by Midhun HP News | Aug 13, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലയിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. ഒബ്സർവേറ്ററി ഹിൽസിലെ കേരള വാട്ടർ അതോറിറ്റിയുടെ ഗംഗാദേവി, ഒബ്സർവേറ്ററി റിസർവോയറുകളിൽ ശുചീകരണ ജോലികൾ നടക്കുന്നതിനാൽ ഒബ്സർവേറ്ററി ഹിൽസ് പരിസരം, പാളയം, നന്ദാവനം, തൈക്കാട്, വലിയശാല, വഴുതയ്ക്കാട്, മേട്ടുക്കട, പി എം ജി, നന്ദൻകോട്, ലോ കോളജ്, ഗൗരീശപട്ടം, പ്ലാമൂട്, പട്ടം എന്നിവിടങ്ങളിൽ ഓഗസ്റ്റ് 16 നും ബേക്കറി ജംഗ്ഷൻ, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, അനക്സ്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ്, പുളിമൂട് എന്നിവിടങ്ങളിൽ ഓഗസ്റ്റ് 17 നും ശുദ്ധജല വിതരണത്തിൽ തടസ്സമുണ്ടാകും. പൊതുജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
by Midhun HP News | Aug 13, 2023 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട പുളിക്കീഴിൽ വഴിയൊരുക്കിലെ ചതുപ്പിൽ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അതേസമയം കുഞ്ഞു കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിക്കണം. കുഞ്ഞിൻറെ മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണസംഘം ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പുളിക്കീഴ് ജംഗ്ഷനിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. ഇന്നലെ വൈകിട്ട് ആറേകാലോട് കൂടിയാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുളിക്കീഴ് ജംഗ്ഷനിലെ കെട്ടിടത്തിന് സമീപത്തെ ചതുപ്പിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഉടമ ദുർഗന്ധം രൂക്ഷമായപ്പോൾ നടത്തിയ പരിശോധനയിലാണ് ഏകദേശം ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കാലുകൾ ഇല്ലാത്ത നിലയിലാണ്. ഏതാണ്ട് മൂന്ന് ദിവസത്തെ ശരീരത്തിനു ഉണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
എന്നാൽ കുഞ്ഞ് കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പോസ്റ്റ്‌മോർട്ടതിനു ശേഷം ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിൻറെ റിപ്പോർട്ട് കൂടി വന്നാലേ മരണകാരണം വ്യക്തമാകൂ. എങ്കിലും കൊലപാതക സാധ്യത പോലീസ് ഇപ്പോഴും തള്ളിക്കളഞ്ഞിട്ടില്ല.പോലീസ് നായ മണം പിടിച്ച ഓടി നിന്ന സമീപത്തെ വീട്ടിൽ വർഷങ്ങളായി ആൾത്താമസമില്ല. ഈ വീടും സംഭവവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് പള്ളിയിലും, ഒരു ബാങ്കിലും ഒരു കടയിലും മാത്രമാണ് സിസിടിവി ക്യാമറകൾ ഉള്ളത്.ഇതിലെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്. മൃതദേ ഹം ഒരു ദിവസം പിന്നിട്ടിട്ടും കുഞ്ഞ് എവിടെയുള്ളതാണെന്ന് തിരിച്ചറിയാൻ ആകാത്തത് ദുരൂഹത വർധിപ്പിക്കുന്നു. മരണം നടന്നശേഷം ആരുമില്ലാത്ത സമയത്ത് മൃതദേഹം പുളിക്കീഴിലെ ചതുപ്പിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.
by Midhun HP News | Aug 13, 2023 | Latest News, ജില്ലാ വാർത്ത
വെസ്റ്റ് ഇൻഡീസിനെതിരായ അവസാന മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. വിൻഡീസ് ടീമിൽ ഒബേദ് മക്കോയ്ക്ക് പകരം അൽസാരി ജോസഫ് കളിക്കും. പരമ്പരയിലെ നാല് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരു ടീമുകളും 2-2 എന്ന നിലയിൽ സമനില പാലിക്കുകയാണ്.
ഈ കളി വിജയിക്കുന്നവർ പരമ്പര നേടും.പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട് സമ്മർദ്ദത്തിലായെങ്കിലും പിന്നീട് തുടരെ രണ്ട് മത്സരങ്ങൾ വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ കഴിഞ്ഞ കളി 9 വിക്കറ്റിൻ്റെ വമ്പൻ ജയമാണ് സ്വന്തമാക്കിയത്. ഓപ്പണിംഗിൽ യശസ്വി ജയ്സ്വാളിൻ്റെ ഫിയർലൻസ്, അറ്റാക്കിങ്ങ് ബാറ്റിംഗ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ശുഭ്മൻ ഗിൽ ഫോമിലേക്ക് തിരികെയെത്തിയതും പോസിറ്റീവാണ്. തിലക് വർമ തൻ്റെ അരങ്ങേറ്റ പരമ്പരയിൽ തന്നെ പ്രതീക്ഷ നൽകുന്ന പ്രകടനം നടത്തുന്നു. കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് തുടങ്ങിയവർ ബൗളിംഗിലും മികച്ചുനിൽക്കുന്നു.
by Midhun HP News | Aug 13, 2023 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് താലൂക്കിൽ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് കൺസഷൻ നിരന്തരം നിഷേധിക്കപ്പെടുന്നുവന്നു ആരോപണം. ബസിൽ കയറ്റാറ്റാതിരിക്കുക, സ്റ്റോപ്പ്‌കളിൽ നിർത്താതിരിക്കുക, ബസ്സുകളിൽ കയറുന്ന പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികളെ അധിക്ഷേപിക്കുക തുടങ്ങിയ അനുഭവങ്ങൾ വിദ്യാർത്ഥികൾ നിരന്തരം നേരിടേണ്ടി വരുന്നു. വിദ്യാർത്ഥികൾക്ക് സർക്കാർ കൺസഷൻ നിരക്കിൽ ആറ്റിങ്ങൽ വന്നു പഠിച്ചു പോകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപെട്ടു ആറ്റിങ്ങൽ ഏരിയ എസ് എഫ് ഐ സെക്രട്ടറി വിജയ് വിമൽ ആറ്റിങ്ങൽ ആർ ടി ഒയ്ക്ക് നിവേദനം നൽകി.
by Midhun HP News | Aug 13, 2023 | Latest News, ജില്ലാ വാർത്ത
നാഗർകോവിലിൽ നിന്നും നാടോടി ദമ്പതികൾ തട്ടിക്കൊണ്ട് പോയ കൈക്കുഞ്ഞിനെ രക്ഷിച്ച കഠിനംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജ്യോതിഷ്, ശ്യാംലാൽ എന്നിവർക്ക് ചിറയിൻകീഴ് പുളിമൂട് ഡി വൈ എഫ് ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരവ് നൽകി. ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ, സി പി ഐ എം ഏരിയ സെന്റർ അംഗം വേണുഗോപാലൻ നായർ, കിഴുവിലം എൽ സി സെക്രട്ടറി ഹരീഷ് ദാസ്, പുളിമൂട് ഡി വൈ എഫ് ഐ സെക്രട്ടറി വിഷ്ണു, സി പി ഐ എം പാവൂർക്കോണം ബ്രാഞ്ച് സെക്രട്ടറി സന്തോഷ് കുമാർ, പുളിമൂട് ബ്രാഞ്ച് കമ്മിറ്റി അംഗം അജിത് ഗോവിന്ദ്, പുളിമൂട് ഡി വൈ എഫ് ഐ ട്രഷറർ അർജുൻ ഗോവിന്ദ്, ഡി വൈ എഫ് ഐ പ്രവർത്തകർ വിനീത്, സുധീഷ്, പുളിമൂട് സി ഐ ടി യു പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
by Midhun HP News | Aug 13, 2023 | Latest News, ജില്ലാ വാർത്ത
അന്തരിച്ച മുന്‍ മന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് അഴൂര്‍ കയര്‍ സംഘം അഴൂര്‍ കാര്‍ത്തിക ഹാളിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വികസനം എന്നത് വക്കത്തില്‍ തുടങ്ങി വക്കത്തില്‍ അവസാനിക്കുന്നതാണ് എന്നും, ജന ഹൃദയത്തില്‍ എന്നും വക്കം ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘം പ്രസിഡന്റ് അഴൂര്‍ വിജയന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ആറ്റിങ്ങല്‍ അജിത്ത് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ എസ്. വി അനിലാല്‍, കെ. ഓമന, നസിയ സുധീര്‍, നേതാക്കളായ ആറ്റിങ്ങല്‍ സുരേഷ്, വി. കെ. ശശിധരന്‍, മാടന്‍വിള നൗഷാദ്, ജി.സുരേന്ദ്രന്‍, സി.എച്ച് സജീവ്, എ.ആര്‍ നിസാര്‍, ലൈലാ പനയത്തറ, കെ. രഘുനാഥന്‍, എസ്. ജി അനില്‍കുമാര്‍, എം. ഷാബുജാന്‍, എ.കെ ശോഭനദേവന്‍, ഓമന ടീച്ചര്‍, എം.ഷാജഹാന്‍, പ്രാവീണകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
Recent Comments