ആലംകോട് മുസ്ലീം ജുമാഅത്ത് പള്ളിയിലെ ആണ്ടു നേർച്ച സമാപിച്ചു

ആലംകോട് മുസ്ലീം ജുമാഅത്ത് പള്ളിയിലെ ആണ്ടു നേർച്ച സമാപിച്ചു

ആറ്റിങ്ങൽ: ആലംകോട് മുസ്ലീം ജുമാഅത്ത് പള്ളിയിലെ ഉദാറത്ത് അസ്സയ്യിദ് പൂക്കോയ തങ്ങളുടെ 109 ആണ്ടു നേർച്ച സമാപിച്ചു. ഇതിനോടനുബന്ധിച്ച് മത വിജ്ഞാന സദസ്സ്, അന്നദാനം, ദു ആ സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചു.

ആറ്റിങ്ങൽ നഗരസഭയിൽ എൻ സി ഡി ക്ലിനിക് പ്രവർത്തനമാരംഭിച്ചു

ആറ്റിങ്ങൽ നഗരസഭയിൽ എൻ സി ഡി ക്ലിനിക് പ്രവർത്തനമാരംഭിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡിൽ എൻ സി ഡി ക്ലിനിക് പ്രവർത്തനമാരംഭിച്ചു. എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ചകളിൽ അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥ ശാലയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ വാർഡിൽ പതിനെട്ടു വയസ്സ് മുതൽ അറുപതു വയസ്സ് വരെയുള്ള അംഗങ്ങൾക്ക് ഷുഗർ, ബി. പി, എന്നിവ സൗജന്യമായി പരിശോധിച്ച് രോഗനിർണ്ണയം നടത്തുകയാണ് ചെയ്യുന്നത്.

ആരോഗ്യമുള്ള ഒരു സമൂഹത്തെ കെട്ടിപ്പെടുക്കുക എന്നതാണ് പദ്ധതി കൊണ്ട് നഗരസഭ ലക്ഷ്യമിടുന്നത്. വാർഡ് കൗൺസിലർ കെ. ജെ. രവികുമാർ ക്ലിനിക് ഉദ്ഘാടനം ചെയ്തു. ആശവർക്കർ ഷൈലദാസ്, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ഗീത, എ കെ ജി റെസിഡൻസ് ഭാരവാഹി സജു, വാർഡ് വികസനസമിതി അംഗം പി. ജയചന്ദ്രൻ നായർ, ആറ്റിങ്ങൽ ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിയിലെ ജീവനക്കാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.

ആറ്റിങ്ങൽ ബാറുകളിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം

ആറ്റിങ്ങൽ ബാറുകളിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്വകാര്യ ബാറുകളിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. രണ്ടു ദിവസങ്ങൾക്കു മുൻപ് രാത്രിയിലായിരുന്നു ഗുണ്ടാ സംഘം ഭീകരത സൃഷ്ടിച്ചത്. ആറ്റിങ്ങൽ ദേവ് റെസിഡൻസി, ഹോട്ടൽ സൂര്യയിലുമായിരുന്നു ഗുണ്ടകളുടെ വിളയാട്ടം. മാരകായുധങ്ങളുമായെത്തിയ സംഘം വടിവാൾ കാണിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സാധനങ്ങൾ അടിച്ചു തകർക്കുകയും പണം കവരുകയും ചെയ്തു. ബാറുകളിലെത്തിയ ഉപഭോക്താക്കളെ വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയ സംഘത്തിലെ രണ്ട് പേർ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായെന്നാണ് സൂചന.

വി എസ്‌ അച്ചുതാനന്ദന്റെ നൂറാം ജന്മദിനം; മധുര വിതരണം നടത്തി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്

വി എസ്‌ അച്ചുതാനന്ദന്റെ നൂറാം ജന്മദിനം; മധുര വിതരണം നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്

വി എസ്‌ അച്ചുതാനന്ദന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ഡി വൈ എഫ് ഐ കൂന്തള്ളൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ വച്ച് മധുരം വിതരണം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ ഉദ്ഘാടനം ചെയ്തു. സിപിഐഎം ആറ്റിങ്ങൽ ഏരിയ സെൻറർ അംഗം ജി വേണുഗോപാലൻ നായർ, സിപിഐഎം പാവൂർക്കോണം ബ്രാഞ്ച് സെക്രട്ടറി സന്തോഷ് കുമാർ, ഡിവൈഎഫ്ഐ കൂന്തള്ളൂർ മേഖലാ സെക്രട്ടറി മഹേഷ്, മേഖലാ ട്രഷറർ വിഷ്ണു, പാർട്ടി അംഗങ്ങളായ അജിത് ഗോവിന്ദ് , അലേഷ് എന്നിവർ പങ്കെടുത്തു.

കിളിമാനൂർ ഉപ ജില്ലാ സ്കൂൾ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു

കിളിമാനൂർ ഉപ ജില്ലാ സ്കൂൾ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു

നവംബർ മാസം 7, 8, 9, 10 തീയതികളിലായി മടവൂർ എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ, ഗവണ്മെന്റ് എൽ പി എസ് മടവൂർ എന്നിവിടങ്ങളിലായി നടക്കുന്ന കിളിമാനൂർ ഉപ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗത സംഘ രൂപീകരണം നടന്നു. പിടിഎ പ്രസിഡന്റ് ശ്രീജ ഷൈജുദേവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ജി അനിൽകുമാർ സ്വാഗതം ആശംസിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം റ്റി.ബേബി സുധ ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റസിയ ബി എം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ ഉണ്ണിത്താൻ, ബ്ലോക്ക്‌ മെമ്പർ അഫ്സൽ ആർ എസ്, സ്കൂൾ മാനേജർ എസ് അജൈന്ദ്രകുമാർ, എച്ച് എം ഫോറം സെക്രട്ടറി വി ആർ രാജേഷ് റാം, ഗവൺമെന്റ് എൽപിഎസ് മടവൂർ ഹെഡ്മാസ്റ്റർ അശോകൻ എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിഎസ് പ്രദീപ് കലോത്സവ റിപ്പോർട്ടിംഗ് നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ഒ ബി കവിത നന്ദി രേഖപ്പെടുത്തി. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി 14 സബ് കമ്മിറ്റികളും 501 അംഗ സ്വാഗത സംഘവും രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

മുസലിയാർ കോളേജ് ഓഫ് എഞ്ചിനീറിംഗിൽ ലോക ഭക്ഷ്യദിനം ആചരിച്ചു

മുസലിയാർ കോളേജ് ഓഫ് എഞ്ചിനീറിംഗിൽ ലോക ഭക്ഷ്യദിനം ആചരിച്ചു

ചിറയിൻകീഴ്: മുസലിയാർ കോളേജ് ഓഫ് എഞ്ചിനീറിംഗ് ഫുഡ് ടെക്നോളജി വിഭാഗവും എഎഫ്എസ്ടിഐ കൊല്ലം ചാപ്റ്ററും സംയുക്തമായി ലോക ഭക്ഷ്യ ദിനത്തിൽ ജല ഗുണനിലവാരവും മാനദണ്ഡങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ബയോ വെന്റ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, കേരള സർവ്വകലാശാല ബയോ ടെക്നോളജി വിഭാഗം എന്നിവരുമായി ഡോ.കെ.കെ.അബ്ദുൽ ധാരണപത്രം ഒപ്പുവച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.കെ.അബ്ദുൽ റഷീദ്, ഡോ.ധന്യലക്ഷ്മി, ഡോ. റോഷൻ എലിസബത്ത് ജോർജ്, ഫുഡ് ടെക്നോളജി വിഭാഗം മേധാവി ഡോ. താര, മറ്റ് വകുപ്പ് മേധാവികൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.