കേരളീയത്തിന് ലൈറ്റിട്ട വകയിൽ ഊരാളുങ്കലിന് സർക്കാർ 50 ലക്ഷം രൂപ അഡ്വാൻസ് അനുവദിച്ചു

കേരളീയത്തിന് ലൈറ്റിട്ട വകയിൽ ഊരാളുങ്കലിന് സർക്കാർ 50 ലക്ഷം രൂപ അഡ്വാൻസ് അനുവദിച്ചു

തിരുവനന്തപുരം: കേരളീയത്തിന് ലൈറ്റിട്ട വകയിൽ ഊരാളുങ്കലിന് 50 ലക്ഷം രൂപ അഡ്വാൻസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സെമിനാറിന് എത്തുന്നവര്‍ക്ക് ആഹാരം നൽകാൻ സ്പോൺസര്‍മാരെ ഇതുവരെ കണ്ടെത്താൻ കഴിയാത്ത വകുപ്പുകൾക്ക് ഏഴ് ലക്ഷം രൂപയും അനുവദിച്ചു. ഇതിനിടെ, കാണികളുടെ എണ്ണക്കുറവ് പരിഹരിക്കാൻ കുടുംബത്തോടെ എത്തണമെന്നാണ് സര്‍ക്കാർ ജീവനക്കാര്‍ക്കും പൊലീസുകാര്‍ക്കും വാക്കാലുള്ള നിർദേശം.

നഗരത്തിലാകെ ലൈറ്റിട്ട് അലങ്കരിക്കാനുള്ള ചുമതല ഏറ്റെടുത്തത് ഊരാളുങ്കലാണ്. 25 ലക്ഷം രൂപ തുടക്കത്തിൽ അഡ്വാൻസ് നൽകി. പുതിയതായി അനുവദിച്ച 25 ലക്ഷം രൂപ കൂടി ചേര്‍ത്താൽ അരക്കോടിയാണ് സർക്കാര്‍ ഊരാളുങ്കലിന് അനുവദിച്ച മുൻകൂര്‍ പണം.

കേരളീയത്തിന് പൊതുവെ ആളെത്തുന്നില്ലെന്ന പരാതിക്കൊപ്പം ജോലിക്ക് തടസമില്ലാതെ സെമിനാറിൽ അടക്കം പങ്കെടുക്കാമെന്ന ഉത്തരവ് മറയാക്കി സര്‍ക്കാര്‍ ജീവക്കാര്‍ കൂട്ടത്തോടെ ഓഫീസ് വിട്ടിറങ്ങുന്നെന്ന ആക്ഷേപവുമുണ്ട്. പരമാവധി ആളെ പങ്കെടുപ്പിക്കുന്നതിന്‍റെ ഭാഗമായി വിവിധ വകുപ്പുകൾ മുൻകയ്യെടുത്ത് മറ്റ് ജില്ലകളിൽ നിന്നും ആളെ ഇറക്കുന്നുണ്ട്. ഇതിലെല്ലാം പുറമെ ആഴ്ച അവസാനത്ത അവധി ദിവസങ്ങളിൽ സര്‍ക്കാര്‍ ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും കുടുംബത്തോടെ എത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പരുക്ക് വില്ലനായി; ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പില്‍ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

പരുക്ക് വില്ലനായി; ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പില്‍ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

ഇന്ത്യയുടെ ലോകകപ്പ് ടീമിൽനിന്ന് ആൾ റൗണ്ടർ ഹർദിക് പാണ്ഡ്യ പുറത്ത്. കാല്‍ക്കുഴയ്‌ക്കേറ്റ പരുക്കില്‍ നിന്ന് മുക്തനാവാത്തതാണ് പാണ്ഡ്യക്ക് തിരിച്ചടിയായത്. പേസര്‍ പ്രസിദ്ധ് കൃഷ്‌ണയെ പകരക്കാരനായി ടീമിൽ ഉള്‍പ്പെടുത്തി.

ബംഗ്ലാദേശിനെതിരെ പൂനെയില്‍ നടന്ന മത്സരത്തിനിടെ പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും എതിരായ ഇന്ത്യയുടെ മത്സരങ്ങള്‍ നഷ്‌ടമായിരുന്നു. സെമി ഫൈനലിന് മുമ്പായി ഹാർദിക് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, സെമി ഫൈനലിന് ഒരുങ്ങുന്ന ടീം ഇന്ത്യയെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയാണ് ഹാർദിക് പാണ്ഡ്യയുടെ അഭാവം.

ഞായറാഴ്ച ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത ലോകകപ്പ് മത്സരം. സെമി ബെർത്ത് ഉറപ്പിച്ച സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ചടുത്തോളം മത്സരഫലം നിർണായകമല്ല. ലോകകപ്പിൽ ഇതുവരെ തോൽവി അറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. കളിച്ച ഏഴ് മത്സരങ്ങളും ഇന്ത്യ ജയിച്ചു. ശ്രീലങ്കക്കെതിരെ നടന്ന അവസാന മത്സരത്തിൽ വൻ മാർജിനിലാണ് ഇന്ത്യ ജയിച്ചത്.

ഓപ്പണ്‍ ജീപ്പില്‍ കാമ്പസില്‍ റെയ്‌സിങ്; എട്ടുവിദ്യാര്‍ഥികള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

ഓപ്പണ്‍ ജീപ്പില്‍ കാമ്പസില്‍ റെയ്‌സിങ്; എട്ടുവിദ്യാര്‍ഥികള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കൊച്ചി: കോളജ് ദിനാഘോഷത്തില്‍ നിയമവിരുദ്ധമായി വിദ്യാര്‍ഥികള്‍ തുറന്ന ജീപ്പില്‍ റെയ്‌സിങ് നടത്തി അപകടം ഉണ്ടാക്കിയതില്‍ രണ്ടവിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സംഭവത്തില്‍ നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ എട്ടുവിദ്യാര്‍ഥികള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പൊലീസ് കേസെടുത്തിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ഓപ്പണ്‍ ജീപ്പില്‍ കാമ്പസിലും പരിസര റോഡുകളിലും റെയ്‌സ് നടത്തുന്നതിനിടെ സമീപവാസിയായ ഒരു പെണ്‍കുട്ടിയെ വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തി ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയതത്. നിയമങ്ങളും, നിര്‍ദ്ദേശങ്ങളും അവഗണിച്ചായിരുന്നു റെയ്‌സിംഗ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുറ്റക്കാര്‍ക്കിതെരെ കര്‍ശന നടപടികളുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

കോതമംഗലം പൊലീസ് ഇന്‍സ്‌പെക്ടര്‍ പിടി ബിജോയി,സബ് ഇന്‍സ്‌പെക്ടര്‍മാരായ ആതിര പവിത്രന്‍, സി.പി രാധാകൃഷ്ണന്‍, വിവി എല്‍ദോസ്, എഎസ്‌ഐമാരായ കെഎം സലീം, ഷാല്‍വി അഗസ്റ്റിന്‍,സിപിഒ മാരായ എം.കെ
ഷിയാസ്, സനല്‍കുമാര്‍ തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്.

വലിയകുന്ന് ആശുപത്രി കോമ്പൗണ്ടിൽ നിന്നും ഓട്ടോ  മോഷണം പോയി

വലിയകുന്ന് ആശുപത്രി കോമ്പൗണ്ടിൽ നിന്നും ഓട്ടോ മോഷണം പോയി

ആറ്റിങ്ങൽ: ഇന്ന് ഏകദേശം 12 മണിയോട് കൂടി വലിയകുന്ന് ആശുപത്രി കോമ്പൗണ്ടിൽ നിന്നും KL 21 E 0319 appe ഓട്ടോ മോഷണം പോയി. ദയവായി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.
Mob.no 9946685055

കെ.പി.ബ്രഹ്മാനന്ദൻ ഫൗണ്ടേഷന്റെ സ്നേഹാദരവ്

കെ.പി.ബ്രഹ്മാനന്ദൻ ഫൗണ്ടേഷന്റെ സ്നേഹാദരവ്

എം ബി ബി എസ്, എം എസ് (ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജി) നേടിയ കോരാണി പതിനെട്ടാം മൈൽ “മകം” ഹൗസിൽ ഡോക്ടർ. അഞ്ജനയെ കെ.പി.ബ്രഹ്മാനന്ദൻ ഫൗണ്ടേഷൻ ആദരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ഉമേഷ് മുരളി രാജ്, കോരാണി ഗവ:എൽ.പി.സ്കൂൾ അദ്ധ്യാപകൻ അൽബയാൻ എന്നിവർ വീട്ടിലെത്തി മെമന്റോ നൽകിയാണ് ആദരിച്ചത്.

തിരുവനന്തപുരത്ത് എംഡിഎംഎ പിടികൂടി: രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് എംഡിഎംഎ പിടികൂടി: രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തമ്പാനൂർ എസ്എസ് കോവിൽ റോഡിലെ ടാറ്റു സ്റ്റുഡിയോയിൽ നിന്ന് എംഡിഎംഎ ശേഖരം പിടികൂടി. 78.78 ​ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. സ്ഥാപന നടത്തിപ്പുകാരനായ രാജാജി നഗർ സ്വദേശി മജീന്ദ്രൻ, സഹായി പെരിങ്ങമല സ്വദേശി ഷോണ്‍ അജി എന്നിവരാണ് എക്സൈസിൻ്റെ പിടിയിലായത്. ടാറ്റു കുത്തുന്ന കേന്ദ്രം വഴി ലഹരി വിൽപ്പന നടക്കുന്നവെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് റെയ്ഡ് നടത്തിയത്. പൊലീസിനെ ആക്രമിച്ചതും ലഹരി വിൽപ്പനയും ഉള്‍പ്പെടെ നിരവധി കേസിൽ പ്രതിയാണ് പിടിയിലായ മജീന്ദ്രനെന്ന് എക്സൈസ് അറിയിച്ചു.