ഫലസ്തീൻ ഇസ്രയേൽ യുദ്ധവിരുദ്ധ പ്രതിഷേധവും ലോകസമാധാനത്തിനുള്ള പ്രാർത്ഥനയും നടത്തി സിനിമ ലൊക്കേഷനിൽ

ഫലസ്തീൻ ഇസ്രയേൽ യുദ്ധവിരുദ്ധ പ്രതിഷേധവും ലോകസമാധാനത്തിനുള്ള പ്രാർത്ഥനയും നടത്തി സിനിമ ലൊക്കേഷനിൽ

കോഴിക്കോട്: ഇസ്രായേൽ ഫലസ്തീൻ യുദ്ധത്തിൽ പ്രതിഷേധിച്ച് കട്ടപ്പാടത്തെ മാന്ത്രികൻ സിനിമാ സെറ്റിൽ അണിയറ പ്രവർത്തകരുടെയും അഭിനേതാക്കളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധവും ലോകസമാധാനത്തിനുള്ള പ്രാർത്ഥനയും നടന്നു.
ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ
ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളിന്റെ ആദ്യ ദിനത്തിൽ ആയിരുന്നു യുദ്ധവിരുദ്ധ പ്രതിഷേധം.

സ്വതന്ത്ര രാഷ്ട്രത്തിനായി പോരാടുന്ന ഫലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന ചടങ്ങ് സിനിമാ ലൊക്കേഷനിലെ വേറിട്ട അനുഭവമായി.

അൽ അമാന പ്രൊഡക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം.കോഴിക്കോടും വയനാടും പാലക്കാടുമായി ചിത്രീകരിക്കുന്ന സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസിയാണ്.
സുമിത്ത്.എം.ബി,വിനോദ് കോവൂർ,വിജയൻ കാരന്തൂർ,ശിവജി ഗുരുവായൂർ,ഷുക്കൂർ വക്കീൽ,പ്രിയ ശ്രീജിത്ത്,നീമ മാത്യു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സലാം ലെൻസ് വ്യൂ ആണ് പ്രോജക്റ്റ് കോഡിനേറ്റർ

കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

കിഴുവിലം ജി.വി.ആർ.എം.യു.പി.എസിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. ബാലസാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനും മുൻ അധ്യാപക പരിശീലകനും കൂടിയായ എസ്.താണുവൻആചാരി കേരളപ്പിറവി ദിനാലോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.ആർ.ജി കൺവീനർ റ്റി .പി രഞ്ജുഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഐ.പി ശ്രീജ സ്വാഗതം പറഞ്ഞു. മുൻ അധ്യാപകരായ എസ്. സതീഷ് കുമാർ, ആർ.ബൈജു, സ്കൂൾ മാനേജർ നാരായണൻ എന്നിവർ സംസാരിച്ചു. മലയാള ദിന പ്രതിജ്ഞ, പതിപ്പുകളുടെ പ്രകാശനം, കേരള ഗാനത്തിൻ്റെ ദൃശ്യാവിഷ്ക്കാരം എന്നിവ തദവസരത്തിൽ നടന്നു. സ്റ്റാഫ് സെക്രട്ടറി ബി. യു. മനോജ് കൃതജ്ഞത രേഖപ്പെടുത്തി.

തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ നെടുമം മോഹനൻ അന്തരിച്ചു

തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ നെടുമം മോഹനൻ അന്തരിച്ചു

തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ നെടുമം മോഹനൻ (62) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. വൃക്ക സംബന്ധമായ രോഗത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു. വെള്ളാർ വാർഡിലെ കൗൺസിലറാണ്. തിരുവനന്തപുരം വെള്ളാർ സ്വദേശിയായ മോഹനന്‍റെ മൃതദേഹം തിരുവനന്തപുരം കോർപറേഷനിൽ 12 മണിക്ക് പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക്. മുൻ കോൺഗ്രസ് കൗൺസിലറായിരുന്ന മോഹനൻ 2020-ലാണ് ബി.ജെ.പിയിൽ ചേർന്നത്.

മമ്മൂക്കയ്ക്ക് ലാലേട്ടൻ വക നുള്ള്…. നുള്ള് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മമ്മൂക്കയ്ക്ക് ലാലേട്ടൻ വക നുള്ള്…. നുള്ള് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളത്തിന്റെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒന്നിക്കുന്ന നിമിഷങ്ങളെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയിലും രണ്ട് താരങ്ങളും പങ്കെടുത്തിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാവുന്നത് രസകരമായ ഒരു വിഡിയോ ആണ്. ‌

പരിപാടിക്കിടെ മമ്മൂട്ടിയെ നുള്ളുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണുന്നത്. അടുത്തടുത്ത സീറ്റുകളിലായാണ് മമ്മൂട്ടിയും മോഹൻലാലും ഇരുന്നത്. തമാശ പറഞ്ഞ് ചിരിക്കുന്നതിനിടെ മമ്മൂട്ടിയുടെ കാലിൽ കുസൃതിയോടെ നുള്ളുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്.

പത്താം ക്ലാസ് ജയിച്ചവർക്ക് നേവൽ ഷിപ്/എയർക്രാഫ്റ്റ് യാഡിൽ ജോലി; സ്ത്രീകൾക്കും അവസരമുണ്ട്!

പത്താം ക്ലാസ് ജയിച്ചവർക്ക് നേവൽ ഷിപ്/എയർക്രാഫ്റ്റ് യാഡിൽ ജോലി; സ്ത്രീകൾക്കും അവസരമുണ്ട്!

പത്താം ക്ലാസ് ജയിച്ചവർക്ക് നേവൽ ഷിപ്/എയർക്രാഫ്റ്റ് യാഡിൽ ജോലി; സ്ത്രീകൾക്കും അവസരമുണ്ട്!

അപേക്ഷിക്കാനുള്ള
അവസാന തീയതി: നവംബർ 11.

കർണാടക കാർവാറിലെ നേവൽ ഷിപ് റിപ്പയർ യാഡിലും ഗോവയിലെ നേവൽ
എയർക്രാഫ്റ്റ് യാഡിലുമായി 210 അപ്രന്റിസ് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം
കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഒക്ടോബർ
14-20 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. സ്ത്രീകൾക്കും അവസരം. അപേക്ഷിക്കാനുള്ള
അവസാന തീയതി: നവംബർ 11.

ഒഴിവുള്ള ട്രേഡുകൾ: കാർപെന്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്
മെക്കാനിക്, ഫിറ്റർ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി മെയിന്റനൻസ്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് , മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കാനിക് മോട്ടർ വെഹിക്കിൾ, മെക്കാനിക്,റഫ്രിജറേഷൻ ആൻഡ് എസി, പെയിന്റർ (ജനറൽ), പ്ലംബർ, ഷീറ്റ് മെറ്റൽ വർക്കർ,
ടെയ്‌ലർ (ജനറൽ), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), റിഗ്ഗർ, ഷിപ്പ്‌റൈറ്റ്
സ്റ്റീൽ, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്,
ഇലക്ട്രീഷ്യൻ/ഇലക്ട്രീഷ്യൻ എയർക്രാഫ്റ്റ്, ഇലക്ട്രോണിക്സ്
മെക്കാനിക്/മെക്കാനിക് റഡാർ ആൻഡ് റേഡിയോ എയർക്രാഫ്റ്റ്, ഇൻസ്ട്രുമെന്റ്
മെക്കാനിക്/മെക്കാനിക് ഇൻസ്ട്രുമെന്റ് എയർക്രാഫ്റ്റ്, പ്ലംബർ/ പൈപ് ഫിറ്റർ

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, 65% മാർക്കോടെ ബന്ധപ്പെട്ട
ട്രേഡിൽ ഐടിഐ (എൻസിവിടി/എസ്‌സിവിടി). റിഗ്ഗർ ട്രേഡുക്കാർക്ക്: എട്ടാം
ക്ലാസ് ജയം.
∙പ്രായം: 14-21.
∙സ്‌റ്റൈപൻഡ്: ഒരു വർഷ ഐടിഐക്കാർക്ക് 7700, രണ്ടു വർഷ ഐടിഐക്കാർക്ക് 8050, ഫ്രഷർ റിഗ്ഗർ: 2500–5500.
അപേക്ഷകർ www.apprenticeshipindia.gov.in
ൽ റജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഒൗട്ടും ബന്ധപ്പെട്ട
സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും
സ്പീഡ്/റജിസ്റ്റേഡ് തപാലിൽ അയയ്ക്കണം.

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; കണക്കുകൾ പുറത്ത്

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; കണക്കുകൾ പുറത്ത്

സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1975 സൈബർ കുറ്റകൃത്യങ്ങൾ.

കൂടുതൽ സൈബർ കേസുകൾ തൃശൂർ സിറ്റിയിൽ. കുറവ് കേസുകൾ കണ്ണൂർ റൂറലിൽ. 2022 ൽ 815 , 2021ൽ 626 2020 ൽ 426 2019 ൽ 307 സൈബർ കേസുകളുമാണ് റിപ്പോർട്ടു ചെയ്തത്.

ഇക്കഴിഞ്ഞ ഒമ്പതു മാസത്തിനിടെ സൈബർ ലൈംഗികാതിക്രമം സംബന്ധിച്ച 122 കേസുകളും ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട് 70 കേസുകളും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തു.

മറ്റ് കേസുകളുടെ പട്ടിക ഇങ്ങനെ- മോർഫിംഗ് കേസുകൾ 38 , വ്യാജ ലോട്ടറി ആപ്പ് തട്ടിപ്പ് കേസുകൾ ആറ് , ഒഎൽഎക്സ് ആപ്പ് വഴിയുള്ള തട്ടിപ്പ് 48 , ഒടിപി തട്ടിപ്പ് കേസുകൾ 134, മറ്റു സൈബർ കുറ്റകൃത്യങ്ങൾ 1557 കേസുകൾ എന്നിങ്ങനെയാണ് സൈബർ കുറ്റകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്ക്.

സംസ്ഥാനത്ത് ഏറ്റവുമധികം സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തൃശൂർ സിറ്റിയിലാണ്. 258 കേസുകളാണ് തൃശൂർ സിറ്റിയിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തത്. ഇതിൽ ബ്ലാക്ക് മെയിലിംഗ് സംബന്ധിച്ച് 20 കേസുകളും മോർഫിംഗ് മൂന്ന് കേസുകൾ, ഒഎൽഎക്സ് ആപ്പ് തട്ടിപ്പ് അഞ്ച് കേസുകൾ, ഒടിപി തട്ടിപ്പ് 30 കേസുകൾ , മറ്റു സൈബർ കുറ്റകൃത്യങ്ങൾ 200 കേസുകൾ എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം.