അമൃത സരോവർ പദ്ധതിയും ജല തിരംഗയാത്രയും വൃക്ഷ തൈ നടീലും സംഘടിപ്പിച്ചു

അമൃത സരോവർ പദ്ധതിയും ജല തിരംഗയാത്രയും വൃക്ഷ തൈ നടീലും സംഘടിപ്പിച്ചു

കിഴുവിലം ഗ്രാമ പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ അമൃത സരോവർ പദ്ധതിയും ജല തിരംഗയാത്രയും വൃക്ഷ തൈ നടീലും നടന്നു. കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ പറയത്തുകോണത്തു ഉദ്ഘാടനം നിർവ്വഹിച്ചു. കിഴുവിലം യു.പി.എസ് കോമ്പൗണ്ടിൽ നിന്നും പറയത്തുകോണം കുളത്തിന്റെ കരയിൽ അവസാനിക്കുകയും കുളത്തിന്റെ വശങ്ങളിൽ മരങ്ങൾ നടുകയും ചെയ്തു.

യോഗത്തിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ.എസ്, മുൻ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.ഗോപകുമാർ, പഞ്ചായത്ത് മെമ്പർമാരായ ആശ, പ്രസന്ന, അനീഷ് ജി.ജി, വത്സല കുമാരി, എൻ.രഘു, ജയചന്ദ്രൻ കടയറ, സൈജ നാസർ, പി.പവനചന്ദ്രൻ, രജിത.ആർ, സലീന റഫീഖ്, സെക്രട്ടറി ഒ.എസ് സ്റ്റാർലി, എഞ്ചിനീയർ സുജ, ഓവർസീയർമാർ, തൊഴിലുറപ്പു അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

റോട്ടറി ക്ലബ്ബ് ഭാരവാഹികൾ ഇൻസിനറേറ്റർ വാങ്ങി ബാർ അസോസിയേഷൻ പ്രതിനിധികൾക്ക് കൈമാറി

റോട്ടറി ക്ലബ്ബ് ഭാരവാഹികൾ ഇൻസിനറേറ്റർ വാങ്ങി ബാർ അസോസിയേഷൻ പ്രതിനിധികൾക്ക് കൈമാറി

ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഹാളിൽ ആറ്റിങ്ങൽ റോട്ടറി ക്ലബ്ബ് ഭാരവാഹികൾ ഇൻസിനറേറ്റർ വാങ്ങി ബാർ അസോസിയേഷൻ പ്രതിനിധികൾക്ക് കൈമാറി. പരിപാടിയിൽ ബാർ അസോസിയേഷൻ ഭാരവാഹികളും, റോട്ടറി ക്ലബ് പ്രസിഡന്റ് നിസാർ, സെക്രട്ടറി കണ്ണൻ ചന്ദ്രപ്രസ്, സജീർ, രമേശ്, വൈശാഖ്, ചാൾസ്, പ്രദീപ്, ബാസ്റ്റിൻ, ശരത് തുടങ്ങിയ റൊട്ടേറിയൻസും പങ്കെടുത്തു.

വ്യത്യസ്ത സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ആറ്റിങ്ങൽ ഗേൾസ്

വ്യത്യസ്ത സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ആറ്റിങ്ങൽ ഗേൾസ്

ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധങ്ങളായ ആഘോഷ പരിപാടികൾ നടന്നു.
രാവിലെ 9. 10 ന് പ്രിൻസിപ്പൽ ഡോക്ടർ ഉദയകുമാരി പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് ഇയാസ്, ഹെഡ്മിസ്ട്രസ് ഷീജ കുമാരി എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാനം, പ്രസംഗം, ഫ്ലാഷ് മൊബ്, പോസ്റ്റർ പ്രദർശനം, എന്നിവ നടന്നു. ഒപ്പം സ്കൂളിലെ എൻ സി സി, എസ് പി സി, ജെ ആർ സി ഗൈഡ്‌സ്, എൻ എസ് എസ് സ്പോർട്സ് തുടങ്ങിയവരും സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കാളികളായി.

സൗഹൃദ റെസിഡന്റ്സും വിഞ്ജാന പോഷിണി ഗ്രന്ഥശാലയും സംയുക്തമായി സ്വാതന്ത്ര്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു

സൗഹൃദ റെസിഡന്റ്സും വിഞ്ജാന പോഷിണി ഗ്രന്ഥശാലയും സംയുക്തമായി സ്വാതന്ത്ര്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു

കല്ലമ്പലം: തോട്ടയ്ക്കാടു സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷനും മണക്കാട് വിഞ്ജാന പോഷിണി ഗ്രന്ഥ ശാലയും രാവിലെ ദേശീയ പതാക ഉയർത്തി. പ്രസിഡന്റുമാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകകയും ഉച്ചയ്ക്ക് ശേഷം വിദ്യാർത്ഥികൾക്കായി നടത്തിയ പ്രശ്നോത്തരിയിലും ദേശീയ ഗാനാലാപന മത്സരത്തിലും വിജയിച്ചവർക്ക് ബി. വരദരാജൻ (മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌), ഖാലിദ് പനവിള (സെക്രട്ടറി, സൗഹൃദ), അനൂപ് (സെക്രട്ടറി, വിഞ്ജാന പോഷിണി ശാല), അജയകുമാർ (സൗഹൃദ എക്സിക്യൂട്ടീവ് അംഗം) എന്നിവർ പുരസ്‌കാരങ്ങൾ നൽകുകയും ചെയ്തു. ചടങ്ങിൽ പി. എൻ. ശശിധരൻ, എസ്. ആർ. ബാബു, എം. എച്. ബദറുദീൻ, എ.സൈനുലബ്ദീൻ, സോമശേഖരൻ, സുനിൽ സാഫല്യം, ഷാജഹാൻ, അറഫ റാഫി, സതീഷ് ബാബു, ബിനു, അനി, ശ്രീകുമാർ എന്നിവർ പങ്കെടുത്തു

കിഴുവിലം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക് സി പി ഐയിലെ രജിത സ്ഥാനമേറ്റു

കിഴുവിലം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക് സി പി ഐയിലെ രജിത സ്ഥാനമേറ്റു

കിഴുവിലം ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ
പ്രസിഡന്റായി സി പി ഐ ലെ രജിത തെരഞ്ഞെടുക്കപ്പെട്ടു. മുൻ പഞ്ചായത്ത് പ്രസിഡന്റ് മനോന്മണീ രാജി വച്ച സ്ഥാനത്തേയ്ക്കാണ് രജിത തെരഞ്ഞെടുക്കപ്പെട്ടത്. 15 ആം വാർഡിൽ നിന്നും കോൺഗ്രസിന് വേണ്ടി മത്സരിച്ച സലീന റഫീഖിന് 5 വോട്ടും രജിതയ്ക് 11 വോട്ടുമാണ് ലഭ്യമായത്. എസ് ഡി പി ഐ, ബിജെപി ജനപ്രതിനിധികൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.

ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം ആറ്റിങ്ങൽ ഹെഡ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ചു. സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. സെക്രട്ടറി രതീഷ്, ഷിബു, അരുൺ ജിത്ത്, പ്രണവ്, സംഗീത, അജയ് എന്നിവർ സംസാരിച്ചു.