ആറ്റിങ്ങൽ ലയൺസ് ക്ലബ് സൗജന്യമായി പല്ലുകൾ എല്ലാം നഷ്ടപ്പെട്ട നിർധനരായ വ്യക്തികൾക്ക് പല്ലുകൾ വെച്ച് കൊടുക്കുന്നു

ആറ്റിങ്ങൽ ലയൺസ് ക്ലബ് സൗജന്യമായി പല്ലുകൾ എല്ലാം നഷ്ടപ്പെട്ട നിർധനരായ വ്യക്തികൾക്ക് പല്ലുകൾ വെച്ച് കൊടുക്കുന്നു. ആറ്റിങ്ങൽ ലയൺസ് ക്ലബും, ഐ. ഡി. എ ആറ്റിങ്ങൽ ചപ്റ്റ്ററും ചേർന്ന് ആറ്റിങ്ങൽ ലയൺസ് ക്ലബ് ഹാളിൽ വെച്ച് 31/10/23,ചൊവാഴ്ച അർഹരായ വ്യക്തികൾക്ക് സൗജന്യമായി പല്ലുകൾ വെച്ച് കൊടുക്കുന്നു.

കാലത്ത് 9 മണിക്ക് തുടങ്ങുന്ന കാമ്പിൽ വൈകുന്നേരം7.മണിക്ക് അകം പല്ലുകൾ വെച്ച് നൽകുന്നതാണ്. എല്ലാ പല്ലുകളും നഷ്ടപ്പെട്ട നിർധനരായ വ്യക്തികൾ ഈ അവസരം ഉപയോഗപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.

ഈ സഹായം വേണ്ടവർ 27/10/23 ന് മുമ്പേ താഴെ പറയുന്ന നമ്പറുകളിൽ വിളിച്ചു റജിസ്റ്റർ ചെയ്യേണ്ടതാണ്.
ലയൺ.എസ്.മധുസൂദനൻ നായർ,പ്രസിഡൻ്റ്,ലയൺസ് ക്ലബ് -9447471547
സെക്രട്ടറി – ലയൺ.ഡോക്ടർ.അഭിലാഷ് -9447086137
ട്രഷറർ – ടി.പി.അനിൽ കുമാർ -9349405035
ഐ. ഡി. എ ,ആറ്റിങ്ങൽ,CDH CONVENOR – ലയൺ.ഡോക്ടർ.ഷമീം ഷുക്കൂർ -9947994399

ചേച്ചിക്കൂട്ടം ജീവാണു വള നിർമാണ പരിശീലനം സംഘടിപ്പിച്ചു

ചേച്ചിക്കൂട്ടം ജീവാണു വള നിർമാണ പരിശീലനം സംഘടിപ്പിച്ചു

മഹിളാ കിസാൻ ശാക്തീകരൺ പരിയോജനയും കിലയും സംയുക്തമായി നമ്മുടെ സ്കൂളിലെ കുട്ടികളുടെ അമ്മമാർക്ക് ചേച്ചിക്കൂട്ടം ജീവാണു വള നിർമാണ പരിശീലനം സംഘടിപ്പിച്ചു. പരിശീലനം വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിറ്റി എ പ്രസിഡന്റ് നസീർ. ഇ, എസ്.എം സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, എച്ച്.എം സുജിത് , സ്റ്റാഫ് സെക്രട്ടറി ബീന, പിറ്റി എ പ്രതിനിധി വിനയ്, സീഡ് കോർഡിനേറ്റർമാരായ സൗമ്യ, ഷബിമോൻ മറ്റ് അധ്യാപകർ വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ യുവതി ആത്മഹത്യചെയ്തു

വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ യുവതി ആത്മഹത്യചെയ്തു

കല്ലമ്പലം: നാവായിക്കുളം ഡീസന്റ് മുക്ക് കോളനിയിൽ സലിം മൻസിലിൽ സുബൈറിന്റെ ഭാര്യ ഷംന (37)ആണ് മരിച്ചത്. ഭർത്താവിന്റെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷംനയുടെ ബന്ധുക്കൾ ആരോപിച്ചു. 14 ഉം 10ഉം വയസുള്ള രണ്ട് പെൺകുട്ടികളും 3 വയസുള്ള ഒരു ആൺകുട്ടിയും ഷംനയ്ക്കുണ്ട്. കടുവപള്ളി സ്വദേശികളായ ബഷീറിന്റെയും അനീസയുടെയും മകളാണ് ഷംന. ഷംന ഡീസന്റ്മുക്ക് ജമാഅത്ത് അംഗം ആണെങ്കിലും മാതാപിതാക്കളുടെ എതിർപ്പു മൂലം കടുവപ്പള്ളിയിൽ ഇന്ന് വൈകിട്ട് 4, മണിയോടെ ഖബറടക്കും.

ടിക് ടോക് താരം മീശ വിനീതുൾപ്പടെയുള്ള ആറംഗ സംഘം യുവാവിനെ കൊലപ്പെടുത്താൻ ശ്രമം

ടിക് ടോക് താരം മീശ വിനീതുൾപ്പടെയുള്ള ആറംഗ സംഘം യുവാവിനെ കൊലപ്പെടുത്താൻ ശ്രമം

ടിക് ടോക് താരം മീശ വിനീതുൾപ്പടെയുള്ള ആറംഗ സംഘം പള്ളിക്കലിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമം. മടവൂർ കുറിച്ചിയിൽ സ്വദേശിയായ സമീർഖാന്റെ തലയാണ് കമ്പി വടികൊണ്ട് അടിച്ചു പൊട്ടിച്ചത്. ഇക്കഴിഞ്ഞ പതിനാറാം തീയതി പോങ്ങനാട് കുറിച്ചിയിൽ ഇട റോഡിൽ വച്ചായിരുന്നു സംഭവം.

സമീർഖാന്റെ ഫോൺ ഉപയോഗിച്ച് സുഹൃത്ത് ജിത്തു ആറംഗ സംഘത്തിൽ ഉണ്ടായിരുന്ന പോങ്ങനാട് സ്വദ്ദേശിയായ റഫീഖിനോട് അസഭ്യം പറയുകയും വെല്ലു വിളിക്കുകയും ചെയ്തു.
മുൻ വൈരാഗ്യത്തെ തുടർന്നാണ് ജിത്തു റഫീഖിനോട് അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തത്. ഇക്കാര്യങ്ങളൊന്നും സമീർ ഖാന് അറിയില്ലായിരുന്നു.

അല്പസമയത്തിനുള്ളിൽ തന്നെ റഫീഖും മീശക്കാരൻ വിനീതും ഉൾപ്പെടെയുള്ള ആറംഗസംഘം വരുന്നത് കണ്ട ജിത്തു, സമീർ ഖാൻ പോലും അറിയാതെ തന്ത്രപൂർവ്വം അവിടെ നിന്നും ഒഴിഞ്ഞു മാറിപ്പോയി. കാര്യമറിയാതെ അവിടെത്തന്നെ നിന്ന സമീർഖാനോട് റഫീഖും മീശക്കാരൻ വിനീതും ജിത്തുവിനെ അന്വേഷിക്കുകയായിരുന്നു.

റഫീക്കും വിനീതും ജിത്തുവിനെ അന്വേഷിച്ച് സമീർഖാനോട് തട്ടിക്കയറുന്ന സമയത്തിനിടയിൽ പ്രതികളുടെ സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾ കമ്പി വടി ഉപയോഗിച്ച് സമീർ ഖാന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമീർ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി പള്ളിക്കൽ പോലീസ് ഊർജ്ജിതമായി അന്വേഷണം തുടങ്ങിയിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം മീശക്കാരൻ വിനീതിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ കേസിൽ ഇനി അഞ്ച് പേരെ കൂടി പിടികിട്ടാനുണ്ട്. ഒപ്പമുണ്ടായിരുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും ഉടൻ തന്നെ അവരെയും പിടികൂടുമെന്നും പള്ളിക്കൽ പോലീസ് അറിയിച്ചു.

തിരുവനന്തപുരത്തെ മലയോര മേഖലയിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം

തിരുവനന്തപുരത്തെ മലയോര മേഖലയിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം

തിരുവനന്തപുരത്തെ മലയോര മേഖലയിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം. ആര്യനാട് ഉഴമലയ്ക്കലിൽ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പെരുമ്പാമ്പ് കയറി. ഉഴമലയ്ക്കൽ പരുത്തിക്കുഴിയിൽ, റോഡിൽ നിന്നും സമീപത്തെ പുരയിടത്തിലേക്ക് കയറിയത് 12 അടി നീളവും 25 കിലയോളം വരുന്ന പെരുംമ്പാമ്പ്. പെരുംമ്പാമ്പിനെ കണ്ട് രാത്രി 10.30 യോടെ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചു.

തുടർന്ന് വനംവകുപ്പിൻ്റെ ആർ ആർ ടി അംഗം രോഷ്ണി ജി.എസ് എത്തി പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വെള്ളനാട്, കുളപ്പട, ആര്യനാട്, ഉഴമലയ്ക്കൽ, കുറ്റിച്ചൽ ഭാഗങ്ങളിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.

ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്  ഗംഭീര സമാപനം

ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഗംഭീര സമാപനം

ആറ്റിങ്ങൽ : രണ്ട് ദിവസങ്ങളിലായി നടന്ന ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം അവസാനിച്ചു. ഇളമ്പ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന ചടങ്ങിൽ ഉദ്ഘാടനവും സമ്മാനവിതരണവും ചിറയിൻകീഴ് എം എൽ എ വി ശശി നിർവഹിച്ചു. ചടങ്ങിൽ കെ.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് അംഗം ബി സുജിത, ആറ്റിങ്ങൽ ഉപജില്ലാ ഓഫീസർ ഇ.വിജയകുമാരൻ നമ്പൂതിരി, പ്രിൻസിപ്പാൽ ബീന കുമാരി, ഹൈ സ്കൂൾ എച്ച് എം സുനിൽ കുമാർ എസ് എം സി ചെയർമാൻമാരയ മഹേഷ് , എം സന്തോഷ് എന്നിവർപങ്കെടുത്തു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബാബു.എം നന്ദിയും പറഞ്ഞു.

പ്രവൃത്തി പരിചയ മേള

എൽ പി വിഭാഗം ഓവറോൾ ഗവ: എൽ പി എസ് വെഞ്ഞാറമൂട് ഒന്നാം സ്ഥാനവും പി ടി എം എൽ പി എസ്, കുമ്പലത്തുംമ്പാറ രണ്ടാം സ്ഥാനവും നേടി.

യു പി വിഭാഗം

ഗവ: യു പി എസ് വെഞ്ഞാറമൂട് ഒന്നാം സ്ഥാനവും ചിറയിൻകീഴ് എസ്സ് എസ്സ് വി ജി എച്ച് എസ്സ് രണ്ടാം സ്ഥാനവും നേടി.

ഹൈസ്ക്കൂൾ വിഭാഗത്തിൽ ആറ്റിങ്ങൽ സി എസ് ഐ ഒന്നാം സ്ഥാനവും, ഗവ: ബോയ്സ് എച്ച് എസ്സ് രണ്ടാം സ്ഥാനവും നേടി

ഗണിത ശാസ്ത്രമേള

എൽ പി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം ഗവ യു പി എസ്സ് പാലവിളയും, രണ്ടാം സ്ഥാനം ഡയറ്റ് ആറ്റിങ്ങൽ,

യു പി വിഭാഗം മത്സരത്തിൽ ഗവ: യു പി എസ് പാലവിള ഒന്നാം സ്ഥാനവും, ഡയറ്റ് ആറ്റിങ്ങൽ രണ്ടാം സ്ഥാനവും

ഹൈസ്ക്കൂൾ വിഭാഗത്തിൽ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും, സി എസ് ഐ ആറ്റിങ്ങൽ രണ്ടാംസ്ഥാനവും

ഹയർസെക്കൻഡറി വിഭാഗം മത്സരത്തിൽ ഗവ:ബോയ്സ് എച്ച് എസ്സ് ഒന്നാം സ്ഥാനവും സി എസ് ഐ ആറ്റിങ്ങൽ രണ്ടാം സ്ഥാനവും

ഐ ടി മേള

യു പി വിഭാഗംആറ്റിങ്ങൽ ടൗൺ യു പി എസ്സും ആറ്റിങ്ങൽ സി എസ് ഐ ഒന്നാം സ്ഥാനം പങ്കിട്ടു പാലവിള യു പി എസ്സ് രണ്ടാം സ്ഥാനവും നേടി

ഹൈസ്ക്കൂൾ വിഭാഗത്തിൽ ആറ്റിങ്ങൽ ബോയ്സ് ഒന്നാം സ്ഥാനവും ,ആറ്റിങ്ങൽ ഗേൾസ് ആറ്റിങ്ങൽ ഗേൾസ് ഹയർ lസെക്കണ്ടറി സ്കൂൾ സ്കൂൾ രണ്ടാം സ്ഥാനവും നേടി,

ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആറ്റിങ്ങൽ ബോയ്സ് ഒന്നാം സ്ഥാനവും സി എസ് ഐ രണ്ടാം സ്ഥാനവും നേടി .

സോഷ്യൽ സയൻസ്

ഓവറോൾ മത്സരത്തിൽ ഗവ എൽ പി എസ് പേരുമല ഒന്നാം സ്ഥാനം ഗവ: യു പി എസ് വെഞ്ഞാറമൂട് രണ്ടാം സ്ഥാനവും നേടി ,
യു പി വിഭാഗത്തിൽ ഡയറ്റ് ആറ്റിങ്ങൽ ഒന്നാം സ്ഥാനവും ,ആറ്റിങ്ങൽ ടൗൺ , യു പി എസ്സ് രണ്ടാം സ്ഥാനവും നേടി , ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗവ ഹൈസ്ക്കൂൾ അവനവഞ്ചേരി ഒന്നാം സ്ഥാനവും ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും നേടി ,ഹയർ സെക്കണ്ടറി വിഭാഗത്തിൽ വിഭാഗത്തിൽ ആറ്റിങ്ങൽ ബോയ്സ് ഒന്നാം സ്ഥാനവും ,ആറ്റിങ്ങൽ ഗേൾസ് ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൂൾ രണ്ടാം സ്ഥാനവും നേടി ,

സയൻസ് ഓവറോൾ

എൽ പി വിഭാഗം ഡയറ്റ് ആറ്റിങ്ങൽ ഒന്നാം സ്ഥാനവും , ആലന്തറ യു പി എസ് രണ്ടാം സ്ഥാനവും.
ഹൈസ്ക്കൂൾ വിഭാഗത്തിൽ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും
സി എസ് ഐ രണ്ടാം സ്ഥാനവും നേടി
ഹയർ സെക്കണ്ടറി വിഭാഗത്തിൽ
ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനവും
സി എസ് ഐ രണ്ടാം സ്ഥാനവും കരസ്ഥമാക്കി