ചു. അതിനാൽ വിരമിക്കുന്നതുവരെ മുഴുവൻ ശമ്പളം, ഉദ്യോ​ഗക്കയറ്റം, ​ഗ്രേഡ് പ്രമോഷൻ, ഇൻക്രിമെന്റ്, എന്നിവയെല്ലാം 3 മാസത്തിനകം അനുവദിക്കണമെന്ന് നിർദേശിച്ചു. ഇൻവാലിഡ് പെൻഷൻ ഉത്തരവ് കമ്മീഷൻ റദ്ദാക്കി. രോ​ഗ‌ബാധിതയായ ദിവസം മുതലുള്ള ശമ്പളവും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നും നിർദേശിച്ചു.

ജോലി ചെയ്യാനാകാത്ത വിധം രോ​ഗം ബാധിക്കുന്നവർക്ക് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച് സർവീസ് കാലാവധി തീരുന്നതുവരെ ഇൻവാലിഡ് പെൻഷൻ അനുവദിക്കുകയാണ് ചെയ്തിരുന്നത്. സർവീസ് കാലയളവിൽ മരിച്ചുപോയാവ്ഡ ആശ്രിതർക്ക് ജോലി അതിനുശേഷം പെൻഷന്ഡ എന്നിങ്ങനെയാണ് ചട്ടം.

കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണം; ഹൈക്കോടതി വിധി ഇന്ന്

കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണം; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. കെഎസ് യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് വിധി പറയുക.

തെരഞ്ഞെടുപ്പിന്‍റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ആയിരിക്കും വിധി പ്രസ്താവം.

രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ ഒറിജിനൽ ടാബുലേഷൻ ഷീറ്റ് സബ് ട്രഷറിയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ് റിട്ടേണിങ് ഓഫീസർ അറിയിച്ചത്. കോളജിന്റെ ഭാഗത്തുനിന്ന് രേഖകളുടെ പകർപ്പ് മാത്രമായിരുന്നു ഹാജരാക്കിയത്. തുടർന്ന് എല്ലാ രേഖകളും വെള്ളിയാഴ്ചതന്നെ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.

തന്റെ വിജയം അട്ടിമറിച്ചെന്നും മാനദണ്ഡങ്ങൾ ലംഘിച്ചാണ് റീ കൗണ്ടിംഗ് നടത്തിയതെന്നും ശ്രീക്കുട്ടൻ ഹർജിയിൽ പറയുന്നു. റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹ‍ർജിയിൽ കെഎസ് യു സ്ഥാനാർത്ഥി ആരോപിക്കുന്നു. തെരഞ്ഞെടുപ്പിനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ കോടതിയെ അല്ല, വൈസ് ചാൻസിലറെയാണ് സമീപിക്കേണ്ടതെന്നാണ് സർവകലാശാല നിലപാടെടുത്തു.

ചിക്കുന്‍ഗുനിയയ്ക്ക് വാക്‌സിന്‍; ലോകത്തില്‍ ആദ്യം, അംഗീകാരം നല്‍കി യു എസ്

ചിക്കുന്‍ഗുനിയയ്ക്ക് വാക്‌സിന്‍; ലോകത്തില്‍ ആദ്യം, അംഗീകാരം നല്‍കി യു എസ്

ചിക്കുന്‍ഗുനിയയ്‌ക്കെതിരെ ലോകത്തിലെ ആദ്യത്തെ വാക്‌സിന് അംഗീകാരം നല്‍കി യുഎസ് ആരോഗ്യ വിഭാഗം. കൊതുകുകള്‍ വഴി പടരുന്ന ചിക്കുന്‍ഗുനിയയെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ‘ഉയര്‍ന്നുവരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് വിശേഷിപ്പിച്ചത്.

യൂ​റോ​പ്യ​ൻ മ​രു​ന്ന്​ ക​മ്പ​നി​യാ​യ വാല്‍നേവ വികസിപ്പിച്ചെടുത്ത വാക്‌സിന്‌
ഇക്സ്ചിക്ക് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. 18 വയസും അതില്‍ കൂടുതലുമുള്ള പ്രായക്കാര്‍ക്ക് വാക്‌സിന്‍ ഉപയോഗിക്കാമെന്ന് എഫ്ഡിഎ അറിയിച്ചു.

യുഎസ് ഡ്രഗ് റെഗുലേറ്റര്‍ വാക്‌സിന് അംഗീകാരം നല്‍കിയതോടെ രോഗം വ്യാപകമായി ബാധിച്ച രാജ്യങ്ങളില്‍ വാക്സിന്‍ വിതരണം വേഗത്തിലാക്കും. പനിക്കും കഠിനമായ സന്ധിവേദനയ്ക്കും കാരണമാകുന്ന ചിക്കുന്‍ഗുനിയ ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യയിലും അമേരിക്കയുടെ ഭാഗങ്ങളിലും കൂടുതലായി കാണപ്പെടുന്നു.

”രോഗം കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ചിക്കുന്‍ഗുനിയ വൈറസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചതിന് തെളിവാണെന്ന് എഫ്ഡിഎ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 50 ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

‘ചിക്കുന്‍ഗുനിയ വൈറസ് ബാധ ഗുരുതരമായ രോഗത്തിനും നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും, പ്രത്യേകിച്ച് പ്രായമായവര്‍ക്കും ആരോഗ്യപരമായ അവസ്ഥകളുള്ള വ്യക്തികള്‍ക്കും,’ മുതിര്‍ന്ന എഫ്ഡിഎ ഉദ്യോഗസ്ഥന്‍ പീറ്റര്‍ മാര്‍ക്ക്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

വടക്കേ അമേരിക്കയിൽ 3,500 ആളുകളിൽ രണ്ടു തവണ വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണം നടത്തി. പരീക്ഷണത്തിനിടെ 1.6 ശതമാനം വാക്സിൻ സ്വീകർത്താക്കളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലവേദന, ക്ഷീണം, പേശികളിലും സന്ധികളിലും വേദന, പനി, ഓക്കാനം എന്നീ സാധാരണയുള്ള പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു യുവാവിന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു യുവാവിന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു യുവാവിന് ദാരുണാന്ത്യം. പാലച്ചിറ പുഷ്പക വിലാസത്തിൽ സരുൺ(22) ആണ് മരണപ്പെട്ടത്. വൈകുന്നേരം 3.45 യോടെയാണ് അപകടം ഉണ്ടായത്. നരിക്കല്ലു മുക്കിൽ നിന്നും വറ്റപ്ലാമൂട് ജംഗ്ഷനിലേക്ക് എൻഫീൽഡ് ബൈക്കിൽ വരികയായിരുന്ന സരുൺ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. സമീപത്തെ ഓടയിലേക്ക് വീണ സരണിനെ വർക്കലയിലെ സ്വകാര്യാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.