ചിറയിൻകീഴിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ചിറയിൻകീഴ് മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അഴൂർ
കെഎസ് മന്ദിരത്തിൽ ബാബുരാജ്(52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ അഴൂർ ഭാഗത്തായിരുന്നു സംഭവം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ട്രെയിൻ ആണ് തട്ടിയതെന്നാണ് റിപ്പോർട്ട്. ചിറയിൻകീഴ് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

കനത്ത മഴയിൽ നാശനഷ്ടം

കനത്ത മഴയിൽ നാശനഷ്ടം

ആറ്റിങ്ങൽ: കനത്ത മഴയിൽ മാമം പറമ്പിൽ വീട്ടിൽ കെ അശോകന്റെ വീട്ടിൽ വെള്ളം കയറി. അശോകനെ കൂടാതെ ഭാര്യ പി ശകുന്തള, മകൻ എ പ്രസാദ് എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരെകിഴുവിലം വില്ലേജ് ഓഫീസർ, മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി, വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, വാർഡ് കൗൺസിലർ ഒ.പി ഷീജ സി.പി.എം പ്രവർത്തകരായ എസ് സതീഷ് കുമാർ, എം.ജി മഹി എന്നിവരുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി ഒന്നാം നമ്പർ അങ്കണവാടി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. ബൈ പാസ് നിർമ്മാണം നടക്കുന്നതിനാൽ നിലവിലുള്ള തോട് മൂടിയതുകൊണ്ടാണ് വെള്ളം കയറിയത്. തോട് വെട്ടിത്തെളിച്ച് കോൺക്രീറ്റ് ഡ്രൈനേജ് നിർമ്മിച്ച് ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കനത്ത മഴയിൽ വെള്ളം കയറി; ആറ്റിങ്ങൽ സ്വദേശി ദുരിതത്തിൽ

കനത്ത മഴയിൽ വെള്ളം കയറി; ആറ്റിങ്ങൽ സ്വദേശി ദുരിതത്തിൽ

ആറ്റിങ്ങൽ: നഗരസഭ 30-ാം വാർഡ് കൊട്ടിയോട് കിഴക്കുപുറം എന്ന പ്രദേശത്തെ മോളി – റിഷി ദമ്പതികളുടെ ശ്രീശൈലമെന്ന കൊച്ചു വീട്ടിലാണ് തോരാതെ പെയ്ത മഴയിൽ വെള്ളം കയറിയത്. നഗരസഭയുടെ ഭവന പദ്ധതിയിലൂടെ സൗജന്യമായി ലഭിച്ച 3 സെന്റ് ഭൂമിയിൽ കഴിഞ്ഞ വർഷമാണ് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഈ കൊച്ചു കുടുംബത്തിന് കഴിഞ്ഞത്. രണ്ടു ദിവസം മുമ്പ് ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെ രാത്രിയിൽ മഴ വെള്ളം വീടിനുള്ളിലേക്ക് ഇരച്ചു കയറി സാധന സാമഗ്രികളും കുട്ടികളുടെ പഠനോപകരണങ്ങളും നശിച്ചു.

മൂത്ത മകൾ ആര്യ പിജി വിദ്യാർത്ഥിയും ഇളയ മകൾ സൂര്യ ബിടെക്ക് വിദ്യാർത്ഥിയുമാണ്. വിവരമറിഞ്ഞ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ച ശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ചു. സമീപത്തെ പരമ്പരാഗത തോടുകൾ ചിലയിടങ്ങളിൽ അപ്രത്യക്ഷമായതായി സംഘം കണ്ടെത്തി. സ്വകാര്യ വ്യക്തികൾ മതിലു കെട്ടി അടച്ചപ്പോൾ ജലമൊഴുക്ക് തടസ്സപ്പെട്ടതാണ് ജനവാസ മേഖലയിലേക്ക് വെള്ളം ഇരച്ചുകയറാൻ കാരണമായത്. ഈ പ്രദേശത്ത് നിർമ്മാണം നടക്കുന്ന മറ്റൊരു വീട്ടിലും ഭാഗീകമായി വെള്ളം കയറിയിട്ടുണ്ട്. അടിയന്തിരമായി തോടുകൾ പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ചെയർപേഴ്സൺ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി.

‘ഇപ്പോഴും ഉറവ വറ്റാത്ത ഒരു നദിയാണ് ഗാന്ധിജി’; പുഷ്പാർച്ചന നടത്തി ടൂറിസം സൊസൈറ്റി

‘ഇപ്പോഴും ഉറവ വറ്റാത്ത ഒരു നദിയാണ് ഗാന്ധിജി’; പുഷ്പാർച്ചന നടത്തി ടൂറിസം സൊസൈറ്റി

ആറ്റിങ്ങൽ: ഗാന്ധിജിയുടെ 154 മത് ജന്മവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തി. ചിറയിൻകീഴ് താലൂക് ടൂറിസം കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആണ് ഓഫീസിന് മുന്നിൽ ആണ് പുഷ്പാർച്ചന നടത്തിയത്. ഇപ്പോഴും ഉറവ വറ്റാത്ത ഒരു നദിയാണ് ഗാന്ധിജിയെന്ന് സംഘം പ്രസിഡന്റ്‌ ഇളമ്പ ഉണ്ണികൃഷ്ണൻ ചടങ്ങ് ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സെക്രട്ടറി രതീഷ് രവീന്ദ്രൻ, സജിൻ, ഷിബു എന്നിവർ പങ്കെടുത്തു. കുട്ടികളും മുതിർന്നവരും ചടങ്ങിൽ പങ്കെടുത്തു.ഗാന്ധിജിയുടെ പ്രതീകാത്മക ചിത്രത്തിൽ കുട്ടികളും വഴിയാത്രക്കാരും പുഷ്പാർച്ചന നടത്തി.

തൊഴിൽമേള ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ

തൊഴിൽമേള ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ

നെഹ്റു യുവകേന്ദ്രയുടെയും നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേള ശിവഗിരി ഹയർസെക്കൻഡറി സ്‌കൂളിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചചെയ്‌തു. 60 ഓളം സ്വകാര്യസ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു. 5000 തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യം. പി.എം.ഇ.ജി.പി, മുദ്രലോൺ, സ്റ്റാർട്ട്അപ് പദ്ധതികൾ, പ്രധാനമന്ത്രി വിശ്വകർമ്മയോജന, തെരുവോര കച്ചവടക്കാർക്കുള്ള നിധി എന്നീ പദ്ധതികളെക്കുറിച്ചുള്ള ശില്പശാലയും നടക്കും. ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ, ലീഡ് ബാങ്ക്, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ നേതൃത്വം നൽകി. 4000 ത്തോളം ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുത്തു.

ആറ്റിങ്ങൽ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

ആറ്റിങ്ങൽ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

ആറ്റിങ്ങൽ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം ആറ്റിങ്ങൽ കകച്ചേരി ജംഗ്ഷനിൽ ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ഡി സി സി മെമ്പർ പി വി ജോയ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജയചന്ദ്രൻ നായർ, കൗൺസിലർമാരായ ഗ്രാമം ശങ്കർ, രവികുമാർ, മുൻ മണ്ഡലം പ്രസിഡന്റ് എച്ച് നാസിം, മണ്ഡലം സെക്രറട്ടറി ഷാജി.വിജയൻ സോപാനം ദിവാകരൻ പിള്ള, രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.