by Midhun HP News | Aug 8, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ എഞ്ചിനീയറിംഗ് പഠനം ആഗ്രഹിക്കുന്നവർക്കായി ബ്രിഡ്ജ് കോഴ്സ് ആരംഭിച്ചു. ഒരാഴ്ച നീണ്ട് നിൽക്കുന്ന ഈ കോഴ്സിന്റെ ഉദ്ഘാടനം 2023 ആഗസ്റ്റ് 7 രാവിലെ 10 മണിക്ക് K DISCന്റെ Consultant ആയ ഡോ .ദീപ് പി ഗോപിനാഥ് നിർവഹിച്ചു. എഞ്ചിനീയറിംഗ് പഠനം ലളിതമാക്കുന്നതിനാവശ്യമായ പ്രായോഗിക പരിശീലനം കൊടുക്കുകയാണ് ഈ കോഴ്സിന്റെ ലക്ഷ്യം . കോളേജ് പ്രിൻസിപ്പാൾ ഡോ .വൃന്ദ വി നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ Computer Science ന്റെ വകുപ്പ് മേധാവി ശ്രീമതി ഡോ സുമ എൽ എസ് സ്വാഗതവും Mathematics അധ്യാപകനായ ശ്രീ മനോജ് എസ് നന്ദി പറഞ്ഞു Electronics അധ്യാപകനും Placement Officer ആയ ശ്രീ. ഷാൻ എൻ ആശംസ പ്രസംഗം നടത്തി
by Midhun HP News | Aug 8, 2023 | Latest News, ജില്ലാ വാർത്ത
+ 1 ന് ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർ, ഉദ്ദേശിച്ച ഗ്രൂപ്പ് ലഭിക്കാത്തവർ, ദൂരസ്ഥലങ്ങളിൽ അഡ്മിഷൻ നേടിയവർ – സ്കൂൾ മാറുവാൻ അവസാന അവസരം. ശ്രീവിദ്യാധിരാജ സ്കൂൾ ആറ്റിങ്ങൽ
ബയോളജി സയൻസ്
കമ്പ്യൂട്ടർ സയൻസ്
കമ്പ്യൂട്ടർ കൊമേഴ്സ്
Ph: 9995333815, 9037521894.
ആഗസ്റ്റ് 17 അവസാന തീയ്യതി.
by Midhun HP News | Aug 8, 2023 | Latest News, ജില്ലാ വാർത്ത
മുദാക്കൽ ഗ്രാമപഞ്ചായത്ത് കല്ലിൻ മൂട് വാർഡിൽ ടീം ഫോർ കല്ലിൻമൂടിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം കല്ലിൻമൂട് ഗ്രാമോത്സവം എന്ന പേരിൽ ആഗസ്റ്റ് 25 മുതൽ 29 വരെ നടക്കും. ഒരു ഗ്രാമത്തിന്റെ സാമൂഹിക-സാംസ്കരംഗത്തെ തൊട്ടുണർത്തും വിധം വൈവിധ്യങ്ങളായ പരിപാടികളാണ് കല്ലിൻമൂട് ഗ്രാമോത്സവത്തിൽ സംഘാടകർ അണിയിച്ചൊരുക്കീട്ടുള്ളത്. കല്ലിൻമൂട് വാർഡ് കുടുംബശ്രീയുടെ നാലു ദിവസം നീണ്ടുനിൽക്കുന്ന ഓണ വിപണനമേളയുടേയും വയോജന ക്ലബ് അംഗങ്ങൾക്കുള്ള ഓണക്കോടി വിതരണത്തിന്റെയും ഉദ്ഘാടനം ബഹു. ആറ്റിങ്ങൽ എം പി ശ്രീ. അടൂർ പ്രകാശ് നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബു അധ്യക്ഷത വഹിക്കും.
3 ദിവസവും വൈകുന്നേരം 6 മണിതൊട്ട് ആരംഭിക്കുന്ന കലാസന്ധ്യയിൽ നൂറിൽപരം കലാപ്രതിഭകൾ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. കലാസന്ധ്യയുടെ ഉദ്ഘാടനം ശ്രീ. അജിൽ മണിമുത്ത് നിർവഹിക്കും.
ആഗസ്റ്റ് 27 ന് നടക്കുന്ന ഓണം പൊന്നോണം സാംസ്കാരിക ചടങ്ങ് ബഹു എം എൽ എ ശ്രീ.വി.ശശി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.കരുണാകരൻ നായർ, പ്രസിദ്ധ കവി ശ്രീ.വിജയൻ പാലാഴി തുടങ്ങിയവർ പങ്കെടുക്കും. പ്രസ്തുത യോഗത്തിൽ വച്ച് നിർദ്ധനരായിട്ടുള്ളവർക്ക് ഓണക്കിറ്റും, ബാലസഭ കുട്ടികൾക്ക് ഓണസമ്മാനവും വിതരണം ചെയ്യും.
ഉത്രാട ദിനത്തിൽ
പഴമയുടെ ഓണം സ്മരണ നിലനിർത്തുന്ന തോലുമാടൻകളിയും, കല്ലിൻമൂട് അപ്പുപ്പൻ ഉത്രാട *വിളക്കും തെളിയിക്കും.
തിരുവോണം നാളിൽ അത്തപൂക്കള മത്സരം തുടർന്ന് കുട്ടികൾക്കുള്ള കലാകായിക മത്സരങ്ങൾ, ഉച്ചക്ക് കല്ലിൻമൂട് ചിറയിൽ വടത്തിൽ തൂക്കം,
വൈകിട്ട് 3 ന് ഗുരുവായൂർ മോഡൽ ഉറിയടി, തുടർന്ന് പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വനിത വടംവലി മത്സരം
6 മണിക്ക് സാംസ്കാരിക സമ്മേളനം ബഹു. കേന്ദ്രമന്ത്രി ശ്രീ.വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ശ്രീ.രാധാകൃഷ്ണൻ കുന്നുംപുറം, ജനപ്രതിനിധികൾ , സാംസ്കാരിക പ്രമുഖർ പങ്കെടുക്കും.
പ്രസ്തുത ചടങ്ങിൽ വച്ച് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്കും വിവിധ മേഖലയിൽ വിജയം കൈവരിച്ചവർക്കും ആദരവ് നൽകും.
തുടർന്ന് ടീം ഫോർ കല്ലിൻമൂട് വനിത അംഗങ്ങൾ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി അവതരിപ്പിക്കും.
രാത്രി 8 മണി മുതൽ രാഗമാലിക അവതരിപ്പിക്കുന്ന ഗാനമഞ്‌ജരി മ്യൂസിക്കൽ പ്രോഗ്രാം കല്ലിൻമൂട് ജംഗ്ഷനിൽ നടക്കും.
ഗ്രാമോത്സവത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി വമ്പൻ സമ്മാനങ്ങളുമായി ഓണം സമ്മാന പെരുമഴ എന്ന പേരിൽ സമ്മാന പദ്ധതിയും ഒരുക്കീട്ടുണ്ട്.
കല്ലിൻമൂട് ഗ്രാമോത്സവത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് കല്ലിൻമൂട് വാർഡ് മെമ്പർ ശ്രീ.പൂവണത്തുംമൂട് മണികണ്ഠൻ, ശ്രീ പ്രതീഷ് പുലരി, ശ്രീ ഷിനു എന്നിവർ അറിയിച്ചു.
by Midhun HP News | Aug 8, 2023 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: കല്ലമ്പലത്ത് പോലീസ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികൻ മരണപ്പെട്ടു. കല്ലമ്പലം കടമ്പാട്ടുകോണം വെട്ടിയറ എസ്.എസ്.ഭവനിൽ ശ്രീധരൻ പിള്ള(72)യാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് കല്ലമ്പലം തട്ടുപാലത്ത് വച്ചായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന ശ്രീധരൻ പിള്ളയും മരുമകൾ ഉണ്ണിമായയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ആലപ്പുഴ പോലീസ് ഹെഡ് ക്വാർട്ടേഴ്സിന്റെ വാഹനം വന്നിടിക്കുകയായിരുന്നു. തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് പോകുകയായിരുന്നു പോലീസ് വാഹനം.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡിൽനിന്നും തെറിച്ചുപോവുകയായിരുന്നു. ഉണ്ണിമായ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ ഇവർ ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
by Midhun HP News | Aug 8, 2023 | Latest News, ജില്ലാ വാർത്ത
അടൂർ: പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ വെച്ച് യുവതിയെ കടന്നു പിടിച്ച പൊലീസുകാരനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. ഇന്നലെയാണ് അടൂരിൽ വച്ച് ഷമീർ യുവതിയോട് മോശമായി പെരുമാറിയത്. യുവതിയുടെ പരാതിയിൽ ഇയാളെ ഇന്നലെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറിയ മറ്റൊരു പൊലീസുകാരൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇടുക്കി കാഞ്ചിയാർ സ്വദേശി സതീശാണ് പിടിയിലായത്. ഐജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ സതീശ്.
by Midhun HP News | Aug 7, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : ജസ്റ്റിസ് എസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കാൻ സർക്കാർ ശുപാർശ. പ്രതിപക്ഷ നേതാവിന്റെ വിയോജനകുറിപ്പ് തള്ളിക്കൊണ്ടാണ് ഉന്നത സമിതി തീരുമാനം. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമാണ് സമിതിയിലുള്ളത്. ഇതിൽ സ്പീക്കർ ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷക്കുന്നതിനെ അനുകൂലിച്ചപ്പോൾ, പ്രതിപക്ഷനേതാവ് വിഡി സതീശൻ എതിർക്കുകയായിരുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച മണികുമാർ അഴിമതി കേസുകളിൽ സർക്കാറിനെ സഹായിച്ചുവെന്ന ഗുരുതര ആരോപണം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. വിരമിച്ച ശേഷം മണികുമാറിന് സർക്കാർ യാത്രയയപ്പ് നൽകിയതും വിവാദമായിരുന്നു. സർക്കാർ ശുപാർശയിൽ ഗവർണറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
Recent Comments