by Midhun HP News | Nov 9, 2023 | Latest News, ജില്ലാ വാർത്ത
സോഷ്യൽ മീഡിയ വഴി പ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ട് യുവാക്കൾ അയിരൂർ പൊലീസ് പിടിയിലായി. ചെമ്മരുതി സ്വദേശി അപ്പു (20), നെടുമങ്ങാട് സ്വദേശി ബിജു (22) എന്നിവരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ സ്വദേശിയിയായ 17 വയസ്സുള്ള പെൺകുട്ടിയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയായിരുന്നു. പെൺകുട്ടിയെ ഇക്കഴിഞ്ഞ നവംബർ 1 ന് രാത്രിയിൽ സുഹൃത്തായ ബിജുവിന്റെ സഹായത്തോടെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടു പോവുകയും ചെയ്തു. പെൺകുട്ടിയെ കാണ്മാനില്ല എന്ന രക്ഷകർത്താക്കളുടെ പരാതിയിന്മേൽ അയിരൂർ പൊലീസ് കേസെടുത്തു അന്വേഷണം നടക്കവെയാണ് മൂവരും നെടുമങ്ങാട് ഉണ്ടെന്നുള്ള രഹസ്യവിവരം പൊലീസിന് ലഭിക്കുന്നത്. പിടിയിലായ പ്രതികളെ പോക്സോ വകുപ്പുകൾ ചുമത്തി അയിരൂർ അറസ്റ്റ് ചെയ്തു. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
by Midhun HP News | Nov 9, 2023 | Latest News, ജില്ലാ വാർത്ത
ക്യാൻസർ ബാധിച്ച് ദുരിതത്തിലായ യുവതിക്ക് സഹായഹസ്തവുമായി വെഞ്ഞാറമൂട് ജീവകലകലാ സാംസ്കാരിക മണ്ഡലം. വെഞ്ഞാറമൂട് കുറ്റിമൂട് താമസിക്കുന്ന വിനീത വിജയനാണ് സുമനസ്സുകളുടെ സഹായമഭ്യർഥിച്ചത്. തുടർന്ന് ജീവകലയിലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ശേഖരിച്ച ധനസഹായം ലീലാരവിഹോസ്പിറ്റൽ ചീഫ് ഡോ. ലീലാരവി കൈമാറി. 51,000 രൂപയാണ് ശേഖരിച്ചത്. ജീവകല ഭാരവാഹികളായ വി.എസ്.ബിജുകുമാർ, പി.മധു, കെ.ബിനുകുമാർ, ഭഗത് ദേവ്.ജെ.പി. എന്നിവർ സന്നിഹിതരായിരുന്നു.

by Midhun HP News | Nov 9, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. പൊലീസ് ആസ്ഥാനത്തേക്ക് ഫോണ്‍വിളിച്ചയാളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും സെക്രട്ടേറിയറ്റിലും പരിസരത്തും പരിശോധന നടത്തി. പരിശോധനയില്‍ അസ്വാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
കുളത്തൂര്‍ സ്വദേശിയായ നിതിനാണ് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. മാനസികവെല്ലുവിളി നേരിടുന്നയാളാണ് യുവാവ് എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്ക് 112 നമ്പരില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. അന്വേഷണത്തില്‍ വിദ്യാര്‍ഥിയാണ് ഫോണ്‍ വിളിച്ചതെന്ന് വ്യക്തമായിരുന്നു.
by Midhun HP News | Nov 9, 2023 | Latest News, ജില്ലാ വാർത്ത
എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി. ബൈജു, പി.ആർ.ഒ പി.ബാബു എന്നിവർക്ക് നൽകിയാണ് പ്രകാശിപ്പിച്ചത്. പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ, സെക്രട്ടറി കെ.എൻ.സാനു, മാനേജിംഗ് കമ്മിറ്റി അംഗം അജി ബുധന്നൂർ, കുടുംബമേള സംഘാടക സമിതി കൺവീനർ പി.ആർ.പ്രവീൺ എന്നിവർ പങ്കെടുത്തു.2024 ജനുവരി 26 ന് നടക്കുന്ന കുടുംബ മേളയുടെ മുഖ്യ പ്രായോജകർ എസ്.ബി.ഐയാണ്.

by Midhun HP News | Nov 9, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം പിടിമുറിക്കിയതിന് പിന്നാലെ മുന്‍ സിപിഐ നേതാവായ എസ് ഭാസുരാംഗനെ മില്‍മയുടെ ചുമതലകളില്‍നിന്ന് നീക്കി. മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ചുമതലകളില്‍നിന്നാണ് മാറ്റിയത്. ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍നിന്ന് നീക്കിയതായും ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിറങ്ങുമെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ചുമതലകളില്‍നിന്ന് നീക്കികൊണ്ടുള്ള ഉത്തരവിറക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Nov 9, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിനിടെ ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റും സിപിഐ നേതാവുമായ എൻ.ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥർ ആദ്യം കണ്ടല സഹകരണ ആശുപത്രിയിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സർവീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുൻ സെക്രട്ടറിമാരുടേയും വീടുകളിലും അടക്കം ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇഡി സംഘം എത്തിയത്.
ഇതിനിടെ, ഭാസുരാംഗനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള നടപടിയുമായി സിപിഐ. ഇഡി ഇടപ്പെട്ടതോടെയാണ് ഇതുവരെയും ഭാസുരാംഗനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത പാര്‍ട്ടി ഇതുസംബന്ധിച്ച ചര്‍ച്ചക്ക് ഒരുങ്ങുന്നത്. ഭാസുരാംഗനെതിരെ കടുത്ത നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശം. ഇന്ന് ചേരുന്ന ജില്ല എക്സിക്യൂട്ടീവ് അച്ചടക്ക നടപടി സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യും.
Recent Comments