by Midhun HP News | Aug 11, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആദ്യകാല സമരം1721ൽ ആറ്റിങ്ങൽ കലാപം എന്ന പേരിൽഅഞ്ചുതെങ് കോട്ടയിൽ നടന്നതായാണ് അറിയപ്പെടുന്നത്. കുട്ടികൾക്ക് സ്വാതന്ത്ര്യ സമര സ്മൃതി പഥങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ കലാപം നടന്ന അഞ്ചുതെങ്ങ് കോട്ട പെരുംകുളം എ. എം. എൽ. പി. സ്കൂൾ കുട്ടികൾ സന്ദർശിച്ചു . കുട്ടികൾക്ക് ആവേശം വിതറിയ പരിപാടിയിൽ സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ ഉയർത്തേണ്ട ദേശീയ പതാക പ്രഥമധ്യാപകൻ കുട്ടികൾക്ക് കൈമാറി. തുടർന്ന് കടൽ തീരത്ത് ഉപ്പ് സത്യാഗ്രഹത്തിന്റെ സ്മരണകൾ പകർന്ന് നാട്യശില്പം അരങ്ങേറി. ഓഗസ്റ്റ് 1മുതൽ സ്വാതന്ത്ര്യ സമര ചരിത്ര സ്മരണകൾ പുതു തലമുറയിലേക്ക് പകർന്ന് നൽകാൻ സ്കൂളിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായാണ് അഞ്ചുതെങ് കോട്ട സന്ദർശനവും ഉപ്പുസത്യാഗ്രഹ സ്മരണയും അരങ്ങേറിയത്. പ്രവർത്തനങ്ങൾക്ക് പ്രഥമ അദ്ധ്യാപകൻ പ്രവീൺ, സോഷ്യൽ സയൻസ് ക്ലബ് ടീച്ചർമാരായ സനീറ, ബുഷ്‌റ, മഞ്ജിമ എന്നിവർ നേതൃത്വം നൽകി.
by Midhun HP News | Aug 11, 2023 | Latest News, ജില്ലാ വാർത്ത
ആഗസ്റ്റ് 9 നാഗസാക്കി ദിനം സയൻസ്, സോഷ്യൽ സയൻസ് ക്ലബ്ബുകൾ സംയുക്തമായി വിപുലമായ രീതിയിൽ ആചരിച്ചു. സ്കൂളിൽ നിന്നും യുദ്ധവിരുദ്ധ സന്ദേശം നൽകുന്ന ഒരു വൺ ബാനർ ജാഥ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ജസ്സി ജലാൽ, HM സുജിത്ത്, SMC ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ അവർകൾ, സീനിയർ അസിസ്റ്റൻ്റ് ഷഫീക്ക്, സ്റ്റാഫ് സെക്രട്ടറിമാരായ ജാസിമൻ, ബീന റഹീം സാർ മറ്റ് അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. ഷഫീക്ക് സാർ യുദ്ധവിരുദ്ധ സന്ദേശം നൽകുകയും 8 H ക്ലാസ്സിലെ ആവണി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജസ്സി ജലാൽ സമാധാനത്തിൻ്റെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തുകയും SMC ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ അവർകൾ റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സഡാകോ കൊക്കുക്കളും പ്ലക്ക് കാർഡുകളും യുദ്ധവിരുദ്ധ കവിതകളും മുദ്രാവാക്യങ്ങളുമായി കുട്ടികൾ ജാഥയിൽ പങ്കെടുത്തു. 100 മീറ്റർ നീളമുള്ള ബാനറിൽ യുദ്ധത്തിൻ്റെ ഭീകരത വിളിച്ചറിയിക്കുന്ന ഏകദേശം അഞ്ഞൂറോളം ചിത്രങ്ങൾ അടങ്ങുന്ന വൺ ബാനർ ജാഥയ്ക്ക് ബഹുമാനപ്പെട്ട HM സുജിത്ത്, SMC ചെയർമാൻ രാജേന്ദ്രൻ അവർകൾ സീനിയർ അസിസ്റ്റൻ്റ് ഷഫീക്ക് എന്നിവർ നേതൃത്വം നൽകി. സ്കൂളിൻ്റെ Front gate ൽ നിന്നും ആരംഭിച്ച ജാഥ തോന്നയ്ക്കൽ LP സ്കൂളിലെത്തിയപ്പോൾ അവിടുത്തെ HM സജീന സഡാക്കോ കൊക്കുകൾ നൽകി ജാഥയെ സ്വീകരിച്ചു. LP സ്കൂളിൽ PTA ഭാരവാഹികൾ PTA വൈസ് പ്രസിഡൻറ് എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ അങ്കണത്തിൽ വച്ച് HM സുജിത്ത്, സജീന എന്നിവർ യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി. LP സ്കൂൾ സന്ദർശിച്ച ശേഷം ബാക്ക് ഗേറ്റ് വഴി സ്കൂളിൽ തിരിച്ചെത്തുകയും വൺ ബാനർ സ്കൂൾ ആഡിറ്റോറിയത്തിൽ കുട്ടികൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.
by Midhun HP News | Aug 11, 2023 | Latest News, ജില്ലാ വാർത്ത
മഹിളാ കോണ്‍ഗ്രസ് മംഗലപുരം ബ്ലോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തക സമ്മേളനം പെരുങ്ങുഴി കമ്യൂണിറ്റി ഹാളില്‍ നടന്നു. മഹിളാ കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റുo, എ.ഐ.സി.സി അംഗവുമായ
അഡ്വ. ബിന്ദുകൃഷ്ണ ഉത്ഘാടനം ചെയ്തു. നമ്മുടെ രാജ്യവും, ഈ സംസ്ഥാനവും ഇന്ന് ദുര്‍ഘടമായ അവസ്ഥയാണ് നേരിടുന്നത്, വര്‍ഗീയ അഴിമതി ഭരണത്തെ ജനത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍ മഹിളകള്‍ രംഗത്തിറങ്ങണമെന്ന് അവര്‍ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് പ്രാവീണകുമാരി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ. ഓമന, നേതാക്കളായ ലൈല പനയത്തറ, ഓമന ടീച്ചര്‍, ജോളി പത്രോസ്, എസ്. വസന്ത കുമാരി, സിന്ധു കുമാരി,
ജയന്തികൃഷ്ണ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, നസിയ സുധീര്‍, രജനി, കവിതാവിദ്യ, ജയാ സജിത്ത്, വത്സല, പി. ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.
by Midhun HP News | Aug 10, 2023 | Latest News, ജില്ലാ വാർത്ത
ഹിരോഷിമ നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് മടവൂർ സി.എൻ.പി.എസ്.യു.പി.എസ്-ലെ വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ-യേയും ചേർന്ന് യുദ്ധവിരുദ്ധറാലിയും കയ്യൊപ്പ് ശേഖരണവും നടത്തി. നാഗസാക്കി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ എം.പി.ടി.എ. അംഗം ദിവ്യ ഉണ്ണികൃഷ്ണൻ വരച്ച യുദ്ധവിരുദ്ധ ചിത്രവും, പ്രതിജ്ഞയും അലേഖനം ചെയ്ത ബാനറിൽ വിദ്യാർഥികൾ അധ്യാപകർ പി.ടി.എ. അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് കയ്യൊപ്പ് രേഖപ്പെടുത്തി. വിദ്യാർത്ഥി പ്രതിനിധി അമൽ സജാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ, പി.ടി.എ. പ്രസിഡണ്ട് എൻ.കെ. രാധാകൃഷ്ണൻ മടവൂർ, ലോകം നേരിടുന്ന യുദ്ധഭീതികളെക്കുറിച്ചും തലമുറകളുടെ സ്വപ്നങ്ങൾക്ക് ചിറകരിയുന്ന ഹിരോഷിമ നാഗസാക്കികൾ ഇനി ഉണ്ടാകാതിരിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപിക നിഷാ ഖാൻ യുദ്ധവിരുദ്ധ പ്രതിജ്‌ഞ ചൊല്ലി. എം.പി.ടി.എ പ്രസിഡൻറ് ഷമീന സജാദ് സീനിയർ അസിസ്റ്റന്റ് ലത വി. എന്നിവർ ആശംസകളും സ്റ്റാഫ് സെക്രട്ടറി ഹരിപ്രസാദ് നന്ദിയും രേഖപ്പെടുത്തി.
by Midhun HP News | Aug 10, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് എൽപിഎസിലെ നാഗസാക്കി ദിനാചരണം നടന്നു. മനുഷ്യൻ മനുഷ്യനോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയുടെ ഓർമ്മ പുതുക്കൽ ദിനമായ നാഗസാക്കി ദിനത്തിൽ ഗവൺമെന്റ് എൽപിഎസ് ആലംകോടി ലെ കുട്ടികൾ റാലി ,പ്രതിജ്ഞ, പ്രസംഗം, ഗാനാലാപനം എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ നടത്തി. കുട്ടികൾ സ്വന്തമായി തയ്യാറാക്കി വന്ന പ്ലക്കാർഡുകൾ ഏന്തി മുദ്രാ ഗീതങ്ങൾ ആലപിച്ച് നടത്തിയ റാലി ഏറെ ശ്രദ്ധയാകർഷിച്ചു. ക്ലാസ് മുറിയിൽ സഡാക്കോ കൊക്കു കളുടെ നിർമ്മാണവും നടന്നു. സമാധാനത്തിന്റെ കയ്യൊപ്പ് എന്ന പേരിൽ സ്കൂളിനു മുന്നിൽ സ്ഥാപിച്ച പ്രത്യേക ബോർഡിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതി കയ്യൊപ്പ് ചാർത്തി. ക്വിസ് മത്സരത്തിൽ ഇഫത്ത് ആയിഷ എന്നിവർ വിജയികളായി.
by Midhun HP News | Aug 8, 2023 | Latest News, ജില്ലാ വാർത്ത
സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി ഴോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്‍ടിച്ച സിദ്ധിഖ് ഇന്ന് രാത്രിയോടെയാണ് അന്തരിച്ചത്.
സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ധിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ ഇന്ന് സന്ദര്‍ശിച്ചിരുന്നു.
നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ധിഖ് കലാലോകത്തേയ്‍ക്ക് എത്തുന്നത്. തുടര്‍ന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ധിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ധിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
സംവിധായകൻ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ധിഖിന്റെ സിനിമാ പ്രവേശം. സിദ്ധിഖ് – ലാല്‍ കോമ്പോ മോഹൻലാല്‍ ചിത്രമായ ‘പപ്പൻ പ്രിയപ്പെട്ട പപ്പനി’ലൂടെ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹൻലാലിന്റെ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ധിഖും ലാലും തിളങ്ങി. സംവിധായകര്‍ എന്ന നിലയില്‍ ആദ്യ ചിത്രം ‘റാംജി റാവു സ്‍പീക്കിംഗ് ആയിരുന്നു. സിദ്ധിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും.
അന്നോളമുള്ള കോമഡി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്‍തമായ ആഖ്യാന ശൈലിയുമായി എത്തിയ ലാലും സിദ്ധിഖും ആദ്യ സംരഭത്തില്‍ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരരായി. സിദ്ധിഖ്- ലാല്‍ തുടര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ‘ഇൻ ഹരിഹര്‍ നഗറും’ ഹിറ്റായതോടെ ഇരുവരും മലയാളത്തിലെ പൊന്നുംവിലയുള്ള സംവിധായകരായി. മലയാളത്തിലെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായ ‘ഗോഡ് ഫാദറും’ പ്രേക്ഷകരിലേക്ക് എത്തിച്ചതോടെ സിദ്ധിഖ്- ലാല്‍ ചിത്രങ്ങളിലെ അവസരത്തിനായി താരങ്ങളും കാത്തിരുന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ‘വിയറ്റ്‍നാം കോളനി’, ‘കാബൂളിവാല’ എന്നിവയുടെ സംവിധായകരായും സിദ്ധിഖ്- ലാല്‍ പേരെടുത്തു.
സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷവും ഇരുവരും തുടര്‍ച്ചയായി ഹിറ്റുകളില്‍ പങ്കാളിയായി. സുഹൃത്ത് ലാലുമായി പിരിഞ്ഞ സിദ്ധിഖ് സംവിധാനം ചെയ്‍തത് മമ്മൂട്ടി നായകനായ ‘ഹിറ്റ്‍ലെര്‍’ ആയിരുന്നു. ചിത്രത്തിന്റെ നിര്‍മാണത്തില്‍ ലാലും പങ്കാളിയായി. മലയാളത്തിന്റെ ചിരിവിരുന്നായ ‘ഫ്രണ്ട്‍സ്’ സിദ്ധിഖിന്റെ സംവിധാനത്തില്‍ തമിഴിലും ഹിറ്റായി. ‘ഫുക്രി’, ‘ബിഗ് ബ്രദര്‍’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ സിദ്ധിഖ് നടനായും എത്തിയിട്ടുണ്ട്.
സിദ്ധിഖ് നിരവധിടെലിവിഷൻ ഷോകളുടെ ഭാഗമായും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ‘മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡി’ന്റെ ജഡ്‍ജ് ആയിരുന്നു. കോമഡി സ്റ്റാര്‍ സീസണ്‍ 2 ഷോയിലും ജഡ്‍ജായെത്തി. സിനിമാ ചിരിമ എന്ന ടെലിവിഷൻ ഷോയുടെ അവതാരകനായിരുന്നു. മലയാളത്തിന്റെ പുതു മിമിക്രി സിനിമാ താരങ്ങള്‍ക്ക് സിദ്ധിഖ് എന്നും പ്രോത്സാഹനവുമായി എത്താറുണ്ട്.
Recent Comments