കരവാരം വി എച്ച് എസ് എസിൽ സ്‌കിൽ ഷെയർ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നടന്നു

കരവാരം വി എച്ച് എസ് എസിൽ സ്‌കിൽ ഷെയർ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നടന്നു

ആറ്റിങ്ങൽ: കരവാരം വി എച്ച് എസ് എസിൽ സ്‌കിൽ ഷെയർ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നടന്നു. കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബു ലാൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മധൂസൂദനൻ നായർ അധ്യക്ഷനായി. മാനേജർ സുരേഷ് ജി, പ്രിൻസിപ്പൽ സിന്ധു ബി, ഉല്ലാസ്‌കുമാർ, വത്സല, നവാസ്, ഷാജിത് എം, റീമ, ഷമീന, രാജേഷ് സി ആർ, രാജേഷ് ആർ പി, ഗോകുൽ ദാസ്, മനേഷ് വർഗീസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സ്‌കിൽ ഷെയർ പദ്ധതിലേയ്ക്ക് തിരുവനന്തപുരം ജില്ലയിലെ 41 സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത 5 സ്കൂളുകളിൽ ഒന്നാമത് എത്തിയിരിയ്ക്കുകയാണ് കരവാരം വി എച്ച് എസ് എസ്.

കെഎസ്ആർടിസി ബസ്സിൽ നിന്നും ഡോർ തുറന്ന് തെറിച്ചു വീണ് പെൺകുട്ടി, രക്ഷപ്പെട്ടത് തലനാരിഴക്ക്

കെഎസ്ആർടിസി ബസ്സിൽ നിന്നും ഡോർ തുറന്ന് തെറിച്ചു വീണ് പെൺകുട്ടി, രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ്സിൽ നിന്നും തെറിച്ചു വീണ വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ ടയറിനടിയിൽ പെടാതെ പരിക്കുകളോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു. പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് സ്കൂൾ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം ബസ് മുന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്ന് പൊൺകുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലനാരിഴ്ക്കാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്. പരിക്ക് ​ഗുരുതരമല്ല.

‘സ്വന്തം പേര് ഓർമയില്ല, ഉമിനീരുപോലും ഇറക്കുന്നില്ല’: മറവിരോ​ഗം ബാധിച്ച് കനകലത ദുരിതാവസ്ഥയിൽ

‘സ്വന്തം പേര് ഓർമയില്ല, ഉമിനീരുപോലും ഇറക്കുന്നില്ല’: മറവിരോ​ഗം ബാധിച്ച് കനകലത ദുരിതാവസ്ഥയിൽ

ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടി കനകലത. ഇപ്പോൾ കടുത്ത ആരോ​ഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാണ് താരം. പാർക്കിൻസൺസും മറവിരോ​ഗവും ബാധിച്ച് ദുരിതാവസ്ഥയിലാണ് കനകലത ഇപ്പോൾ. ഭക്ഷണം കഴിക്കുന്നതുപോലും നിർത്തിയ അവസ്ഥയാണ്. ഉമിനീരു പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയെന്നും നടിയുടെ സഹോദരി വിജയമ്മ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2021 മുതലാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതോടെയാണ് ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആർഐ സ്കാനിൽ തലച്ചോറ് ചുരുങ്ങുന്നതായി കണ്ടെത്തി. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവിൽ ആയിരുന്നെന്നും വിജയമ്മ വ്യക്തമാക്കി.

ലോയേഴ്‌സ് കോൺഗ്രസ് ആറ്റിങ്ങൽ യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ച് അടൂർ പ്രകാശ്

ലോയേഴ്‌സ് കോൺഗ്രസ് ആറ്റിങ്ങൽ യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ച് അടൂർ പ്രകാശ്

ലോയേഴ്‌സ് കോൺഗ്രസ് ആറ്റിങ്ങൽ യൂണിറ്റ് കൺവെൻഷൻ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ.എ ഷഹീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ അഡ്വ.അജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മൃദുൽ ജോൺ മാത്യു, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.സുനിൽ, അഡ്വ രാജേഷ്.ബി.നായർ,യൂണിറ്റ് സെക്രട്ടറി അഡ്വ വെള്ളല്ലൂർ ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് ആറ്റിങ്ങൽ ഐ എൽ സി യൂണിറ്റിന്റെ 5 അംഗ അട്ഹോക് കമ്മിറ്റി രുപികരിക്കുകയും അഡ്വ. ലിഷരാജിനെ അട്ഹോക് കമ്മിറ്റിയുടെ കൺവീനർ ആയും കമ്മിറ്റി അംഗങ്ങളായി അഡ്വ.അനസ് പോത്തൻകോട്, അഡ്വ. മിഥുൻ, അഡ്വ. അലി അമ്ബ്രു, അഡ്വ. ഷാജിലാൽ എന്നിവരെ തെരെഞ്ഞെടുക്കുകയും ചെയ്തു.

മദ്രസ്സാ അധ്യാപക ശില്പശാല സംഘടിപ്പിച്ചു

മദ്രസ്സാ അധ്യാപക ശില്പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: ജില്ലയിലെ മദ്രസ്സാ അധ്യാപകർക്കായി വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന്റെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. വിഴിഞ്ഞം ഇസ്ലാഹി സെന്ററിൽ നടന്ന ശില്പശാല വിസ്ഡം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. വിസ്ഡം മദ്രസ്സാ ബോർഡ് ജില്ലാ കൺവീനർ സഫീർ കുളമുട്ടം അദ്ധ്യക്ഷത വഹിച്ചു.

മുഫീദ് മദനി ബാലുശ്ശേരി, വി.വി.ബഷീർ വടകര, ഷറഫുദ്ദീൻ പൂന്തുറ, ജമീൽ പാലാംകോണം എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സുകളെടുത്തു. തിരുവനന്തപുരം ഈസ്റ്റ്‌ മണ്ഡലം മദ്രസാ കൺവീനർ റഷീദ് മദനി സ്വാഗതവും അഹമ്മദ് ഷമീർഖാൻ വിഴിഞ്ഞം നന്ദിയും പറഞ്ഞു.

എകെജി സെന്ററിലും സിഐടിയു ഓഫീസിലും പൊതുദര്‍ശനം; ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം വൈകീട്ട് അഞ്ചുമണിക്ക്

എകെജി സെന്ററിലും സിഐടിയു ഓഫീസിലും പൊതുദര്‍ശനം; ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം വൈകീട്ട് അഞ്ചുമണിക്ക്

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന്. വൈകീട്ട് അഞ്ച് മണിക്കു ശാന്തി കവാടത്തിലാണ് അദ്ദേഹത്തിന്റെ അന്ത്യ യാത്ര. ഇന്നലെ വൈകുന്നേരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെ 11 മണി മുതല്‍ എകെജി സെന്ററിലും ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം സിഐടിയു ഓഫീസിലും പൊതു ദര്‍ശനം ഉണ്ടാവും. ആശുപത്രിയിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് നേതാക്കളും ആനത്തലവട്ടം ആനന്ദന് അന്തിമോപചാരം അര്‍പ്പിച്ചു. അതിന് ശേഷം മൃതദേഹം ചിറയിന്‍കീഴിലെ വീട്ടിലേക്ക് കൊണ്ടുപോയി.

1937 ഏപ്രില്‍ 22 ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ നാരായണിയുടെയും വി കൃഷ്ണന്റെയും മകനായി ജനിച്ചു. 1954ല്‍ ഒരണ കൂടുതല്‍ കൂലിക്കു വേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്ക് ആനന്ദന് രാഷ്ട്രീയത്തിലേക്കും സാമൂഹിക പ്രവര്‍ത്തനത്തിലേക്കുമുള്ള ആദ്യ പടിയായി.

1956ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം ആയി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു.1971ല്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം, ട്രാവന്‍കൂര്‍ കയര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 1972ല്‍ കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ സെക്രട്ടറി ആയി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനുമാണ്. ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍.

1987 ല്‍ ആറ്റിങ്ങലില്‍നിന്നാണ് ആദ്യതവണ നിയമസഭയിലെത്തിയത്. 91ല്‍ വീണ്ടും മല്‍സരിച്ചെങ്കിലും 316 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി. ശരത്ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 96 ല്‍ ആറ്റിങ്ങലില്‍ത്തന്നെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തിയായിരുന്നു രണ്ടാം ജയം. 2006 ല്‍ സി. മോഹനചന്ദ്രനെതിരെ 11208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. 2006 മുതല്‍ 2011 വരെ ചീഫ് വിപ്പായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കയര്‍മിത്ര പുരസ്‌കാരം, കയര്‍ മില്ലനിയം പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ കയര്‍ അവാര്‍ഡ്, സി കേശവന്‍ സ്മാരക പുരസ്‌കാരം, എന്‍ ശ്രീകണ്ഠന്‍ നായര്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.