by Midhun HP News | Nov 2, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭയുടെ തനതുഫണ്ടിൽ നിന്നും 3,92411 രൂപ ചിലവഴിച്ചാണ് 43 ശുചീകരണ തൊഴിലാളികൾക്ക് യൂണിഫോം, ഓവർകോട്ട്, മഴക്കോട്ട്, സോപ്പ് എന്നിവ വിതരണം ചെയ്തത്. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ്യാസുധീർ, ഹെൽത്ത് ഇൻസ്പെക്ടർ രവികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു, സലീന, സെക്ഷൻ ക്ലർക്ക് ഷൈനു, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Nov 2, 2023 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ ഗ്രാമപഞ്ചായത്ത് കേരളപ്പിറവി ദിനത്തിൽ മാലിന്യമുക്ത ഹരിത സമൃദ്ധി വാർഡ് പ്രഖ്യാപനം നടത്തി. 100% വാതിൽപ്പടി സേവനത്തിലൂടെയും വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി രജിസ്റ്റർ ചെയ്ത മുഴുവൻ വ്യക്തികൾക്കും പച്ചക്കറി വിത്തുകളും തൈകളും നൽകി കൃത്യമായ ബോധവൽക്കരണ ക്ലാസുകൾ നടത്തിയും പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ ആയാണ് മാലിന്യമുക്ത ഹരിത സമൃദ്ധി വാർഡുകളുടെ പ്രഖ്യാപനം നടത്തിയത്.
പുതിയകാവ് ജംഗ്ഷനിൽ വച്ച് നടന്ന പ്രഖ്യാപന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടാറ മോഹനൻ അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് ടിആർ മനോജ് ഉദ്ഘാടനവും സെക്രട്ടറി സബീന എൻ സ്വാഗതവും പോലീസ് ഇൻസ്പെക്ടർ ബിജേഷ് ബി നായർ ബോധവൽക്കരണ നോട്ടീസിന്റെ പ്രകാശനവും ഹരിത കേരള മിഷൻ ആർ പി പ്രവീൺ പി റിപ്പോർട്ടും ശുചിത്വമിഷൻ ആർ പി ബിന്ദു തിലകൻ നന്ദിയും അറിയിച്ചു.
കണ്ണയംങ്കോട് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ലാലു എസ് അധ്യക്ഷത വഹിക്കുകയും ഹെൽത്ത് ഇൻസ്പെക്ടർ ആനന്ദ് ജി സ്വാഗതവും എക്സൈസ് ഇൻസ്പെക്ടർ ദീപക് ബി ബോധവൽക്കരണ നോട്ടീസിന്റെ പ്രകാശനവും കൃഷി ഓഫീസർ അനുചിത്ര വിത്തുകളുടെ വിതരണ ഉദ്ഘാടനവും ഗ്രാമസേവക അനുശ്രീ നന്ദിയും അറിയിച്ചു.
വൈസ് പ്രസിഡന്റ് കുമാരി ഗിരിജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയകാന്തൻ,ജില്ലാ പഞ്ചായത്തംഗം ഗിരി കൃഷ്ണൻ, ബ്ലോക്ക് മെമ്പർ സജികുമാർ, വാർഡ് മെമ്പർമാർ, സി ഡി എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ കലാപരിപാടികളോട് കൂടി നടന്ന ചടങ്ങിൽ ഹരിത കർമ്മ സേന അംഗങ്ങളെയും വാർഡ് മെമ്പറെയും സിഡിഎസ് പ്രതിനിധികൾആദരിച്ചു.
by Midhun HP News | Nov 2, 2023 | Latest News, ജില്ലാ വാർത്ത
പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കലാനികേതൻ സാംസ്‌കാരിക സമിതിയുടെയും വക്കം ഖാദർ അനുസ്മരണ വേദിയുടെയെയും സംയുക്ത ആഭിമുഖ്യത്തിൽ പാളയത്ത് നിന്ന് പ്രകടനം തുടങ്ങി സെക്രട്ടറിയേറ് നടയിൽ അവസാനിക്കുകയും അവിടെ നരേന്ദ്ര മോദിയുടെയും, ഇസ്രായിൽ പ്രധാന മന്ത്രിയുടെയും കോലം കത്തിയ്ക്കുകയും ചെയ്തു. എം. എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. അഷ്‌കർ,അജയരാജ്, ശ്രീചന്ദ്, സിയാം, സഞ്ജു, നാസർ,മോനിഷ, ഷജിൻ തുടങ്ങിയവർ നേതൃത്വം നൽകി.
by Midhun HP News | Nov 2, 2023 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കേരളീയം – മലയാള ദിനാഘോഷം, നവംബർ 1ന്, വിദ്യാരംഗം കലാസാഹിത്യ വേദി, സോഷ്യൽ സയൻസ്, ക്ലബ്ബ്, ഗാന്ധി ദർശൻ ക്ലബ്ബ് എന്നിവ സംയുക്തമായി വിവിധ കലാപരിപാടികളോടെ, സമുചിതമായി ആഘോഷിച്ചു.
വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഇ.നസീറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ജെസ്സി ജലാൽ സ്വാഗതം അർപ്പിച്ചു. എസ് . എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് .എസ്, സീനിയർ അസിസ്റ്റൻറ് ഷെഫീക്ക് എ.എം, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച് .എ, എസ് എസ്, കൺവീനർ ലേഖ .എസ്, ഗാന്ധിദർശൻ കൺവീനർ ആശ.എസ് എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ബീന എസ് നന്ദി രേഖപ്പെടുത്തി.
by Midhun HP News | Nov 2, 2023 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട് സ്വദേശി എലിപ്പനി ബാധിച്ച് മരിച്ചു. പുല്ലമ്പാറ മരുതുംമൂട് സിഐടിയു തൊഴിലാളിയായ ചലിപ്പംകോണത്ത് വീട്ടിൽ ഷിബു (46 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസം മുന്നേ പനി
കണ്ടതിനെ തുടർന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. കടുത്ത പനി ബാധിച്ച് വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രി 11 മണിയോടുകൂടി മരണം സംഭവിച്ചു. ഷിബുവിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. മൃതദേഹം ഉച്ചയ്ക്ക് രണ്ടുമണിക്ക് ചലിപ്പുംകോണത്ത് ഷിബുവിന്റെ സ്വവസതിയിൽ സംസ്കരിച്ചു.
by Midhun HP News | Nov 1, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. കോൺഗ്രസ്സ് നേതാക്കളായ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം എച്ച് അഷ്‌റഫ് ആലംകോട്, മണ്ഡലം ഭാരവാഹികളായ നസീർ എ എം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ആസാദ്, പ്രശോഭൻ, ലിയാസ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ദിരാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.
Recent Comments