ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം ആറ്റിങ്ങൽ ഹെഡ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ചു. സംഘം പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. സെക്രട്ടറി രതീഷ്, ഷിബു, അരുൺ ജിത്ത്, പ്രണവ്, സംഗീത, അജയ് എന്നിവർ സംസാരിച്ചു.

വര്‍ക്കലയില്‍ സർവ്വീസ് ഫീസ് ചോദിച്ചതിന് ബ്രാേക്കറുടെ തലയടിച്ചു പൊട്ടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ പിടിയില്‍

വര്‍ക്കലയില്‍ സർവ്വീസ് ഫീസ് ചോദിച്ചതിന് ബ്രാേക്കറുടെ തലയടിച്ചു പൊട്ടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ പിടിയില്‍

വര്‍ക്കലയില്‍ സർവ്വീസ് ഫീസ് ചോദിച്ചതിന് ബ്രാേക്കറുടെ തലയടിച്ചു പൊട്ടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ പിടിയില്‍. അരിവാളം സ്വദേശികളായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

റിബായത്തിന്റെ മകന്റെ കല്യാണം നടത്തിയത് കല്യാണ ബ്രോക്കറായ റീസലായിരുന്നു. കല്യാണത്തിന് ശേഷം റീസല്‍ ബ്രാേക്കര്‍ ഫീ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫീസ് നല്‍കാൻ സഹോദരങ്ങളായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവര്‍ തയ്യാറായില്ല. തുടര്‍ന്ന് റീസലിനെ ആക്രമിക്കുകയായിരുന്നു. ബ്രോക്കര്‍ ഫീസ് നല്‍കാത്തത് റീസല്‍ ചോദ്യം ചെയ്തതില്‍ പ്രകോപിതരായി സഹോദരങ്ങള്‍ ഞായറാഴ്ചയാണ് ഇയാളെ റോഡിലിട്ട് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ റീസലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കുടുംബ സംഗമം സംഘടിപ്പിച്ചു

കുടുംബ സംഗമം സംഘടിപ്പിച്ചു

പട്ടികജാതി ക്ഷേമസമിതി വഞ്ചിയൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുറിയടത്ത് കോണത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്റ് അഡ്വ.ബി.സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിനിമ സീരിയൽ താരം വികാസ്, നാലാം വയസിൽ സാഹിത്യ പ്രതിഭയായ കുഞ്ഞു സാഹിത്യകാരൻ പവൻ, നാടൻപാട്ട് കലാകാരൻ രജ്ഞിത്ത്, കരാട്ടെ ചാമ്പ്യൻ കാശിനാഥ് എന്നിവരെ ആദരിച്ചു.

ചടങ്ങിൽ എ.എസ് വിജയലക്ഷ്മി അധ്യക്ഷയായി. വി.വേണു, സി പി ഐ എം.നേതാക്കളായ എം. ഷിബു, ഡി രെജിത്, ജി ബാബു, പി.കെ. എസ് ഏര്യാ സെക്രട്ടറി ജി.രതീഷ്, ജി രാജീവ് എന്നിവർ പങ്കെടുത്തു.

തോന്നയ്ക്കൽ ജി എച്ച് എസ് എസിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

തോന്നയ്ക്കൽ ജി എച്ച് എസ് എസിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ഭാരതത്തിന്റെ 77-മത് സ്വാതന്ത്ര്യദിനം ജി എച്ച് എസ് എസ് തോന്നക്കൽ സമുചിതമായി ആഘോഷിച്ചു. പി ടി എ പ്രസിഡന്റ്‌ ഇ. നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജെസ്സി ജലാൽ പതാക ഉയർത്തി. ചടങ്ങിൽ കുടവൂർ വാർഡ് മെമ്പർ തോന്നക്കൽ രവി സ്വാതന്ത്ര്യദിന സന്ദേശം പകർന്നുനൽകി. എസ് എം സി ചെയർമാൻ തോന്നക്കൽ രാജേന്ദ്രൻ, പ്രിൻസിപ്പൽ ജെസ്സി ജലാൽ, ഹെഡ്മാസ്റ്റർ സുജിത് എസ്, സ്റ്റാഫ്‌ സെക്രട്ടറി ജാസ്മിൻ, ബീന, സീനിയർ അസിസ്റ്റന്റ് ഷെഫീഖ് എ എം, എൻ സി സി ഓഫീസർ ജിതേന്ദ്രനാഥ് ആർ, ജെ ആർ സി കോർഡിനേറ്റർ ഡോ. ദിവ്യ എൽ, എൻ എസ് എസ് കോർഡിനേറ്റർ ദേവദാസ് എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചു.

എൻ സി എസി, എസ് പി സി, ജെ ആർ സി കേഡറ്റ്സ്, എൻ എസ് എസ്
വോളന്റിയേഴ്‌സ് എന്നിവരുടെ നിറ സാന്നിധ്യം ചടങ്ങിലുണ്ടായിരിന്നു. കോഴിക്കോട് വച്ചു നടന്ന കരസേന ക്യാമ്പിൽ മികച്ച നേട്ടം കൈവരിച്ച എൻ സി എസി കേഡറ്റ് ശ്രേയ എസ് നായരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകൾ നടത്തിയ കലാപരിപാടികളോടുകൂടി ചടങ്ങ് അവസാനിച്ചു.

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ശ്രീരാമപട്ടാഭിഷേകം, നിറപുത്തരി ചടങ്ങുകൾക്ക് ഇന്ന് തുടക്കം

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ശ്രീരാമപട്ടാഭിഷേകം, നിറപുത്തരി ചടങ്ങുകൾക്ക് ഇന്ന് തുടക്കം

ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ശ്രീരാമപട്ടാഭിഷേകം, നിറപുത്തരി ചടങ്ങുകൾ ഇന്നും നാളെയുമായി നടക്കും. ശ്രീരാമപട്ടാഭിഷേകം ഇന്ന്
(കർക്കടകം 31) ബുധനാഴ്ച രാത്രി 7 ന് നടക്കും. ഇല്ലം നിറയും പുത്തരി നിവേദ്യവും ആഗസ്റ്റ് 17 (ചിങ്ങം 1) നാളെ രാവിലെ 6 മുതൽ നടക്കുന്നതാണ്.

ഇളമ്പ റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ഇളമ്പ റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഇളമ്പ റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സംഘം പ്രസിഡൻ്റ് എം.ബിന്ദു പതാക ഉയർത്തി. മുൻ അസിസ്റ്റൻറ് റെജിസ്ട്രാർ വിജയകുമാർ സ്വാതന്ത്ര്യാദിന സന്ദേശം നൽകി. ഇളമ്പ ഉണ്ണികൃഷ്ണൻ, സബീല ബീവി, രജനീഷ്, വിജയകുമാരി, സിന്ധു കുമാരി, സെക്രട്ടറി മഞ്ജു എന്നിവർ സംസാരിച്ചു.