മെഡിക്കൽ സീറ്റുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

മെഡിക്കൽ സീറ്റുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാരിന്റെ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ സീറ്റ് അലോട്ട്മെന്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ സീറ്റ് അലോട്ട്‌മെന്റ് ഫലം പരിശോധിക്കാവുന്നതാണ്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച പരാതികൾ പരിഹരിച്ചാണ് ആദ്യ ഘട്ട അലോട്ട്മെന്റ് പുറത്തുവിട്ടത്.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് നാളെ മുതൽ പ്രവേശനം നേടാം. ഓഗസ്റ്റ് 8 വരെയാണ് പ്രവേശനം നേടാനാവുക. വിദ്യാർത്ഥികൾ ഔദ്യോഗിക പോർട്ടൽ വഴി ഫീസ് അടയ്‌ക്കാവുന്നതാണ്. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ 2023ലെ ഒന്നാം വർഷ എം.ബി.ബി.എസ്. കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് കമ്മീഷണറിൽ നിന്നും അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഓഗസ്റ്റ് 5ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ക്യാമ്പസിലെ COK യിലും ഓഗസ്റ്റ് 7, 8 തീയതികളിൽ ഓൾഡ് ഓഡിറ്റോറിയത്തിലും രാവിലെ 10ന് പ്രവേശനത്തിന് എത്തിച്ചേരണമെന്ന് അറിയിച്ചു. ഒറിജിനൽ രേഖകളും രണ്ട് ശരി പകർപ്പുകളും സഹിതവുമാണ് ഹാജരാകേണ്ടത്.

കെ.എസ്.യുവിന്റെ കരിങ്കൊടി പ്രതിഷേധം

കെ.എസ്.യുവിന്റെ കരിങ്കൊടി പ്രതിഷേധം

സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ പട്ടികയിൽ അയോഗ്യതരെ തിരുകി കയറ്റി പി.എസ്.സി യുടെ അടക്കം വിശ്വാസ്യത തകർക്കാൻ ശ്രമം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിന് കിളിമാനൂരിൽ കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മന്റെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചു.

കിളിമാനൂർ ശ്രീശങ്കരാ കോളേജിലെ പരിപാടിക്ക് എത്തി മടങ്ങവെയായിരുന്നു പ്രതിഷേധം. കരിങ്കൊടി കാട്ടിയ കെ.എസ്.യു പ്രവർത്തകരെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ, ആദർശ്.എസ്, മാനസ്.എം, റ്റി.ദീപുരാജ് തുടങ്ങിയവരെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു.

കുടുംബ സംഗമം നടന്നു; പി കെ എസ് കൊടുവഴന്നൂർ ലോക്കൽ കമ്മിറ്റി

കുടുംബ സംഗമം നടന്നു; പി കെ എസ് കൊടുവഴന്നൂർ ലോക്കൽ കമ്മിറ്റി

പി കെ എസ് കൊടുവഴന്നൂർ ലോക്കൽ കമ്മിറ്റിയിലെ പന്തുവിളയിൽ, കുടുംബ സംഗമം നടന്നു. പി കെ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുൻ എം എൽ എയുമായാ സഖാവ് അഡ്വ ബി.സത്യൻ ഉദ്ഘാടനം ചെയ്തു. പന്തുവിള കുടിവെള്ള പദ്ധതി പൂർത്തീകരണത്തിനായി പ്രവർത്തിച്ചതിനെ തുടർന്ന് മുൻ എം എൽ എ അഡ്വ ബി.സത്യന് പന്തുവിള നിവാസികൾ സ്നേഹാദരവ് നൽകി.

പി കെ എസ് ഏരിയ കമ്മിറ്റി പ്രസിഡണ്ട് ഡി.തുളസീധരൻ, പി കെ എസ് ലോക്കൽ കമ്മിറ്റി പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി ടി.വി ബീന, സി പി ഐ എം ഏരിയ കമ്മിറ്റി അംഗം അഡ്വ ശ്രീജ ഉണ്ണികൃഷ്ണൻ, എൽ സി സെക്രട്ടറി ചാർജ് എസ് വിൻസന്റ്, പി കെ എസ് യൂണിറ്റ് സെക്രട്ടറി അജയകുമാർ, പ്രസിഡന്റ് ഡി മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം ജില്ലയിലെ ഈ വർഷത്തെ മികച്ച പി ടി എയ്ക്കുള്ള പുരസ്കാരം തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിന്

തിരുവനന്തപുരം ജില്ലയിലെ ഈ വർഷത്തെ മികച്ച പി ടി എയ്ക്കുള്ള പുരസ്കാരം തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിന്

ആറ്റിങ്ങൽ: തിരുവനന്തപുരം ജില്ലയിലെ ഈ വർഷത്തെ മികച്ച പി ടി എയ്ക്കുള്ള പുരസ്കാരം തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിനാണ് ലഭിച്ചത്. ഇതിന്റെ സന്തോഷം പങ്കിടുന്നതിന് വേണ്ടി പി ടി എ, എസ്എംസി, സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ സ്കൂളിൽ ഒത്തുകൂടി. പി ടി എ പ്രസിഡന്റ് ഇ നസീർ അധ്യക്ഷനായിരുന്ന യോഗത്തിൽ എസ്എംസി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം നിർവഹിച്ചു. എസ്എംസി വൈസ് ചെയർപേർസൺ രേഖ. പി.ജി, പ്രിൻസിപ്പൽ ജസ്സി ജലാൽ, എച്ച്എം സുജിത്ത്. എ , സ്റ്റാഫ് സെക്രട്ടറിമാരായ ജാസ്മിൻ. H.A, ബീന, ഹയർ സെക്കന്ററി അധ്യാപകരായ ദേവദാസ്, രാജു, പി ടി എ അംഗം ഹരികുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപക. രക്ഷകർതൃ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകാരത്തിന്റെ സ്നേഹ സൂചകമായി പി ടി എ/ SMC കമ്മറ്റി എല്ലാ അധ്യാപകർക്കും പ്രശംസാപത്രം നൽകി.

മാലിന്യ സംസ്കരണ രംഗത്ത് അത്യാധുനിക പദ്ധതികളുമായി ആറ്റിങ്ങൽ നഗരസഭ

മാലിന്യ സംസ്കരണ രംഗത്ത് അത്യാധുനിക പദ്ധതികളുമായി ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ: ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിൽ പോസ്റ്റ് കൺസൾട്ടേഷൻ മീറ്റിങ് നടന്നു. അഡ്വ.എസ്.കുമാരി യോഗം ഉദ്ഘാടനം ചെയ്തു. വരും വർഷങ്ങളിൽ അത്യാധുനികമായ രീതിയിൽ മാലിന്യ സംസ്കരണം നടത്തേണ്ട പദ്ധതികളുടെ ദൃശ്യാവിഷ്കാരവും പ്രദർശിപ്പിച്ചു. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ്
ടീമിന്റെ സഹായത്തോടെയാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ മാസം ചേർന്ന പ്രീ കൺസൾട്ടേഷൻ മീറ്റിങ്ങിൽ നിലവിലെ സംവിധാനത്തിന്റെ പോരായ്മകളും കണ്ടെത്തിയിരുന്നു. മുനിസിപ്പൽ ലൈബ്രറി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ രമ്യസുധീർ, എസ്.ഷീജ, ഗിരിജ, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുധീർരാജ്, പ്രോജക്ട് എഞ്ചിനീയർ ജെവിക്.വി.രായൻ, ജനപ്രതിനിധികൾ ശുചീകരണ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്: മുന്‍ സബ് ജഡ്ജി കോടതിയിൽ കീഴടങ്ങി

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്: മുന്‍ സബ് ജഡ്ജി കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിൽ മുന്‍ ജഡ്ജി കോടതിയിൽ കീഴടങ്ങി. മുൻ സബ് ജഡ്ജി എസ് സുദീപ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റർ നൽകിയ പരാതിയിൽ സുദീപിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ കേസിൽ നാളെ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. അതിനിടെയാണ് കീഴടങ്ങിയത്.

2023 ജൂലൈ മൂന്നിനാണ് എസ് സുദീപ് കേസിന് ആസ്പദമായ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. സൈബര്‍ സെല്‍ പരിശോധനയില്‍ വിവാദ പോസ്റ്റ് എസ് സുദീപിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു.