by Midhun HP News | Nov 9, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ന് എസി ഇടാതെ കാര്‍ ഓടിക്കുന്നവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഇത് ഫലപ്രദമായി ഉപയോഗിക്കുന്നവര്‍ കുറവാണ്. കാറില്‍ കയറി ഉടന്‍ തന്നെ എസി ഓണാക്കി കഴിഞ്ഞാല്‍ ജോലി കഴിഞ്ഞ് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ എ സിയുടെയും അനുബന്ധ സ്വിച്ചുകളുടെയും ആരോഗ്യകരമായ ഉപയോഗം പരിചയപ്പെടുത്തി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.
എസി പ്രൊവിഷന് താഴെ നല്‍കിയിരിക്കുന്ന റീ സര്‍ക്കുലേഷന്‍ സ്വിച്ചും പുറത്തേ വായു അകത്തേയ്ക്ക് വലിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്ന സ്വിച്ചും ഫലപ്രദമായി ഉപയോഗിച്ചാല്‍ നല്ലരീതിയില്‍ വാഹനം ഓടിക്കാന്‍ കഴിയുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് വിശദീകരിക്കുന്നത്. വാഹനത്തിനുള്ളിലെ വായു സര്‍ക്കുലേറ്റ് ചെയ്ത് കൊണ്ടേയിരിക്കുന്നതിനാണ് റീ സര്‍ക്കുലേഷന്‍ സ്വിച്ച്.

by Midhun HP News | Nov 9, 2023 | Latest News, ജില്ലാ വാർത്ത
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിനാവശ്യമായ ക്രെയിനുമായി രണ്ടാമത്തെ കപ്പൽ ഇന്നെത്തും. ചൈനയിലെ ഷാംഗ്ഹായിൽ നിന്നുള്ള ഷെൻഹുവ 29 എന്ന കപ്പലാണ് രാവിലെ എട്ടോടെ വിഴിഞ്ഞത്തെത്തുക. ഒരു ഷിപ്പ് ടു ഷോർ ക്രെയിൻ, അഞ്ച് യാർഡ് ക്രെയിനുകൾ എന്നിവയാണ് കപ്പലിലുള്ളത്.ഇതിൽ ഷിപ്പ് ടു ഷോർ ക്രെയിൻ വിഴിഞ്ഞത്തിറക്കിയശേഷം ബാക്കിയുള്ളവയുമായി കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകും.
ആറ് യാർഡ് ക്രെയിനുകളുമായി ഷെൻഹുവ 24 കപ്പൽ 25നെത്തും.വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലായ ഷെൻഹുവ 15 ഡിസംബർ 15ന് മൂന്ന് ക്രെയിനുകളുമായി വീണ്ടുമെത്തും. ജനുവരി മുതൽ വീണ്ടും കപ്പലുകളെത്തുമെന്നാണ് വിവരം. 2024 മേയിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന തുറമുഖത്തിന്റെ ആദ്യഘട്ടത്തിനായി 8 ഷിപ്പ് ടു ഷോർ ക്രെയിനുകളും 24 യാർഡ് ക്രെയിനുകളുമാണ് ആവശ്യം.
by Midhun HP News | Nov 9, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുന്‍ ബാങ്ക് പ്രസിഡന്റ് എന്‍ ഭാസുരാംഗനെ സിപിഐയില്‍ നിന്നും പുറത്താക്കി. രാവിലെ ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഭാസുരാംഗനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അറിയിച്ചു. ആരോപണത്തിന് പിന്നാലെ ഭാസുരാംഗനെ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും പ്രാഥമികാംഗത്വത്തിലേക്ക് നേരത്തെ തരംതാഴ്ത്തിയിരുന്നു. കുറച്ചുകൂടി ഗൗരവമായ സാഹചര്യമാണെന്ന് വിലയിരുത്തിയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. മുമ്പ് ഭാസുരാംഗനെ പാര്‍ട്ടി സംരക്ഷിച്ചു എന്ന വാദം ശരിയല്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.
പരാതി ഉയര്‍ന്നതിന് പിന്നാലെ ഭാസുരാംഗനെതിരെ പാര്‍ട്ടി രണ്ടു തവണ നടപടി സ്വീകരിച്ചു. ആദ്യം ഭാസുരാംഗനെ ജില്ലാ കൗണ്‍സിലില്‍ നിന്നും മണ്ഡലം കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പിന്നീട് ബാങ്കിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തിലേക്കും തരംതാഴ്ത്തി. കേസില്‍ ഇഡി നിയമപരമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അന്വേഷണം നടക്കട്ടെയെന്നും മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു ബാങ്കിലും ഭാസുരാംഗന്റെയും മുന്‍ സെക്രട്ടറിമാരുടേയും വീടുകളിലും കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്.ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ ഏതാനും രേഖകള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.
ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികള്‍ വായ്പ നല്‍കി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണു സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. 173 കോടി രൂപ നിക്ഷേപകര്‍ക്കു നല്‍കാനുണ്ട്.
by Midhun HP News | Nov 9, 2023 | Latest News, ജില്ലാ വാർത്ത
കൊച്ചി: ആത്മഹത്യക്ക് ശ്രമിച്ചതിന് പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലന്‍ ഷുഹൈബിനെതിരെ പൊലീസ് കേസെടുത്തു. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ അലന്‍ ഷുഹൈബിനെ ഇന്നലെ ഫ്ലാറ്റില്‍ കണ്ടെത്തുകയായിരുന്നു.
അലന്‍ കൊച്ചി സണ്‍ റൈസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതയാണ് വിവരം. അലന്‍ ഷുഹൈബ് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ”തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും” അലന്‍ സുഹൃത്തുക്കള്‍ക്കയച്ച ദീര്‍ഘമായ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
എറണാകുളത്തുള്ള ബന്ധുവിന്റെ ഫ്ലാറ്റിലാണ് അലന്‍ താമസിച്ചിരുന്നത്. പന്തീരങ്കാവ് യുഎപിഎ കേസില്‍ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം. നിയമവിദ്യാര്‍ഥിയായ അലന് ഇപ്പോള്‍ വാര്‍ഷിക പരീക്ഷ നടക്കുകയാണ്. കേസിലെ വിചാരണ പരീക്ഷയെ ബാധിക്കുന്നതിനാല്‍ ദിവസങ്ങളായി അസ്വസ്ഥനായിരുന്നെന്ന് പറയുന്നു. നിരോധിത പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ (യുഎപിഎ) സിപിഎം നിലപാടു മാറ്റത്തിലൂടെയാണ് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ചര്‍ച്ചയായത്. 2019 നവംബര്‍ ഒന്നിനാണ് സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
by Midhun HP News | Nov 8, 2023 | Latest News, ജില്ലാ വാർത്ത
കൊച്ചി: അവശനിലയിൽ കണ്ടെത്തിയ പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൊച്ചിയിലെ ഫ്ലാറ്റിൽ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന അലനെ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
‘സിസ്റ്റവും എസ്എഫ്ഐയുമാണ് തന്‍റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന്’ സംഭവത്തിന് മുമ്പ് അലൻ ഷുഹൈബ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമാണ് അലൻ വാട്സ്ആപ്പ് വഴി കുറിപ്പ് അയച്ചത്. തന്നെ തീവ്രവാദി ആക്കാൻ സിസ്റ്റം ശ്രമിക്കുന്നുവെന്നും തന്റെ ജീവിതം കൊണ്ട് അമ്മാനമാടുകയാണെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം, അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
by Midhun HP News | Nov 8, 2023 | Latest News, ജില്ലാ വാർത്ത
കുന്നുവാരം യു പി എസ്സിൽ പുതിയ സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നവംബർ 13 തിങ്കൾ
ഉച്ചയ്ക്ക് 12 മണിയ്ക്ക് പൊതു വിദ്യാഭാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി
ഉദ്ഘാടനം ചെയ്യും. കുന്നുവാരം സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക അധ്യക്ഷയാകും. ചടങ്ങിൽ എം പി അഡ്വ അടൂർ പ്രകാശ് വിശിഷ്ടാതിഥിയാകും. ചടങ്ങിൽ മറ്റു പ്രമുഖരും പങ്കെടുക്കും.

Recent Comments