by Midhun HP News | Oct 4, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്ക് കർഷക കൂട്ടക്കൊലക്ക് എതിരെയും ജനദ്രോഗ നടപടികൾക്ക് എതിരെ സി ഐ ടി യു, കേരള കർഷകസംഘം, കേരള കർഷക തൊഴിലാളി യൂണിയൻ സംയുക്തമായി കരി ദിനം ആചരിക്കുകയും കേന്ദ്രസർക്കാർ സ്ഥാപനമായ ബി എസ് എൻ എൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
ധർണയുടെ ഉദ്ഘാടനം സി പി ഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ എസ് ലെനിൻ നിർവഹിച്ചു. സി.ഐ.ടി.യു ആറ്റിങ്ങൽ എര്യാ പ്രസിഡന്റ് എം മുരളി അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ജി സുഗുണൻ, കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏര്യാകമ്മിറ്റി സെക്രട്ടറിബി ആർ രാജു, കർഷകസംഘം ഏരിയ സെക്രട്ടറി സി ദേവരാജൻ, സിപിഐഎം ഏര്യാകമ്മിറ്റി അംഗം എം പ്രദീപ്, വി വിജയകുമാർ , കർഷകസംഘം നേതാവ് അഡ്വ എൻ മോഹനൻ നായർ, കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സതീഷ് കുമാർ, കർഷകസംഘം ആറ്റിങ്ങൽ വെസ്റ്റ് എൽ.സി സെക്രട്ടറി അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

by Midhun HP News | Oct 4, 2023 | Latest News, ജില്ലാ വാർത്ത
രാഷ്ട പിതാവ് മഹാത്മജിയുടെ 154ാം ജന്മദിനം, അവനവഞ്ചേരി 156-ാം ബൂത്തു കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബൂത്തു പ്രസിഡന്റും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജന. സെക്രട്ടറിയുമായ എച്ച് ബഷീർ, കോൺ: മണ്ഡലം സെക്രട്ടറി ആർ വിജയകുമാർ, മുൻ കൗൺസിലർമാരായ എം.ഇ. എ.സത്താർ, സെയ്ഫുദ്ദീൻ, മുരളീധരൻ നായർ, മുതിർന്ന കോൺ: നേതാവ് സത്താർ, വലിയ കുന്ന് സുര, രതീഷ്, ഒ.ഐ.സി.സി. സലിം, അവനവഞ്ചേരിയിലെ ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾ തുടങ്ങി ഒട്ടേറെപ്പേർ പങ്കെടുത്തു .

by Midhun HP News | Oct 3, 2023 | Latest News, ജില്ലാ വാർത്ത
സി വൈ സി ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവ കേരളം ശുചിത്വയജ്ഞത്തിന്റെ ഭാഗമായി അഴൂർ സി വൈ സി ജംഗ്ഷനും ലൈബ്രറിയുടെ പരിസര പ്രദേശങ്ങളും അഴൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് കുട്ടികളുടെ സഹായത്തോടെ ശുചീകരിച്ചു. ശുചിത്വയജ്ഞം അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കവിത, ലൈബ്രറി പ്രസിഡന്റ് റ്റി. ജി സുമേഷ് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി രവി, വാർഡ് മെമ്പർ ഷീജ, ബാബു സി വൈ സി, കൃഷ്ണകുമാർ ജോസ് ശ്രീജു ബാബു രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
by Midhun HP News | Oct 3, 2023 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കോൺഗ്രസ് ശ്രമത്തിനെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധിച്ചു. വ്യാജ പരാതികൾ നൽകിയും, ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ചുo ഈ പദ്ധതി തകർക്കാൻ കോൺഗ്രസ് നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.

പഞ്ചായത്തിലെ തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം തൊഴിലാളികൾക്കും 100 ദിവസത്തെ പണി ലഭിക്കുമെന്ന് ഉറപ്പായത്തിനു ശേഷമാണ് പഞ്ചായത്തിൽ ഈ പദ്ധതി അട്ടിമറിക്കുവാൻ വ്യാജ പരാതികളുമായി കോൺഗ്രസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കായിക്കരയിൽ ചേർന്ന പ്രതിഷേധയോഗം എൻ ആർ ഇ ജി
വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു. മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ ജെറാൾഡ്, കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ വിജയ് വിമൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജി സുന്ദർ, സരിത ബിജു, ജയ ശ്രീരാമൻ എന്നി വർ സംസാരിച്ചു. പ്രതിഷേധ സമരത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.

by Midhun HP News | Oct 3, 2023 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അഴൂർ
കെഎസ് മന്ദിരത്തിൽ ബാബുരാജ്(52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ അഴൂർ ഭാഗത്തായിരുന്നു സംഭവം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ട്രെയിൻ ആണ് തട്ടിയതെന്നാണ് റിപ്പോർട്ട്. ചിറയിൻകീഴ് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
by Midhun HP News | Oct 3, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കനത്ത മഴയിൽ മാമം പറമ്പിൽ വീട്ടിൽ കെ അശോകന്റെ വീട്ടിൽ വെള്ളം കയറി. അശോകനെ കൂടാതെ ഭാര്യ പി ശകുന്തള, മകൻ എ പ്രസാദ് എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരെകിഴുവിലം വില്ലേജ് ഓഫീസർ, മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, വാർഡ് കൗൺസിലർ ഒ.പി ഷീജ സി.പി.എം പ്രവർത്തകരായ എസ് സതീഷ് കുമാർ, എം.ജി മഹി എന്നിവരുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി ഒന്നാം നമ്പർ അങ്കണവാടി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. ബൈ പാസ് നിർമ്മാണം നടക്കുന്നതിനാൽ നിലവിലുള്ള തോട് മൂടിയതുകൊണ്ടാണ് വെള്ളം കയറിയത്. തോട് വെട്ടിത്തെളിച്ച് കോൺക്രീറ്റ് ഡ്രൈനേജ് നിർമ്മിച്ച് ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Recent Comments