by Midhun HP News | Aug 16, 2023 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വെള്ളിയാഴ്ചയോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം നേരിയ തോതില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി നിലവില്‍ ഹിമാലയന്‍ താഴ്വരയില്‍ സ്ഥിതി ചെയ്യുകയാണ്. വെള്ളിയാഴ്ചയോടെ തെക്ക് ഭാഗത്തേക്ക് മാറി സ്ഥാനത്ത് എത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവില്‍ സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 40 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് തെളിഞ്ഞ അന്തരീക്ഷമാണ്. പതിവായി ഓഗസ്റ്റ് മാസത്തില്‍ ശക്തമായ മഴയാണ് കേരളത്തിന് ലഭിക്കാറ്.
ഇത്തവണ മഴ കുറഞ്ഞതിനാല്‍ വരുംമാസങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
by Midhun HP News | Aug 16, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വഴിത്തര്‍ക്കത്തിന്റെ പേരില്‍ വെള്ളറടയില്‍ 75കാരിയെയും മകളെയും വീടുകയറി മര്‍ദിച്ചു. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി മകള്‍ ഗീത എന്നിവരെയാണ് ഒരുസംഘം കഴിഞ്ഞദിവസം മര്‍ദിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. നാലുമാസമായി വഴിയെ ചൊല്ലി തര്‍ക്കം തുടരുകയാണ്. കോടതിയില്‍ സ്‌റ്റേ നിലനില്‍ക്കെയാണ് എതിര്‍കക്ഷിയില്‍പ്പെട്ടവര്‍ വീടുകയറി മര്‍ദിച്ചത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
എതിര്‍കക്ഷിയില്‍പ്പെട്ട ബിജുവും സംഘവുമാണ് തന്നെയും അമ്മയെയും ആക്രമിച്ചതെന്ന് ഗീത പറയുന്നു. ഈ സംഘം തങ്ങളുടെ മൊബൈല്‍ ഫോണ്‍, സ്വര്‍ണമാല എന്നിവ തട്ടിയെടുത്തതായും ഗീത ആരോപിക്കുന്നു.
പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഒരു സംഘം വീട്ടില്‍ കയറി വയോധികയെയും യുവതിയെയും ആക്രമിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. നേരത്തെയും വഴിത്തര്‍ക്കത്തെ തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടിയതായി നാട്ടുകാര്‍ പറയുന്നു. പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
by Midhun HP News | Aug 16, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. 5.87 ലക്ഷം പേര്‍ക്ക് കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 13 ഇനങ്ങളാണ് കിറ്റിൽ ഉള്ളത്. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണി സഞ്ചി എന്നിവ അടങ്ങുന്നതാണ് ഓണക്കിറ്റ്.
അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും ഓണക്കിറ്റുകള്‍ നല്‍കും. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കിറ്റ് പരിമിതപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഒരുകോടിയോളം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് നല്‍കിയിരുന്നു. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കഴിഞ്ഞവർഷം കിറ്റിൽ ഉണ്ടായിരുന്നത്.
by Midhun HP News | Aug 16, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നാളെ (ചിങ്ങം 1) കർഷക ദിനമായി ആചരിക്കുന്നു. രാവിലെ 10 മണിക്ക് ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്‌ഘാടനം നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി അധ്യക്ഷത വഹിക്കും. പ്രമോദ് ജി എസ് തുടങ്ങിയ മറ്റ് ഓഫീസർമാരും പങ്കെടുക്കും.
by Midhun HP News | Aug 16, 2023 | Latest News, ജില്ലാ വാർത്ത
ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളുടെ ഓർമ്മകൾ പുതുക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയ്ക്ക് പ്രദാനം ചെയ്ത നേട്ടങ്ങളും സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുവാനും നിലനിർത്തുവാനും നാം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ സൂചിപ്പിച്ചു.

ഐ. എൻ. റ്റി. യു. സി കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ ദേശിയ പതാക ഉയർത്തികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എസ്.ശ്രീരംഗൻ, ജമാൽ പാലാംകോണം, എസ്. സുദർശനൻ, അഴൂർ വിജയൻ, നാസർ ആലംകോട്,കടയ്ക്കാവൂർ അശോകൻ, സലിം പാണന്റെമുക്ക്, കെ. കൃഷ്ണമൂർത്തി, യു. പ്രകാശ്, ശാസ്തവട്ടം രാജേന്ദ്രൻ, ഊരുപൊയ്ക അനിൽ,എസ്. വിജയകുമാർ,വിജയൻ സോപാനം, ആറ്റിങ്ങൽ ഭരതൻ, ചന്ദ്രശേഖരൻ നായർ, പ്രതാപൻ എം. പി എന്നിവർ സംസാരിച്ചു.
by Midhun HP News | Aug 16, 2023 | Latest News, ജില്ലാ വാർത്ത
കിഴുവിലം ഗ്രാമ പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ അമൃത സരോവർ പദ്ധതിയും ജല തിരംഗയാത്രയും വൃക്ഷ തൈ നടീലും നടന്നു. കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ പറയത്തുകോണത്തു ഉദ്ഘാടനം നിർവ്വഹിച്ചു. കിഴുവിലം യു.പി.എസ് കോമ്പൗണ്ടിൽ നിന്നും പറയത്തുകോണം കുളത്തിന്റെ കരയിൽ അവസാനിക്കുകയും കുളത്തിന്റെ വശങ്ങളിൽ മരങ്ങൾ നടുകയും ചെയ്തു.

യോഗത്തിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ.എസ്, മുൻ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.ഗോപകുമാർ, പഞ്ചായത്ത് മെമ്പർമാരായ ആശ, പ്രസന്ന, അനീഷ് ജി.ജി, വത്സല കുമാരി, എൻ.രഘു, ജയചന്ദ്രൻ കടയറ, സൈജ നാസർ, പി.പവനചന്ദ്രൻ, രജിത.ആർ, സലീന റഫീഖ്, സെക്രട്ടറി ഒ.എസ് സ്റ്റാർലി, എഞ്ചിനീയർ സുജ, ഓവർസീയർമാർ, തൊഴിലുറപ്പു അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Recent Comments